സുൽത്വാൻ 8 [ജിബ്രീൽ] 318

അവന്റെ ചിന്തകൾക്ക് വിരാമമിട്ടു കൊണ്ട് ഡോർ ബെൽ മുഴങ്ങി അവൻ ചെന്ന് വാതിൽ തുറന്നതും പുറത്തു പുഞ്ചിരിച്ചു നിൽക്കുന്ന റാഹിയെയാണ് കണ്ടത്, ആരെ കാണാതിരിക്കാനാണോ കോളേജിൽ പോകാതിരുന്നത് അയാൾ ഇങ്ങോട്ടു വന്നിരിക്കുന്നു.

ഷാനു തന്റെ മുഖത്തെ പതർച്ച പരമാവധി മറച്ചുപിടിച്ചു കൊണ്ട് മറുപടിയായി ഒന്നും ചിരിച്ചു.

“ നിനക്ക് തല വേദനയാണെന്നു പറഞ്ഞു ……” റാഹി അവിടുത്ത മര ബെഞ്ചിലേക്കിരുന്നു

അവനതിനു മറുപടി കൊടുത്തില്ല, മാളുവിനോടും നിസാമിനോടും പറഞ കള്ളം റാഹിയോട് പറയാൻ കഴിയില്ലല്ലോ….

“ ഞാനിന്നലെ പറഞ്ഞ കാര്യത്തിന് നീ ഒരു മറുപടി പറഞ്ഞില്ല ….”

“റാഹി ….. നീ …. നിനക്ക് നല്ലൊരാളെ വേറെ കിട്ടും…. നീ അത് മറക്കണം ….” വാക്കുകളിലെ പതർച്ച പുറത്തു വരാദിരിക്കാൻ അവനവന്റെ മുഴുവൻ ശക്തിയും ഉപയോഗിച്ചിരുന്നു

“ എനിക്ക് വേറെ നല്ലൊരാളെയൊന്നും വേണ്ട ഷാനു …… നിന്നെ മതി” അവനവളുടെ മുഖത്തേക്ക് നോക്കുന്നില്ലെങ്കിലും അവളുടെ ധൃഷ്ടി അവന്റെ കണ്ണുകളിൽ തന്നെയായിരുന്നു

“ രണ്ടു ദിവസം മുമ്പ് വരെ എനിക്ക് സംശയമുണ്ടായിരുന്നു ….. ഇപ്പോ എനിക്കുറപ്പാണ് ഞാനിത് ഒരാകർശണത്തിന്റെ പുറത്ത് പറയുന്നതല്ല ഷാനു …. എനിക്ക് ശരിക്കും നിന്നെ ഇഷ്ടാ….” അവളുടെ ശബ്ദത്തിൽ സംങ്കടം

“ ഞാൻ പറയുന്നത് ആത്മാർഥമായിട്ടെല്ലെന്ന് കരുതിയിട്ടാണോ …. നീ ഇങ്ങനെ പറയുന്നെ ” കണ്ണുകൾ നിറച്ചു കൊണ്ട് നിഷ്കളങ്കമായി പറയുന്ന അവളുടെ മുഖം കണ്ട ഷാനുവിന്റെ നെഞ്ചിൽ കഠാര കുത്തിയിറക്കിയ വേദനയായിരുന്നു.

അവൻ പെട്ടന്ന് അകത്തേക്കു കയറി വാതിൽ കൊട്ടിയടച്ചു. അൽപ സമയം കഴിഞ്ഞ് കാറു പോവുന്ന ശബ്ദം കേട്ടിരുന്നു അവളുടെ നിറഞ്ഞ കണ്ണുകൾ വീണ്ടും മനസ്സിലേക്കു വന്നതും, അലറികൊണ്ട് മേശയിലെ ജഗ് ചുമരിലേക്കെറിഞ്ഞു ….

കസേരയിലിരുന്ന് മേശയിൽ കൈ കുത്തി ദേശ്യം നിയന്ത്രിക്കുമ്പോഴും അവൻ തടയാൻ ശ്രമിച്ചിട്ടും അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു

 

♦♦♦♦♦♦♦♦♦♦♦♦♦♦♦♦

റാഹി തന്റെ ഇഷ്ടം പറഞ്ഞിട്ട് മൂന്നു ദിവസം കഴിഞ്ഞിരുന്നു…..

ഷാനു കോളേജിലുള്ള സമയം അതികവും റാഹിയെ ഫേസ് ചെയ്യാതെ നടന്നു ….

റാഹിയുടെ മുഖത്തെ പ്രസരിപ്പെല്ലാം രണ്ടു ദിവസം കൊണ്ട് പോയി മറഞ്ഞിട്ടുണ്ട് ….

പലപ്പോഴും തന്റെ നേരെ നീളുന്ന റാഹിയുടെ പ്രധീക്ഷയുടെ നോട്ടങ്ങൾ ഷാനു മനപ്പൂർവമവകണിച്ചു, അങ്ങനെയെങ്കിലും അവളിതിൽ നിന്നും പിന്മാറാൻ വേണ്ടി. പക്ഷേ അതെല്ലാം അവളുടെ മുഖത്തെ സംങ്കടം അതികരിപ്പിക്കുകയെല്ലാതെ കുറച്ചില്ല…..

