സുൽത്വാൻ 8 [ജിബ്രീൽ] 317

“നീ ഒന്നും ചെയ്യണ്ട …… അവൻ എന്റെടുത്തു വന്നിട്ട് പറഞ്ഞു അവന് നിന്നെ ഇഷ്ടമാണെന്നും അതിനവന് മറുപടി വേണമെന്നും ”

“എനിക്കിഷ്ടമെല്ലെന്ന് പറഞ്ഞേക്ക് ” മാളുവിന്റെ മുഖത്ത് വീണ്ടും പുഛം കടന്നു വന്നു

“നീ ഇങ്ങനെ മൂത്ത് നരച് ചാവൂടി തള്ളേ …….” മാളുവിന്റെ പുഛം അവളിൽ ദേശ്യം നിറച്ചിരുന്നു

“നീ പോടി ആയിച്ചാത്ത തെണ്ടി ” എന്നു പറഞ്ഞ് മാളു ഓടി കാരണം ഇനി അവിടെ നിന്നാൽ അവളുടെ പുറം പൊളിയുമെന്നവൾ ക്കറിയാമായിരുന്നു

പുറകിലേക്കു നോക്കി ഓടിയ മാളു അരെയോ ഇടിച്ച് നിലത്തേക്ക് വീണു

വീണിടത്തു നിന്നും തല ഉയർത്തി നോക്കിയ മാളു കാണുന്നത് മാളു വന്നിടിച്ചിട്ടും ഒരു കുഴപ്പ വുമില്ലാതെ നിൽക്കുന്ന ജിത്തുവിനെയാണ്

“എവിടെ നോക്കിയാടി നടക്കുന്നത്” ജിത്തു ചൂടായി

“അത് …… ഞാൻ …… അറിയാതെ ….” അവൾ വിക്കി.

അവളെയൊന്ന് കനപ്പിച്ചു നോക്കി ജിത്തു വാഷ്റൂം ലക്ഷ്യമാക്കി നടന്നു

“എന്താടി …. എന്തുപറ്റി ”ഹന്ന അപ്പോഴേക്കും അവരുടെ അടുത്തെത്തിയിരുന്നു

“ഒന്നുല്ല ഒന്നു തട്ടി വീണതാ ” മാളു നിലത്തു നിന്ന് എഴുന്നേറ്റു കൊണ്ട് പറഞ്ഞു

 

“റബ്ബേ…… എന്റെ മാല ……” മാളുവിന്റെ കരച്ചിൽ ശബ്ദം കേട്ട് ചുറ്റുമുള്ള കൂട്ടികളെല്ലാം ഓടി കൂടി

“എന്താ … എന്താ പ്രശ്നം ….”

“എന്റെ …….. എന്റെ മാല കാണാനില്ല ……” മാളു പരിഭ്രാന്തയായിരുന്നു

“എവിടെയെങ്കിലും ചാടി പോയിട്ടുണ്ടാവും ” ഹന്ന ഉടനെ ചാടി കേറി പറഞ്ഞു

“ഞാൻ വാഷ്റൂമിൽ കേറുമ്പോൾ മാല കഴുത്തിലുണ്ടായിരുന്നു ” മാളുവിന്റെ ഉറപ്പ് കേട്ട എല്ലാവരും വാഷ്റൂമിലേക്ക് നടന്നു

പേടി കാരണം ഹന്നയുടെ കൈ മാളു മുറുകെ പിടിച്ചിരുന്നതു കൊണ്ട് അവൾക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല

അവരെല്ലാവരും കൂടി വാഷ്റുമിന്റെ അടുത്തെ ത്തിയപ്പോഴാണ് ജിത്തു അതിൽ നിന്നും പുറത്ത് വന്നത്.

ടൂറിനു വന്ന എല്ലാവരും അവിടെ മൊത്തം അരിച്ചു പെറുക്കാൻ തുടങ്ങി

“അതാരുടെയെങ്കിലും കയ്യിൽ പെട്ടിട്ടുണ്ടാവും” അന്വേഷിച്ചു തളർന്ന ഒരുത്തൻ അഭിപ്രായപെട്ടു

17 Comments

Add a Comment
  1. രുദ്രരാവണൻ

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ജിബ്രീൽ

      Thank you Bro❤️❤️❤️

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      ♥️?♥️♥️

  3. 3 മാസത്തെ കാത്തിരിപ്പിന് ശേഷം നല്ല ഒരു പാർട്ട് തന്നതിന്????

