സുൽത്വാൻ 8 [ജിബ്രീൽ] 317

കോളേജു കഴിഞ്ഞ് ഷാനു ആരെയും കാത്തു നിൽക്കാതെ ജിത്തുവിനെ കാണാൻ പോയി.

റാഹി ഇന്നു വൈകുന്നേരം തന്നെ തന്റെ മനസ്സിലുള്ളത് അവനോട് പറയാൻ ഉറപ്പിച്ചിരുന്നു അതുകൊണ്ടാണവൾ വീട്ടിലേക്കു പോവാതെ ഇങ്ങോട്ടു വന്നത് പക്ഷേ ഷാനുവിനെ കണ്ടതും അവൾ സംഭരിച്ചിരുന്ന ധൈര്യം മുഴുവൻ ആവിയായി പോയിട്ടുണ്ട് അതിനിടയിൽ ജിത്തുവിന്റെ കളിയിക്കൽ അവൾ മനപ്പൂർവമവഗണിച്ചു

“ എന്തു പറ്റി റാഹി നിന്റെ നാവടിച്ചു പോയോ …..”അവളുടെ കയ്യിൽ നിന്നും മറുപടിയൊന്നുമില്ലാത്തത് ജിത്തുവിനെ അമ്പരപ്പിച്ചെങ്കിലും ജിത്തുവിനവളെ വിടാനുദ്ദേശമുണ്ടായിരുന്നില്ല

ജിത്തുവിനെയൊന്നു കലിപ്പിച്ചു നോക്കി റാഹി ഇഷ്ടം പറയാനുള്ള ധൈര്യം സംഭരിക്കാൻ തുടങ്ങി

“ഇനി രണ്ടും കൂടിയൊരു യുദ്ധം തുടങ്ങണ്ട” നി സാം പ്രശ്നത്തിലിടപെട്ടു

ഇവൾക്കിതെന്തു പറ്റിയെന്നു മനസ്സിലാവാതെ ജിത്തു അകത്തേക്കും കയറി

♦♦♦♦♦♦♦♦♦♦♦♦♦♦♦♦

മഹാദേവൻ തന്റെ ഓഫീസ് മുറിയിലെ കറങ്ങുനാ കസേരയിൽ ചിന്താനിമഗ്നനായി അവന്റെ മുമ്പിൽ സഹദേവനും ഇരിക്കുന്നുണ്ട്

“ ചേട്ടാ ….. ഗഫൂറ് തരാൻ പോകുന്ന പതിനഞ്ചു കോടി കൊണ്ട് നമുക്ക് ഒരു മാസമേ ഓടാൻ കഴിയൂ …. അതുകൊണ്ട് ഏറ്റടുത്ത ഓർഡറുകൾ തീർക്കാനും കഴിയില്ല … പിന്നെ ഗഫൂർ എങ്ങനെ അത്രയും പണം തരും” സഹദേവൻ തന്റെ ആശങ്ക പങ്കു വെച്ചു

മഹാദേവന്റെ അടുക്കൽ മറുപടിയൊന്നും ഉണ്ടായിരുന്നില്ല. ഗഫൂറിന് പതിനഞ്ചു കോടി കിട്ടാൻ പ്രയാസമായിരിക്കുമെന്നവനുമറിയാം പക്ഷേ അവന് വേറെ വഴികളൊന്നും ചിന്തിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല

“ ചേട്ടാ……” മഹദേവൻ മറുപടിയൊന്നും പറയാത്തതു കൊണ്ട് സഹദേവൻ ഒന്നും കൂടി വിളിച്ചു

“ എനിക്കറിയാം സഹദേവാ…. പക്ഷേ ഇതല്ലാതെ വേറെ വല്ല വഴിയും നിന്റെ കയ്യിലുണ്ടോ …..” മഹാദേവൻ ഒരമർഷത്തിൽ ചോദിച്ചു

ഇപ്പോൾ മൗനമായി ഇരിക്കാനുള്ള ഊഴം സഹദേവന്റെയായിരുന്നു. അവിടെയുള്ള നിശ ബ്ദതക്കു വിരാമമിട്ട് മഹാദേവന്റെ സാറ്റലൈറ്റ് ഫോൺ ശബ്ദിച്ചു

ഫോണെടുത്തു അറ്റന്റു ചെയ്തവന്റെ മുഖം വലിഞ്ഞു മുറുകുന്നുണ്ടായിരുന്നുണ്ടായിരുന്നു

അതിന്റെയവസാനം അവനാ ഫോൺ ദേശ്യത്തിൽ വലിച്ചെറിഞ്ഞു

“ എന്താ …. എന്തു പറ്റി …. ” തന്റെ ചേട്ടന്റെ പ്രവർത്തി കണ്ട് ഞെട്ടിപോയ സഹദേവൻ അൽപമാശങ്കയോടെ ചോദിച്ചു.

“ നമുക്കറിയാവുന്ന ഒരു ടീമും കപ്പലിന്റെ കൊട്ടേഷനെടുത്തിട്ടില്ല .പിന്നെ ആരാണത് ചെയ്തത് ……… ” മഹാദേവൻ ദേശ്യത്തിൽ തന്റെ നെറ്റി ഉഴിഞ്ഞു കൊണ്ടിരുന്നു. അവനുത്തരങ്ങൾ വേണമായിരുന്നു പക്ഷേ എത്ര അന്വേഷിച്ചിട്ടും അത് കിട്ടാത്തതിന്റെ സങ്കർശമാണവന്റെ മനസ്സിൽ.

