Returner [Arrow] 1827

Rank  6 & rank  7 Superhero’s : കെറിൻ and കെവിൻ a.k.a The Twins. കെറിൻ, അവൾ ഒരു സിങ്ങർ ആണ് കെവിൻ ഒരു ഡാൻസറും. കെറിൻ പാടുന്നതിന് അനുസരിച്ചു വായിൽനിന്നും കെവിൻ  ഡാൻസ് കാണിക്കുന്നതിന് അനുസരിച്ചു കയ്യിൽ നിന്നും  പ്രതേകതരം വേവ് വിടും ഉരുക്കിനെ പോലും രണ്ടാക്കാൻ കെൽപ്പുള്ള വേവ്സ്. ഇവരുടെ രണ്ടുപേരുടേം കോംബോ വളരെ powerful ആണ്.

ഇവർ ഏഴുപേര് ആണ് ഇന്ന് ഈ ലോകത്തിലെ ഏറ്റവും ശക്തർ. ഒരു നാണയത്തിനു രണ്ട് വശങ്ങൾ ഉണ്ടല്ലോ, സൂപ്പർ ഹീറോസ് നെ പോലെ സൂപ്പർ വില്ലൻസും ഉണ്ട്. ഇവർ തങ്ങളുടെ ശക്തികൾ നന്മക്ക് വേണ്ടി ഉപയോഗിക്കുമ്പോൾ തങ്ങളുടെ സ്വാർത്ഥ താല്പര്യങ്ങൾ വേണ്ടി ശക്തികൾ ഉപയോഗിക്കുന്നവർ. ലോകം പിടിച്ചടക്കാൻ ശ്രമിക്കുന്നവർ. അതിൽ തന്നെ പ്രധാനികൾ ബ്ലാക്ക് ഫ്ലെയിം എന്ന സംഘടന ആണ്. ഇവർ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ തീർക്കുക ആണ് ഗാർഡിയൻസിന്റെ പ്രധാന പണി. ഇന്നും ഒരു ആക്രമണം പ്രതീക്ഷിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ നല്ല സെക്യൂരിറ്റി ഉണ്ട്.

ഇന്നത്തെ പ്രതേക എന്തെന്നു വെച്ചാൽ, ഇന്ന് ഒരു മീറ്റിംഗ്, നടക്കുന്നുണ്ട്. Superhero’s പൊളിറ്റിക്സിൽ ഇറങ്ങിയാൽ, ലോകം ഭരിച്ചാൽ എന്ന വിഷയത്തിൽ ഒരു തുറന്ന ചർച്ച. ഇപ്പോഴത്തെ ഇന്ത്യൻ പ്രസിഡന്റും മറ്റു രാജ്യങ്ങളിലെ പ്രസിഡന്റ്സും പിന്നെ 7 ഗാർഡിയൻസും തമ്മിൽ ഉള്ള ചർച്ച. 7 ഗാർഡിയൻസിനെ ഒരുമിച്ച് കാണാൻ ഉള്ള അവസരം ആയത് കൊണ്ട് ഒരുപാട് ആളുകൾ ചർച്ച കാണാൻ വരുന്നുണ്ട്, അത് കൊണ്ട് തന്നെ ഗാർഡിയൻസിന്റെ ഓണർഷിപ്പിൽ ഉള്ള സ്റ്റേഡിയത്തിൽ വെച്ച് ആണ് ചർച്ച. ഞാനും അവരെ കാണാൻ ആണ് ഇറങ്ങിയിരിക്കുന്നത്.

പെട്ടന്ന് ആണ് ഞാൻ ആരുടെയോ ദേഹത്തു മുട്ടിയത്. ഒരു 15 വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടി. അവൾ എന്നെ മുട്ടിയപ്പോൾ പെട്ടന്ന് എനിക്ക് ലിസയുടെ ഗന്ധം വന്നു. വളരെ ചെറുതായിട്ടെ ഉള്ളു.

“ലിസ്?? ” ഞാൻ അറിയാതെ വിളിച്ചു. ആ പെൺകുട്ടി പിരികം പൊക്കി ഒന്ന്. പിന്നെ നടന്നകന്നു. അവൾക്കും ഏകദേശം ആ പ്രായം ഉള്ളത് കൊണ്ട് തോന്നിയത് ആവും. ഞാൻ നടക്കാൻ തുടങ്ങിയപ്പോൾ ആണ് നിലത്ത് ഒരു കാർഡ് കിടക്കുന്നത് കണ്ടത്. ഞാൻ അത് എടുത്തു. ഒരു id കാർഡ് ആണ്. ആ പെൺകുട്ടിയുടെ ആവണം. ഞാൻ അവളെ കൈ കൊട്ടി വിളിച്ചു. അവൾ തിരിഞ്ഞു നോക്കി. ഞാൻ കാർഡ് പൊക്കി കാണിച്ചു. അന്നേരം അവൾ കൈ ഒന്ന് ഉയർത്തി  അപ്പൊ എന്റെ കയ്യിൽ ഇരുന്ന കാർഡ് പറന്നു അവളുടെ കയ്യിൽ ചെന്നിരുന്നു. പിന്നെ താങ്ക്സ് പറയുന്ന പോലെ കൈ പൊക്കി കാണിച്ചിട്ട് അവൾ നടന്നകന്നു. Telekinesis. ഏകദേശം 15 വയസ് ഉള്ള പെൺകുട്ടി, സൂപ്പർ പവർ യൂസ് ചെയ്യുന്നു. എന്റെ ചെറുപ്പത്തിൽ ലോകം ഇങ്ങനെ ഒന്നും അല്ലായിരുന്നു. എന്റെ ചെറുപ്പം എന്ന് പറയുമ്പോൾ, ഇവർക്ക് 200 വർഷം മുമ്പ്. എന്നെ സംബന്ധിച്ച് 10 വർഷങ്ങൾക്ക് മുമ്പ്, എനിക്ക് 15 വയസ്സ് ഉള്ളപ്പോൾ….

