Returner [Arrow] 1825

Views : 27406

Returner

Author : Arrow

ചുറ്റും കണ്ണെത്താ ദൂരത്തോളം ആകാശം മുട്ടുന്ന കെട്ടിടങ്ങൾ മാത്രമേ ഉള്ളു. അവിടെ ഇവിടെ ഒന്ന് രണ്ട് മരങ്ങൾ ഉണ്ട്, അതിന് ചുറ്റും വേലി ഒക്കെ കെട്ടി വെച്ചിരിക്കുന്നു. ആർക്കും മരങ്ങളുടെ അടുത്തേക്ക് കടക്കാൻ അനുവാദം ഇല്ല. റോഡുകളിൽ എന്നത്തേക്കാളും തിരക്ക്‌ ഇന്ന് ഉണ്ട്. മീറ്റിംഗ് കാണാൻ കൂടിയ ആളുകൾ. മിക്കവരും സ്റ്റേഡിയം ലക്ഷ്യമാക്കി നടക്കുകയാണ്. ഞാനും അവരുടെ ഒപ്പം നടന്നു. ഞാൻ ഇവിടെ വന്നിട്ട് ഇന്ന് ഒരാഴ്ച ആകുന്നതേ ഉള്ളു. ഏകദേശം ഈ അന്തരീക്ഷവുമായി ഞാൻ ഒത്തു ചേർന്നിരിക്കുന്നു. ഇയർ 2220, ഞാൻ ജീവിച്ചിരുന്ന കാലഘട്ടത്തിൽ നിന്ന് 200 വർഷം ഇപ്പുറം വന്നപ്പോൾ, ഫ്ലയിങ്ങ് cars, റോബോട്സ്, ആകാശത്ത് പറന്നു നടക്കുന്ന വീടുകൾ, അങ്ങനെ അങ്ങനെ പലതും ഉണ്ടാവും എന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷെ അങ്ങനെ വലിയ മാറ്റങ്ങൾ ഒന്നുമില്ല.

എല്ലാം ഏകദേശം പഴയത് പോലെ തന്നെ ആണ്. ഫാഷനും സംസാര ശൈലിയും ഒക്കെ ഒരുപാട് മാറി എങ്കിലും ആളുകൾ ഇപ്പോഴും പഴയത് തന്നെ ആണ്. ഒരുവശത്ത് പണവും പ്രതാപവും ഒക്കെ ആയി സുഖലോലുപതയിൽ മുങ്ങുന്ന കുറച്ച് പേർ, മറുവശത്ത് ജീവിതത്തിന്റെ രണ്ട് അറ്റം കൂട്ടിമുട്ടിക്കാൻ ഓടുന്ന ഒരുപാട് ആളുകൾ. ഇവരെ കൂടാതെ ഒരു നേരത്തെ അന്നത്തിനു പോലും വകയില്ലാതെ, പൊലൂഷനും വർഷങ്ങൾ ആയുള്ള പ്രകൃതിചൂഷണങ്ങളും കാരണം തരിശായി പോയ, ആളുകൾ കേടായി പോയ വസ്തുക്കൾ ഒക്കെ കൊണ്ട് തള്ളുന്ന മണ്ണിൽ അന്തി ഉറങ്ങുന്ന, ഒരുപറ്റം മനുഷ്യന്മാർ. ഇന്ന് ഇവിടത്തെ ഏറ്റവും താഴത്തെ തട്ടിൽ ഉള്ളവർ. എന്നാൽ ഈ മൂന് കൂട്ടരെ കൂടാതെ നാലാമത് ഒരു സംഘം കൂടി ഉണ്ട്. ഇവർ ഈ സമൂഹത്തിൽ ഏറ്റവും താഴെ നിൽക്കുന്നവർ ആണെങ്കിൽ ഇവരുടെ നേരെ ഒപോസിറ്റ് ആയ ഒരു കൂട്ടം, ഇന്ന് ഈ ലോകത്തിലെ ഏറ്റവും സമ്പന്നന്മാർ. പണ്ട് comic കളിലും സിനിമകളിലും മാത്രം കേട്ടും കണ്ടും ശീലിച്ചിരുന്ന ഒരുകൂട്ടം ആളുകൾ, Superheroes. അതേ 200 വർഷങ്ങൾ കൊണ്ട് വന്ന ഏറ്റവും വലിയ മാറ്റം. സൂപ്പർ ഹീറോ,  അമാനുഷിക ശക്തികൾ ഉള്ള മനുഷ്യർ. ഈ സമൂഹത്തിന്റെ ഒരു പുതിയ പ്രതീക്ഷ.