 

“റാഹി ……… ” കോളേജ് കഴിഞ്ഞ് പോവാൻ നിന്നവളെ ഷാനു വിളിച്ചു

മുന്നു ദിവസത്തിനിടയിൽ ആദ്യമായി അവന്റെ ശബ്ദം കേട്ടവൾ അവനെ പ്രതീക്ഷയോടെ നോക്കി

“ എ … എനിക്ക് കുറച്ച് സംസാരിക്കാനുണ്ട് ” അവളുടെ മുഖത്തെ പ്രധീക്ഷ അവനെ ബുദ്ധിമുട്ടിച്ചെങ്കിലും അവൻ പറഞ്ഞൊപ്പിചു

അവൻ ബൈക്ക് സ്റ്റാർട്ടു ചെയ്തു അവളവന്റെ പിന്നിൽ കയറി

17 Comments

Add a Comment
  1. രുദ്രരാവണൻ

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ജിബ്രീൽ

      Thank you Bro❤️❤️❤️

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      ♥️?♥️♥️

  3. 3 മാസത്തെ കാത്തിരിപ്പിന് ശേഷം നല്ല ഒരു പാർട്ട് തന്നതിന്????

    1. ജിബ്രീൽ

      Thanks

  4. Brother you are doing a great work.
    Kindly try to send the next parts without delay.
    Your story is one of the best now a days in this platforms.
    Good Job

    1. ജിബ്രീൽ

      കഴിഞ്ഞ മൂന്നു മാസമായി എക്സാമിന്റെ തിരക്കായിരുന്നു അത് ഞാൻ കഴിഞ്ഞ പാർട്ടിൽ പറഞിട്ടുണ്ട്

      ഈ പാർട്ട് ഞാൻ Dec 2 ന് സബ്മിറ്റ് ചെയ്തതാണ് പക്ഷേ 31 നാണ് വരുന്നത് ടഠ ഇത്രേo ദിവസം വരാത്തതു കൊണ്ട് തന്നെ കഥ ഞാൻ വിട്ടിരുന്നു. ഇനി ആ ബ്ലോക്ക് മാറണം, ഈ കമന്റ ഇടുന്നവരെ ഞാൻ എഴുതി തുടങ്ങിയിട്ടില്ല …..

      Thanks for your feed Back ♥️♥️♥️♥️

  5. Very good story. Waiting for next part..

    1. ജിബ്രീൽ

      Thanks Bro

  6. Yes gap varumbo recollect cheyyan pad akum onnukil thudarchyayi ezhuth alle kurach break eduth 3 part vallathum orumich post cheyy

    1. ജിബ്രീൽ

      ഈ പാർട്ട് ഞാൻ Dec 2 ന് സബ്മിറ്റ് ചെയ്തതാണ് പക്ഷേ 31 നാണ് വരുന്നത് ടഠ ഇത്രേo ദിവസം വരാത്തതു കൊണ്ട് തന്നെ കഥ ഞാൻ വിട്ടിരുന്നു. ഇനി ആ ബ്ലോക്ക് മാറണം, ഈ കമന്റ ഇടുന്നവരെ ഞാൻ എഴുതി തുടങ്ങിയിട്ടില്ല …… തുടങ്ങാൻ ശ്രമിക്കുന്നുണ്ട്

      thank you for your words ♥️♥️♥️?

      1. ബ്രോ എഴുതി തുടങ്ങിയോ?

  7. Good keep writing

    1. ജിബ്രീൽ

      Thanks Bro

  8. ബ്രോ കാലതാമസം എടുക്കുന്നതാണ്
    കഥയുടെ പോരായ്മയായി ഞാൻ കാണുന്നത്.
    അല്ലാതെ കഥയ്ക് ഒരു കുറവും ഇല്ല.
    ഇവിടെ ഇപ്പോൾ കഥകൾ കുറവാണ്.
    അപ്പോൾ തുടർച്ചയായി എഴുതൂ .
    കഥയ്ക്ക് നല്ല റീച്ച് കിട്ടാൻ ഈ സമയം ഉപകരിക്കും.
    8 ഭാഗങ്ങളായി കഥ എവിടെയും എത്തിയിട്ടില്ല. ഇനിയും ഒരു പാട് ബാക്കി എഴുതുവാൻ ഉണ്ട്. ഈ സമയത്ത് അധികം ഗ്യാപ്പ് എടുക്കാതെ എഴുതിയാൽ വായനക്കാരുടെ എണ്ണം കൂടും.
    ഇതുവരെ അടിപൊളി അണ്
    നല്ല ഫീൽ ഉണ്ടായിരുന്നു.

    ഇതുപോലെ പെട്ടെന്ന് എഴുതുവാൻ ശ്രമിക്കൂ.

    ?❤️❤️❤️??

    1. ജിബ്രീൽ

      ഞാനീ പാർട്ട് Dec 2 ന് സബ്മിറ്റ് ചെയ്തിരുന്നു ബ്രോ
      ഇത്രേം ദിവസമായി Author option ഇല്ലാത്ത ആരുടെയും കഥ വരാത്തത് കൊണ്ടു തന്നെ
      ഇനി എഴുതിയിട്ട് കാര്യമില്ലെന്നു തോന്നി ഞാൻ ബാക്കി എഴുതിയിട്ടില്ല
      സത്യത്തിൽ എഴുതാനുള്ള മൂഡ് തന്നെ പോയിട്ടുണ്ട്

      ഇനി അത് മറി കടന്ന് എഴുതാൻ തുടങ്ങണം

      ജനുവരി 5 ന് ക്ലാസ് സ്റ്റാർട്ട് ചെയ്യും ഇതു വരെ വെക്കേഷനായിരുന്നു അപ്പോ എഴുതാനുള്ള സമയം വീണ്ടും കുറയും

      Any way നിങ്ങളുടെ അഭിപ്രായത്തിനും സ്നേഹത്തിനും ഒരുപാട് നന്ദി and HAPPY NEW YEAR ??

Leave a Reply

Your email address will not be published. Required fields are marked *