സഹദേവൻ ഒരു വേദനയോടെ തന്റെ ചേട്ടന്റെ അവസ്ഥ നോക്കി നിന്നു .

17 Comments

Add a Comment
  1. രുദ്രരാവണൻ

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ജിബ്രീൽ

      Thank you Bro❤️❤️❤️

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      ♥️?♥️♥️

  3. 3 മാസത്തെ കാത്തിരിപ്പിന് ശേഷം നല്ല ഒരു പാർട്ട് തന്നതിന്????

    1. ജിബ്രീൽ

      Thanks

  4. Brother you are doing a great work.
    Kindly try to send the next parts without delay.
    Your story is one of the best now a days in this platforms.
    Good Job

    1. ജിബ്രീൽ

      കഴിഞ്ഞ മൂന്നു മാസമായി എക്സാമിന്റെ തിരക്കായിരുന്നു അത് ഞാൻ കഴിഞ്ഞ പാർട്ടിൽ പറഞിട്ടുണ്ട്

      ഈ പാർട്ട് ഞാൻ Dec 2 ന് സബ്മിറ്റ് ചെയ്തതാണ് പക്ഷേ 31 നാണ് വരുന്നത് ടഠ ഇത്രേo ദിവസം വരാത്തതു കൊണ്ട് തന്നെ കഥ ഞാൻ വിട്ടിരുന്നു. ഇനി ആ ബ്ലോക്ക് മാറണം, ഈ കമന്റ ഇടുന്നവരെ ഞാൻ എഴുതി തുടങ്ങിയിട്ടില്ല …..

      Thanks for your feed Back ♥️♥️♥️♥️

  5. Very good story. Waiting for next part..

    1. ജിബ്രീൽ

      Thanks Bro

  6. Yes gap varumbo recollect cheyyan pad akum onnukil thudarchyayi ezhuth alle kurach break eduth 3 part vallathum orumich post cheyy

    1. ജിബ്രീൽ

      ഈ പാർട്ട് ഞാൻ Dec 2 ന് സബ്മിറ്റ് ചെയ്തതാണ് പക്ഷേ 31 നാണ് വരുന്നത് ടഠ ഇത്രേo ദിവസം വരാത്തതു കൊണ്ട് തന്നെ കഥ ഞാൻ വിട്ടിരുന്നു. ഇനി ആ ബ്ലോക്ക് മാറണം, ഈ കമന്റ ഇടുന്നവരെ ഞാൻ എഴുതി തുടങ്ങിയിട്ടില്ല …… തുടങ്ങാൻ ശ്രമിക്കുന്നുണ്ട്

      thank you for your words ♥️♥️♥️?

      1. ബ്രോ എഴുതി തുടങ്ങിയോ?

  7. Good keep writing

    1. ജിബ്രീൽ

      Thanks Bro

  8. ബ്രോ കാലതാമസം എടുക്കുന്നതാണ്
    കഥയുടെ പോരായ്മയായി ഞാൻ കാണുന്നത്.
    അല്ലാതെ കഥയ്ക് ഒരു കുറവും ഇല്ല.
    ഇവിടെ ഇപ്പോൾ കഥകൾ കുറവാണ്.
    അപ്പോൾ തുടർച്ചയായി എഴുതൂ .
    കഥയ്ക്ക് നല്ല റീച്ച് കിട്ടാൻ ഈ സമയം ഉപകരിക്കും.
    8 ഭാഗങ്ങളായി കഥ എവിടെയും എത്തിയിട്ടില്ല. ഇനിയും ഒരു പാട് ബാക്കി എഴുതുവാൻ ഉണ്ട്. ഈ സമയത്ത് അധികം ഗ്യാപ്പ് എടുക്കാതെ എഴുതിയാൽ വായനക്കാരുടെ എണ്ണം കൂടും.
    ഇതുവരെ അടിപൊളി അണ്
    നല്ല ഫീൽ ഉണ്ടായിരുന്നു.

    ഇതുപോലെ പെട്ടെന്ന് എഴുതുവാൻ ശ്രമിക്കൂ.

    ?❤️❤️❤️??

    1. ജിബ്രീൽ

      ഞാനീ പാർട്ട് Dec 2 ന് സബ്മിറ്റ് ചെയ്തിരുന്നു ബ്രോ
      ഇത്രേം ദിവസമായി Author option ഇല്ലാത്ത ആരുടെയും കഥ വരാത്തത് കൊണ്ടു തന്നെ
      ഇനി എഴുതിയിട്ട് കാര്യമില്ലെന്നു തോന്നി ഞാൻ ബാക്കി എഴുതിയിട്ടില്ല
      സത്യത്തിൽ എഴുതാനുള്ള മൂഡ് തന്നെ പോയിട്ടുണ്ട്

      ഇനി അത് മറി കടന്ന് എഴുതാൻ തുടങ്ങണം

      ജനുവരി 5 ന് ക്ലാസ് സ്റ്റാർട്ട് ചെയ്യും ഇതു വരെ വെക്കേഷനായിരുന്നു അപ്പോ എഴുതാനുള്ള സമയം വീണ്ടും കുറയും

      Any way നിങ്ങളുടെ അഭിപ്രായത്തിനും സ്നേഹത്തിനും ഒരുപാട് നന്ദി and HAPPY NEW YEAR ??

Leave a Reply

Your email address will not be published. Required fields are marked *