ഏകദേശം 150 വർഷങ്ങൾക്ക് മുന്നേ ആയിരുന്നത്രെ ആദ്യ super child ജനിച്ചത്. അന്നത്തെ ഒരു ഫേമസ് ബിസിനസുകാരന്റെ മകൻ, അവൻ ജനിച്ചപ്പോൾ അവന്‌ ചുറ്റും ഒരു നീല ഗോളം ഉണ്ടായിരുന്നു, ഒന്നിനും തകർക്കാൻ പറ്റാത്ത കട്ടിയുള്ള ഒരു കവചം. അതായിരുന്നു ആദ്യ സൂപ്പർഹീറോയുടെ പവർ. ഇഷ്ട്ടാനുസരണം തനിക്ക് ചുറ്റും ഒരു ഡിഫൻസ് ലെയർ ഉണ്ടാക്കാൻ സാധിക്കുക, ബുള്ളറ്റ്, മിസൈൽ, ബോംബ് ഒന്നിനും ആ ഡിഫൻസ് ലയറിനെ തകർക്കാൻ പറ്റിയില്ല. അത് കൊണ്ട് തന്നെ ആദ്യത്തെ സൂപ്പർ ഹീറോ ഇൻവിൻസിബിൾ ആയിരുന്നു. ഒരു കവചത്തോടെ ജനിച്ചത് കൊണ്ട് ആവും ‘കർണ’ എന്നായിരുന്നു പുള്ളി തിരഞ്ഞെടുത്ത superhero name. കർണ ന്റെ ജനനത്തിന് ഒന്ന് രണ്ടു വർഷങ്ങൾക്ക് ശേഷം  വേറെയും രണ്ട് ഹീറോസ് കൂടി ജനിച്ചു, ‘ ഫ്ലാഷും ഹോളിഹാന്റും ‘. കണ്ണ് അടിച്ചു പോവുന്ന പ്രകാശം പരത്തുന്നത് ആയിരുന്നു ഫ്ലാഷ് ന്റെ പവർ, ഹീലിംഗ് ആയിരുന്നു ഹോളിഹാന്റ്ന്റെ പവർ, അവൾ കൈ കൊണ്ട് തൊട്ടാൽ ഏത് മുറിവും ഉണങ്ങും. ഇവർ മൂന് പേരും ചേർന്ന് ഒരു ടീം രൂപീകരിച്ചു ‘ഗാർഡിയൻസ് ‘. അവിടെ നിന്ന് ആണ്‌ മാറ്റങ്ങളുടെ തുടക്കം. ഈ മൂന് പേർ തെളിച്ച വഴിയേ ഇവർക്ക് പുറകെ superpower കളോടെ ജനിച്ച ആളുകൾ നടന്നു. അവർക്ക് ഒപ്പം ഈ ലോകവും.

Recent Stories

The Author

Arrow

73 Comments

  1. Ippolaan vaayichathu. Kidilam story.

  2. Ith onnu continue cheyyu bro ipol azhuthunna stories theerthit mathy

  3. 😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

    🥀🥀

  4. എന്റെ പൊന്നു ബ്രോ… എങ്ങനെ കഴിയുന്നു ഇങ്ങനെ എഴുതാൻ… വാക്കുകൾക്കതീതമായ രചന.. ഇത്തരം തീം ഒക്കെ വല്ലാത്തൊരു ആവേശമാണ്… ഇനിയും ഒരുപാട് മനോഹരരചനകൾക്കായി കാത്തിരിക്കുന്നു..

  5. Arrow ബ്രോ..

    ഇതിനൊക്കെ ഞാൻ എന്താ പറയണ്ടെ? എന്ത് തന്നെ പറഞ്ഞാലും അത് കുറഞ്ഞു പോകും.

    ഒരു തുടർക്കഥക്ക് സ്കോപ് ഉണ്ടായിരുന്നിട്ടും ഒറ്റ ഭാഗത്തിൽ നിർത്തിയത് എന്താ?

    സത്യം പറഞ്ഞാൽ ആദ്യത്തെ പേജ് ഒക്കെ വായിച്ചപ്പോൾ ഞാൻ ഇത്രക്ക് ഒന്നും പ്രതീക്ഷിച്ചില്ല, പിന്നെ അങ്ങോട്ട്‌ ശ്വാസം പിടിച്ചു ഇരുന്നു വായിച്ചു..

