“ നീ ആരാന്ന നിന്റെ വിചാരം” ഗഫൂർ മേശയിൽ കൈ കുത്തിയലറി
“മാമനിരിക്കൂ ……” അവൻ ശാന്തമായി പറഞ്ഞു
അവന്റെ കൂസലില്ലായ്മ കണ്ടയാൾ ഒന്നടങ്ങി.
ദേശ്യപെട്ടിട്ട് കാര്യമില്ലെന്നയാൾക്കറിയാമായി രുന്നു. ജിത്തുവിന്റെ മുമ്പിലെ കസേരയിലിരുന്ന് പതിയെ ശ്വാസം വലിച്ചു വിട്ട് ദേശ്യം നിയന്ത്രിച്ചു
“ ഫിക്സ്ഡ് ഡെപ്പോസിറ്റ് പിൻവലിക്കാനുളള എന്റെ അപേക്ഷ നീ എന്താ അപ്രൂവ് ചെയ്യാത്തത് ” ഗഫൂർ വാക്കുകളിലെ അമർഷം മറച്ചുവെച്ചു
“അതിനു രണ്ടു കാരണങ്ങളുണ്ട് ഒന്ന് എഫ് ഡി പിൻവലിക്കണമെങ്കിൽ ഹോസ്പിറ്റൽ ആൻഡ് ഫാർമസ്യൂട്ടിക്കൽ സെക്ടർ എഫ്ഡി ഉപയോഗിക്കുന്നതിന്റെ പ്ലാൻ നോട്ടീസ് നൽകണം അത് നൽകിയിട്ടില്ല. രണ്ടാമത്തേത് ഈ വർഷം തന്നെ ഹോസ്പിറ്റൽ സെക്റ്ററിലേക്ക് രണ്ടു അഡീഷണൽ ഫണ്ട് തന്നിട്ടുണ്ട് ഒരോഡിറ്റിങ് നടത്താത ഇനി പുതിയ ഫണ്ട് അനുവധിക്കാൻ കഴിയില്ല ” ജിത്തു പറഞ്ഞ് നിർത്തി
ഗഫൂർ ജിത്തുവിനെ കൊല്ലുന്ന പോലെ നോക്കി നിൽക്കുകയാണ്. അത് കണ്ട് ജിത്തു തന്റെ ചെയറിലേക്ക് ചാരി
” മാമ……ഞാനീ എഫ് ഡി സൈൻ ചെയ്താലും അഞ്ചു കോടിയല്ലേ ആവുന്നൊള്ളു…. ബാക്കി പത്തു കോടിക്ക് മാമനെന്തു ചെയും ” ജിത്തു ഒരു ചെറുചിരിയോടെ ചോദിച്ചു
ഗഫൂർ ഞെട്ടി തരിച്ചിരിക്കുകയാണ് അവന്റെ മുഖത്തെ ദേശ്യമെല്ലാം വലിച്ചൂറ്റി എടുത്ത പോലെ പോയി മറഞിട്ടുണ്ട്. പകരമവിടെ അമ്പരപ്പും സങ്കടവുമാണുണ്ടായിരുന്നത്
”നീ എന്തൊക്കയാ ഈ പറയുന്നത് ….” ഗഫൂർ പ്രതിരോധിക്കാൻ ശ്രമിച്ചു
“ ഒരു വീഡിയോക്ക് പതിനഞ്ചു കോടിയൊക്കെ വളരെ കൂടുതലല്ലെ മാമ… ” ജിത്തു അവന്റെ ആവനാഴിയിലെ അടുത്ത അമ്പും തൊടുത്തു
അതും കൂടിയായപ്പോൾ ഗഫൂർ തളർന്ന് കസേരയിലിരുന്നു പോയിയിരുന്നു. അയാൾ മുഖം താഴ്ത്തി . അയാളുടെ കണ്ണുനീർ മുമ്പിലെ ചില്ലു മേശയിൽ വീഴുന്നുണ്ട്
“മാമനിനി ഒറ്റക്കല്ല … ഞാനുണ്ട് കൂടെ …” ജിത്തു എഴുന്നേറ്റു ഗഫൂറിന്റെ തോളിൽ കൈ വെച്ചു.
അത്മവിശ്വാസം സ്ഫുരിക്കുന്ന മുഖവുമായി നിൽക്കുന്ന ജിത്തുവിന്റെ കൈ മുറുകെ പിടിച്ച് ഗഫൂർ പൊട്ടി കരഞ്ഞു. തന്റെ അമ്മാവന്റെ ഇത്രയുംനാളെത്തെ സങ്കടവും സങ്കർഷങ്ങളുമെല്ലാം കരഞ്ഞു തീർക്കാൻ വിട്ട് ജിത്തു അനങ്ങാതെ നിന്നു .
♦♦♦♦♦♦♦♦♦♦♦♦♦♦♦♦
അന്നേ ദിവസം വൈകുന്നേരം ഷാനുവും ജിത്തുവും അവരുടെ സ്ഥിരം കുന്നിന്റെ മുകളിൽ ഇരിക്കുകയാണ്. എന്നത്തെയും പോലെ ഇളം തണുപ്പുള്ള കാറ്റടിക്കുന്നുണ്ട്
“ അപ്പോ മാമന്റെ പ്രശ്നങ്ങൾ തീർന്നു …..അല്ലേ ….”
