Returner [Arrow] 1827

അപ്പോഴേക്കും അച്ഛൻ തോട്ടത്തിൽ പോയിരുന്നു. അടുക്കളയിൽ ചെന്ന് അമ്മയെ ഒന്ന് തലകാണിച്ചിട്ട്, ആരും കാണാതെ ഞാൻ വാങ്ങിയ ബണ്ണും എടുത്തോണ്ട് അവളുടെ അടുത്തേക്ക് ചെന്നു. അവൾ അപ്പോഴും ഞാൻ പറഞ്ഞത് അനുസരിച് ആ ബോക്സിൽ തന്നെ ഇരിക്കുകയായിരുന്നു. എന്നെ കണ്ടതും അവൾ ചാടി എഴുന്നേറ്റു. എന്റെ അരികിലേക്ക് വന്നു. ഞാൻ എന്റെ കയ്യിൽ ഇരുന്ന ബൺ അവൾക്ക് നേരെ നീട്ടി. അവൾ കാര്യം മനസിലാവാതെ എന്നെ നോക്കി നിന്നു. അന്നേരം ഞാൻ കവർ പൊട്ടിച്ചു ഒരു ബൺ എടുത്തു തിന്ന് കാണിച്ചു, പിന്നെ ഒരെണ്ണം അവൾക്ക് നേരെ നീട്ടി, അവൾ മടിച്ചു മടിച്ചു അത് വാങ്ങിച്ചു. പിന്നെ ഒന്ന് മണുത്ത് നോക്കി, അതിനു ശേഷം ഒരു കടി കടിച്ചു. അകത്തു ക്രീം ഉള്ള ബൺ ആണ്. ആദ്യ കടി എടുത്തപ്പോഴേ അവളുടെ മുഖം വിടർന്നു. ഒറ്റയടിക്ക് ആ ബൺ മുഴുവൻ തിന്നിട്ട് എന്നെ നോക്കി, uff എന്നാ ക്യൂട്ട് ആയിരുന്നു എന്നോ അവളുടെ അന്നേരം ഉള്ള നോട്ടം കാണാൻ. ഞാൻ എന്റെ കയ്യിലെ കിറ്റിൽ ബാക്കി ഉണ്ടായിരുന്ന ബൺമുഴവനും അവൾക്ക് കൊടുത്തു. അവൾ അത് മുഴുവനും തിന്നു. പിന്നെ എന്നെ നോക്കി പുഞ്ചിരിച്ചു.

” ഞാൻ എന്റെ എന്നെ പരിചയപ്പെടുത്തിയില്ല ല്ലോ,  എന്റെ പേര് ജീവൻ. തന്റെ പേര് എന്താ, താൻ ശരിക്കും ആരാ, വല്ല ഏലിയനും മറ്റും ആണോ…..

ഞാൻ ആരോടാ ഈ ചോദിക്കുന്നെ??  ഞാൻ പറഞ്ഞത് വല്ലോം മനസ്സിലായോ? ” ഞാൻ പറയുന്ന കേട്ട് മിഴുങ്ങസ്യ എന്ന് ഇരിക്കുന്ന അവളെ നോക്കി ഞാൻ പൊട്ടി ചിരിച്ചു. പെട്ടന്ന് അവൾ എഴുന്നേറ്റു, എന്റെ അടുത്തേക്ക് വന്നു. ഞാൻ എന്താ എന്ന് ചോദിക്കും പോലെ അവളെ നോക്കി. എന്നെ ഞെട്ടിചു കൊണ്ട് അവൾ എന്നെ കെട്ടിപിടിച്ചു, എനിക്ക് എന്തേലും മനസിലാവുന്നിതിന് മുന്നേ അവൾ അവളുടെ ചുണ്ട് എന്നോട് ചേർത്തു. എന്റെ ഫസ്റ്റ് kiss. അന്നേരം അവളിൽ നിന്ന് വല്ലാത്ത ഒരു സുഗന്ധം പറന്നു, ഞാൻ ഇതുവരെ അനുഭവിച്ചതിൽ വെച്ച് ഏറ്റവും മനോഹരമായ ഗന്ധം.