    1. ജിബ്രീൽ

      Thanks

  4. Brother you are doing a great work.
    Kindly try to send the next parts without delay.
    Your story is one of the best now a days in this platforms.
    Good Job

    1. ജിബ്രീൽ

      കഴിഞ്ഞ മൂന്നു മാസമായി എക്സാമിന്റെ തിരക്കായിരുന്നു അത് ഞാൻ കഴിഞ്ഞ പാർട്ടിൽ പറഞിട്ടുണ്ട്

      ഈ പാർട്ട് ഞാൻ Dec 2 ന് സബ്മിറ്റ് ചെയ്തതാണ് പക്ഷേ 31 നാണ് വരുന്നത് ടഠ ഇത്രേo ദിവസം വരാത്തതു കൊണ്ട് തന്നെ കഥ ഞാൻ വിട്ടിരുന്നു. ഇനി ആ ബ്ലോക്ക് മാറണം, ഈ കമന്റ ഇടുന്നവരെ ഞാൻ എഴുതി തുടങ്ങിയിട്ടില്ല …..

      Thanks for your feed Back ♥️♥️♥️♥️

  5. Very good story. Waiting for next part..

    1. ജിബ്രീൽ

      Thanks Bro

  6. Yes gap varumbo recollect cheyyan pad akum onnukil thudarchyayi ezhuth alle kurach break eduth 3 part vallathum orumich post cheyy

    1. ജിബ്രീൽ

      ഈ പാർട്ട് ഞാൻ Dec 2 ന് സബ്മിറ്റ് ചെയ്തതാണ് പക്ഷേ 31 നാണ് വരുന്നത് ടഠ ഇത്രേo ദിവസം വരാത്തതു കൊണ്ട് തന്നെ കഥ ഞാൻ വിട്ടിരുന്നു. ഇനി ആ ബ്ലോക്ക് മാറണം, ഈ കമന്റ ഇടുന്നവരെ ഞാൻ എഴുതി തുടങ്ങിയിട്ടില്ല …… തുടങ്ങാൻ ശ്രമിക്കുന്നുണ്ട്

      thank you for your words ♥️♥️♥️?

      1. ബ്രോ എഴുതി തുടങ്ങിയോ?

  7. Good keep writing

    1. ജിബ്രീൽ

      Thanks Bro

  8. ബ്രോ കാലതാമസം എടുക്കുന്നതാണ്
    കഥയുടെ പോരായ്മയായി ഞാൻ കാണുന്നത്.
    അല്ലാതെ കഥയ്ക് ഒരു കുറവും ഇല്ല.
    ഇവിടെ ഇപ്പോൾ കഥകൾ കുറവാണ്.
    അപ്പോൾ തുടർച്ചയായി എഴുതൂ .
    കഥയ്ക്ക് നല്ല റീച്ച് കിട്ടാൻ ഈ സമയം ഉപകരിക്കും.
    8 ഭാഗങ്ങളായി കഥ എവിടെയും എത്തിയിട്ടില്ല. ഇനിയും ഒരു പാട് ബാക്കി എഴുതുവാൻ ഉണ്ട്. ഈ സമയത്ത് അധികം ഗ്യാപ്പ് എടുക്കാതെ എഴുതിയാൽ വായനക്കാരുടെ എണ്ണം കൂടും.
    ഇതുവരെ അടിപൊളി അണ്
    നല്ല ഫീൽ ഉണ്ടായിരുന്നു.

    ഇതുപോലെ പെട്ടെന്ന് എഴുതുവാൻ ശ്രമിക്കൂ.

    ?❤️❤️❤️??

    1. ജിബ്രീൽ

      ഞാനീ പാർട്ട് Dec 2 ന് സബ്മിറ്റ് ചെയ്തിരുന്നു ബ്രോ
      ഇത്രേം ദിവസമായി Author option ഇല്ലാത്ത ആരുടെയും കഥ വരാത്തത് കൊണ്ടു തന്നെ
      ഇനി എഴുതിയിട്ട് കാര്യമില്ലെന്നു തോന്നി ഞാൻ ബാക്കി എഴുതിയിട്ടില്ല
      സത്യത്തിൽ എഴുതാനുള്ള മൂഡ് തന്നെ പോയിട്ടുണ്ട്

      ഇനി അത് മറി കടന്ന് എഴുതാൻ തുടങ്ങണം

      ജനുവരി 5 ന് ക്ലാസ് സ്റ്റാർട്ട് ചെയ്യും ഇതു വരെ വെക്കേഷനായിരുന്നു അപ്പോ എഴുതാനുള്ള സമയം വീണ്ടും കുറയും

      Any way നിങ്ങളുടെ അഭിപ്രായത്തിനും സ്നേഹത്തിനും ഒരുപാട് നന്ദി and HAPPY NEW YEAR ??

Leave a Reply

Your email address will not be published. Required fields are marked *