ഷാനുവിന്റെ ചോദ്യത്തിന് ജിത്തു മറുപടിയായി ഒന്നു മൂളി . ജിത്തുവിന്റെ മുഖത്ത് തെളിച്ചത്തി നൊരു കുറവ് ഷാനു ശ്രദ്ധിച്ചിരുന്നു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Thank you Bro❤️❤️❤️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
♥️?♥️♥️
3 മാസത്തെ കാത്തിരിപ്പിന് ശേഷം നല്ല ഒരു പാർട്ട് തന്നതിന്????
Thanks
Brother you are doing a great work.
Kindly try to send the next parts without delay.
Your story is one of the best now a days in this platforms.
Good Job
കഴിഞ്ഞ മൂന്നു മാസമായി എക്സാമിന്റെ തിരക്കായിരുന്നു അത് ഞാൻ കഴിഞ്ഞ പാർട്ടിൽ പറഞിട്ടുണ്ട്
ഈ പാർട്ട് ഞാൻ Dec 2 ന് സബ്മിറ്റ് ചെയ്തതാണ് പക്ഷേ 31 നാണ് വരുന്നത് ടഠ ഇത്രേo ദിവസം വരാത്തതു കൊണ്ട് തന്നെ കഥ ഞാൻ വിട്ടിരുന്നു. ഇനി ആ ബ്ലോക്ക് മാറണം, ഈ കമന്റ ഇടുന്നവരെ ഞാൻ എഴുതി തുടങ്ങിയിട്ടില്ല …..
Thanks for your feed Back ♥️♥️♥️♥️
Very good story. Waiting for next part..
Thanks Bro
Yes gap varumbo recollect cheyyan pad akum onnukil thudarchyayi ezhuth alle kurach break eduth 3 part vallathum orumich post cheyy
ഈ പാർട്ട് ഞാൻ Dec 2 ന് സബ്മിറ്റ് ചെയ്തതാണ് പക്ഷേ 31 നാണ് വരുന്നത് ടഠ ഇത്രേo ദിവസം വരാത്തതു കൊണ്ട് തന്നെ കഥ ഞാൻ വിട്ടിരുന്നു. ഇനി ആ ബ്ലോക്ക് മാറണം, ഈ കമന്റ ഇടുന്നവരെ ഞാൻ എഴുതി തുടങ്ങിയിട്ടില്ല …… തുടങ്ങാൻ ശ്രമിക്കുന്നുണ്ട്
thank you for your words ♥️♥️♥️?
ബ്രോ എഴുതി തുടങ്ങിയോ?
Good keep writing
Thanks Bro
ബ്രോ കാലതാമസം എടുക്കുന്നതാണ്
കഥയുടെ പോരായ്മയായി ഞാൻ കാണുന്നത്.
അല്ലാതെ കഥയ്ക് ഒരു കുറവും ഇല്ല.
ഇവിടെ ഇപ്പോൾ കഥകൾ കുറവാണ്.
അപ്പോൾ തുടർച്ചയായി എഴുതൂ .
കഥയ്ക്ക് നല്ല റീച്ച് കിട്ടാൻ ഈ സമയം ഉപകരിക്കും.
8 ഭാഗങ്ങളായി കഥ എവിടെയും എത്തിയിട്ടില്ല. ഇനിയും ഒരു പാട് ബാക്കി എഴുതുവാൻ ഉണ്ട്. ഈ സമയത്ത് അധികം ഗ്യാപ്പ് എടുക്കാതെ എഴുതിയാൽ വായനക്കാരുടെ എണ്ണം കൂടും.
ഇതുവരെ അടിപൊളി അണ്
നല്ല ഫീൽ ഉണ്ടായിരുന്നു.
ഇതുപോലെ പെട്ടെന്ന് എഴുതുവാൻ ശ്രമിക്കൂ.
?❤️❤️❤️??
ഞാനീ പാർട്ട് Dec 2 ന് സബ്മിറ്റ് ചെയ്തിരുന്നു ബ്രോ
ഇത്രേം ദിവസമായി Author option ഇല്ലാത്ത ആരുടെയും കഥ വരാത്തത് കൊണ്ടു തന്നെ
ഇനി എഴുതിയിട്ട് കാര്യമില്ലെന്നു തോന്നി ഞാൻ ബാക്കി എഴുതിയിട്ടില്ല
സത്യത്തിൽ എഴുതാനുള്ള മൂഡ് തന്നെ പോയിട്ടുണ്ട്
ഇനി അത് മറി കടന്ന് എഴുതാൻ തുടങ്ങണം
ജനുവരി 5 ന് ക്ലാസ് സ്റ്റാർട്ട് ചെയ്യും ഇതു വരെ വെക്കേഷനായിരുന്നു അപ്പോ എഴുതാനുള്ള സമയം വീണ്ടും കുറയും
Any way നിങ്ങളുടെ അഭിപ്രായത്തിനും സ്നേഹത്തിനും ഒരുപാട് നന്ദി and HAPPY NEW YEAR ??