ആദ്യചുംബനത്തിൽ അങ്ങനെ മയങ്ങി നിൽക്കുമ്പോൾ എന്താണ് എന്ന് അറിയില്ല, എന്റെ മനസിലേക്ക് റാൻഡം ആയി എന്റെ കുട്ടികാലം മുതൽ ഉള്ള ചില ഓർമ്മകൾ ഓടി വന്നു, ഞാൻ അക്ഷരങ്ങൾ പഠിക്കുന്നതും, ക്ലാസ്സിൽ പോയതും, ബുക്കുകൾ വായിക്കുന്നതും നെറ്റ് നോക്കുന്നതും അങ്ങനെ അങ്ങനെ ഓരോ കാര്യങ്ങൾ. കുറച്ച് നേരം കഴിഞ്ഞപ്പോൾ അവൾ എന്റെ ചുണ്ടുകളെ മോചിപ്പിച്ചു. ഞങ്ങൾ രണ്ടുപേരും അകന്നു മാറി നിന്ന് കിതച്ചു. എന്തോ ഭരിച്ച പണി ചെയ്തത് പോലെ ഞാനും അവളും ഷീണിച്ചിരുന്നു. വിയർത്തു കുളിച്ചിരുന്നു.

” ജീവ, നിന്റെ ആദ്യ ചുംബനം മോഷ്ടിച്ചതിന് സോറി. ഇതേ വരെ ഞാൻ എന്നെ പരിചയപ്പെടുത്തിയില്ലല്ലോ. ഞാൻ Lisariza Damadoll, Crown princess of Demigor kingdom ” കിതപ്പ് ആറിയപ്പോൾ, രണ്ട് കയ്യ് കൊണ്ടും പാവാടയിൽ പിടിച്ചു തല ഒരല്പം കുനിച്ച് അവൾ പറഞ്ഞു…

” eaaaa??? നിനക്ക് മലയാളം അറിയാവോ?? ” അവൾ പറഞ്ഞത് കേട്ട് ഒരു ഞെട്ടലോടെ ഞാൻ ചോദിച്ചു.

” ഞാൻ മലയാളം പഠിച്ചു. സത്യത്തിൽ നമ്മൾ ഇത്തിരി മുമ്പ് ചുംബിച്ചില്ലേ അത് സത്യത്തിൽ ഞാൻ knowledge transfer magic യൂസ് ചെയ്ത് ആണ്. ഈ ലോകത്തെ കുറിച് ഉള്ള ബേസിക് ഇൻഫോ ഒക്കെ നിന്റെ മൈൻഡ് വഴി ഞാൻ obtain ചെയ്തു. എനിവെ again, sorry for ടേക്കിങ്ങ് your first kiss ” അവൾ അത് പറഞ്ഞു ഒരു കള്ള ചിരി ചിരിച്ചു.

” അത് എന്റെ ഫസ്റ്റ് kiss ഒന്നും അല്ല ” ഞാൻ ചമ്മൽ മറച്ചു കൊണ്ട് പറഞ്ഞു.

” നിന്റെ ഓർമ്മ മുഴുവൻ ഞാൻ കണ്ടു. എനിക്ക് അറിയാം അത് നിന്റെ ഫസ്റ്റ് kiss ആയിരുന്നു എന്ന്. വെറുതെ കള്ളം പറയണ്ട. പിന്നെ അത് എന്റെയും ഫസ്റ്റ് ആണ് ” അവസാന വാചകം അവൾ പറഞ്ഞത് ഇത്തിരി നാണത്തിൽ പതിഞ്ഞ ശബ്ദത്തിൽ ആണ്. കാര്യം നീല നിറവും കൊമ്പും ഒക്കെ ഉള്ള ഒരു ഏലിയൻ ആണേലും ഓൾ നല്ല സുന്ദരി ആണ് പിന്ന അന്നേരം അവളിൽ വിരിഞ്ഞ നാണം കൂടി ആയപ്പോ എന്റെ പൊന്നേ… ഞങ്ങൾ രണ്ടു പേരും അല്പനേരം ഒന്നും മിണ്ടാതെ പരസ്പരം നോക്കി നിന്നു.

73 Comments

  1. Ippolaan vaayichathu. Kidilam story.

  2. Ith onnu continue cheyyu bro ipol azhuthunna stories theerthit mathy

  3. ???????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????

    ??

  4. എന്റെ പൊന്നു ബ്രോ… എങ്ങനെ കഴിയുന്നു ഇങ്ങനെ എഴുതാൻ… വാക്കുകൾക്കതീതമായ രചന.. ഇത്തരം തീം ഒക്കെ വല്ലാത്തൊരു ആവേശമാണ്… ഇനിയും ഒരുപാട് മനോഹരരചനകൾക്കായി കാത്തിരിക്കുന്നു..

  5. Arrow ബ്രോ..

    ഇതിനൊക്കെ ഞാൻ എന്താ പറയണ്ടെ? എന്ത് തന്നെ പറഞ്ഞാലും അത് കുറഞ്ഞു പോകും.

    ഒരു തുടർക്കഥക്ക് സ്കോപ് ഉണ്ടായിരുന്നിട്ടും ഒറ്റ ഭാഗത്തിൽ നിർത്തിയത് എന്താ?