    ഇതൊക്കെ എങ്ങനെ സാധിക്കുന്നു ഭായ്,K.Kൽ curse tattoo എന്ന സ്റ്റോറി യും വായിച്ചിരുന്നു. നിങ്ങൾക്ക് ഇങ്ങനെ ഉള്ള തീം നോട്‌ ഒരു ചെറിയ പ്രാന്ത് ഉണ്ടല്ലേ.

    ലൈല യെ പോലെ വേറെയും അടിമകൾ ഇല്ലേ അവരുടെ കൂടെ ഉള്ള ഫൈറ്റ് മാത്രം ഒന്ന് വിശദികരിച്ചു എഴുതാമായിരുന്നു.

    കഴിയുമെങ്കിൽ ഇതിന്റെ ബാക്കി എഴുതാൻ ശ്രമിച്ചൂടെ, അസുഖം ആണെന്ന് അറിയാം, എഴുതാൻ ബുദ്ധിമുട്ട് ഒന്നും ഇല്ലെങ്കിൽ ഒന്ന് ശ്രമിച്ചു നോക്കിക്കൂടെ.. അപേക്ഷ ആണ് പ്ലീസ് 🙏

    കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    Zayed ❤️

  6. കടുംകെട്ട് എന്ന് വരും

    1. താങ്ക്സ് മുത്തേ 💛

  7. എന്റമ്മേ തീ🔥🔥🔥

  8. പൊളി ഐറ്റം.. ദി ബോയ്സ് ഇൻസ്പിറേഷൻ ആണല്ലെ.. സീരീസ് ആക്കാൻ സ്കോപ് ഉണ്ടാരുന്നു.. ബ്രോ ഒറ്റ എപ്പിസോഡ് കൊണ്ട് തീർത്ത് .. അതിൽ ഇച്ചിരി വിഷമം ഉണ്ടേ….

    1. Boys, injustice comics ഇത് രണ്ടും ആണ് ഇൻസ്പിറേഷൻ 💛

  9. The nightmare😘 ആരോ🖤🖤🖤 ഇത് ശരിക്കും ഒരു റീഡിങ് എക്സ്പീരിയൻസ് ആയിരുന്നു…ആസ്വദിച്ചാണ് ഓരോ വരിയും വായിച്ചത്. പിന്നെ ഈ കഥ ഇങ്ങനെ അവസാനിപ്പിക്കേണ്ട ഒന്നായിരുന്നോ എന്ന് തോന്നി,ശരിക്കും ഡീറ്റൈൽ ആയിട്ട് ഒരു തുടർകഥ എഴുതാനുള്ള മനോഹരമായ കണ്ടന്റ്… ഒട്ടും അതിഷോപ്തി ഇല്ലാതെ പറയാം, നീ വേറെ ലെവലാണ് മോനെ😘

    1. സ്റ്റേ സേഫ്, ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആവും

      1. ഒരു നാലു ദിവസം കൂടി നീട്ടി കിട്ടി 😊

      2. നാലംഗ ബാക്കി വരുമോ???

    2. ഇത് ഒരു മത്സരത്തിന് വേണ്ടി എഴുതിയതാ, അത് കൊണ്ടാണ് ഒറ്റ പാർട്ടിൽ തീർത്തത് 💛

  10. Oyyoo Romanjam…. Adipoli story bro… Epoc story line.. oru super hero movie kanunna feel indarnn.. Kure develop cheyamayirunna plot ayirunnu… Ithippo single partil theero 🙄😭

    1. ഒറ്റ പാർട്ടിൽ തീർക്കേണ്ട അവസ്ഥ ആയിരുന്നു
      ഒരു മത്സരത്തിന് വേണ്ടി എഴുതിയത 😊

  11. Super broo
    Poli theme nannayitund
    Engane bro ingane okke chinthichum kootunee
    Enthayalum poli sadanam.. ❤️❤️
    Pattumenkile 2nd part eyuthan nokke broo

    1. താങ്ക്സ് മുത്തേ

      സെക്കന്റ്‌ part നോക്കാം എന്നെ പറയുന്നുള്ളു
      പെന്റിങ് കഥകൾ ഇപ്പൊ തന്നെ എണ്ണം കൂടുതൽ ആണ് 😊

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com