    സത്യം പറഞ്ഞാൽ ആദ്യത്തെ പേജ് ഒക്കെ വായിച്ചപ്പോൾ ഞാൻ ഇത്രക്ക് ഒന്നും പ്രതീക്ഷിച്ചില്ല, പിന്നെ അങ്ങോട്ട്‌ ശ്വാസം പിടിച്ചു ഇരുന്നു വായിച്ചു..

    ഇതൊക്കെ എങ്ങനെ സാധിക്കുന്നു ഭായ്,K.Kൽ curse tattoo എന്ന സ്റ്റോറി യും വായിച്ചിരുന്നു. നിങ്ങൾക്ക് ഇങ്ങനെ ഉള്ള തീം നോട്‌ ഒരു ചെറിയ പ്രാന്ത് ഉണ്ടല്ലേ.

    ലൈല യെ പോലെ വേറെയും അടിമകൾ ഇല്ലേ അവരുടെ കൂടെ ഉള്ള ഫൈറ്റ് മാത്രം ഒന്ന് വിശദികരിച്ചു എഴുതാമായിരുന്നു.

    കഴിയുമെങ്കിൽ ഇതിന്റെ ബാക്കി എഴുതാൻ ശ്രമിച്ചൂടെ, അസുഖം ആണെന്ന് അറിയാം, എഴുതാൻ ബുദ്ധിമുട്ട് ഒന്നും ഇല്ലെങ്കിൽ ഒന്ന് ശ്രമിച്ചു നോക്കിക്കൂടെ.. അപേക്ഷ ആണ് പ്ലീസ് ?

    കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    Zayed ❤️

  6. കടുംകെട്ട് എന്ന് വരും

    1. താങ്ക്സ് മുത്തേ ?

  7. പൊളി ഐറ്റം.. ദി ബോയ്സ് ഇൻസ്പിറേഷൻ ആണല്ലെ.. സീരീസ് ആക്കാൻ സ്കോപ് ഉണ്ടാരുന്നു.. ബ്രോ ഒറ്റ എപ്പിസോഡ് കൊണ്ട് തീർത്ത് .. അതിൽ ഇച്ചിരി വിഷമം ഉണ്ടേ….

    1. Boys, injustice comics ഇത് രണ്ടും ആണ് ഇൻസ്പിറേഷൻ ?

  8. The nightmare? ആരോ??? ഇത് ശരിക്കും ഒരു റീഡിങ് എക്സ്പീരിയൻസ് ആയിരുന്നു…ആസ്വദിച്ചാണ് ഓരോ വരിയും വായിച്ചത്. പിന്നെ ഈ കഥ ഇങ്ങനെ അവസാനിപ്പിക്കേണ്ട ഒന്നായിരുന്നോ എന്ന് തോന്നി,ശരിക്കും ഡീറ്റൈൽ ആയിട്ട് ഒരു തുടർകഥ എഴുതാനുള്ള മനോഹരമായ കണ്ടന്റ്… ഒട്ടും അതിഷോപ്തി ഇല്ലാതെ പറയാം, നീ വേറെ ലെവലാണ് മോനെ?

    1. സ്റ്റേ സേഫ്, ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആവും

      1. ഒരു നാലു ദിവസം കൂടി നീട്ടി കിട്ടി ?

      2. നാലംഗ ബാക്കി വരുമോ???

    2. ഇത് ഒരു മത്സരത്തിന് വേണ്ടി എഴുതിയതാ, അത് കൊണ്ടാണ് ഒറ്റ പാർട്ടിൽ തീർത്തത് ?

  9. Oyyoo Romanjam…. Adipoli story bro… Epoc story line.. oru super hero movie kanunna feel indarnn.. Kure develop cheyamayirunna plot ayirunnu… Ithippo single partil theero ??

    1. ഒറ്റ പാർട്ടിൽ തീർക്കേണ്ട അവസ്ഥ ആയിരുന്നു
      ഒരു മത്സരത്തിന് വേണ്ടി എഴുതിയത ?

  10. Super broo
    Poli theme nannayitund
    Engane bro ingane okke chinthichum kootunee
    Enthayalum poli sadanam.. ❤️❤️
    Pattumenkile 2nd part eyuthan nokke broo

    1. താങ്ക്സ് മുത്തേ

      സെക്കന്റ്‌ part നോക്കാം എന്നെ പറയുന്നുള്ളു
      പെന്റിങ് കഥകൾ ഇപ്പൊ തന്നെ എണ്ണം കൂടുതൽ ആണ് ?

Comments are closed.