അത് ഒരു ഏപ്രിൽ മാസം ആയിരുന്നു, അന്നാണ് എല്ലാം മാറിയത്, പത്താം ക്ലാസ്സ്‌ exam കഴിഞ്ഞു വെക്കേഷൻ തുടങ്ങി. ഒരു വെളുപ്പിന് ഞാൻ പത്രം എടുക്കാൻ ഏജന്റ്ന്റെ അടുത്തേക്ക് സൈക്കൾ ചവിട്ടി പോവുന്ന നേരം. ഞാൻ ജീവൻ, പറയുമ്പോൾ ഏക്കർ കണക്കിന് തോട്ടങ്ങളും, താറാവും മത്സ്യകൃഷിയും ഒക്കെ ആയി വൻ സെറ്റപ്പിൽ കഴിയുന്ന ദേവരാജന്റെ ഏക സന്താനം. പക്ഷെ പോക്കറ്റ് മണി വേണമെങ്കിൽ ഞാൻ തന്നെ പണി എടുക്കണം. അച്ഛനോട് ചോദിച്ച പുള്ളി അറിവ് വെച്ച നാൾ മുതൽ കുടുംബം പോറ്റാൻ വലക്കുപോയതും പത്രം ഇട്ടതും ചുമട് എടുത്തതും അടക്കം ഉള്ള കഥ പറയും. നിന്റെ ആഹാരവും വസ്ത്രവും മറ്റ് അത്യാവശ്യസാധനങ്ങളും ഞാൻ തരാം, പക്ഷെ വേറെ എന്തേലും കൂടുതൽ വേണേൽ നീ തന്നെ സങ്കടിപ്പിക്കണം. അതാണ് അച്ഛൻ എന്നോട് നാഴികക്ക് നാല്പത് വട്ടം പറയുന്നത്. സൊ ഞാൻ പോക്കറ്റ് മണിക്ക് വേണ്ടി കണ്ടു പിടിച്ച വഴിയാണ് പത്രം ഇടൽ. എഴുന്നേൽക്കാൻ ഇത്തിരി വൈകി പോയത് കൊണ്ട് മരണ ചവിട്ട് ചവിട്ടി പോകുവായിരുന്നു ഞാൻ. പെട്ടന്ന് അടിമുടി മൂടി പുതച്ച ഒരാൾ സൈക്കളിന് വട്ടം ചാടി. ബ്രേക്ക് പിടിച്ചിട്ട് കിട്ടിയില്ല, സൈക്കിൾ അയാളെ ഇടിച്ചു. ഞങ്ങൾ രണ്ടും വീണു.

73 Comments

  1. Ippolaan vaayichathu. Kidilam story.

  2. Ith onnu continue cheyyu bro ipol azhuthunna stories theerthit mathy

  3. ???????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????

    ??

  4. എന്റെ പൊന്നു ബ്രോ… എങ്ങനെ കഴിയുന്നു ഇങ്ങനെ എഴുതാൻ… വാക്കുകൾക്കതീതമായ രചന.. ഇത്തരം തീം ഒക്കെ വല്ലാത്തൊരു ആവേശമാണ്… ഇനിയും ഒരുപാട് മനോഹരരചനകൾക്കായി കാത്തിരിക്കുന്നു..

  5. Arrow ബ്രോ..

    ഇതിനൊക്കെ ഞാൻ എന്താ പറയണ്ടെ? എന്ത് തന്നെ പറഞ്ഞാലും അത് കുറഞ്ഞു പോകും.

    ഒരു തുടർക്കഥക്ക് സ്കോപ് ഉണ്ടായിരുന്നിട്ടും ഒറ്റ ഭാഗത്തിൽ നിർത്തിയത് എന്താ?

    സത്യം പറഞ്ഞാൽ ആദ്യത്തെ പേജ് ഒക്കെ വായിച്ചപ്പോൾ ഞാൻ ഇത്രക്ക് ഒന്നും പ്രതീക്ഷിച്ചില്ല, പിന്നെ അങ്ങോട്ട്‌ ശ്വാസം പിടിച്ചു ഇരുന്നു വായിച്ചു..

    ഇതൊക്കെ എങ്ങനെ സാധിക്കുന്നു ഭായ്,K.Kൽ curse tattoo എന്ന സ്റ്റോറി യും വായിച്ചിരുന്നു. നിങ്ങൾക്ക് ഇങ്ങനെ ഉള്ള തീം നോട്‌ ഒരു ചെറിയ പ്രാന്ത് ഉണ്ടല്ലേ.

    ലൈല യെ പോലെ വേറെയും അടിമകൾ ഇല്ലേ അവരുടെ കൂടെ ഉള്ള ഫൈറ്റ് മാത്രം ഒന്ന് വിശദികരിച്ചു എഴുതാമായിരുന്നു.

    കഴിയുമെങ്കിൽ ഇതിന്റെ ബാക്കി എഴുതാൻ ശ്രമിച്ചൂടെ, അസുഖം ആണെന്ന് അറിയാം, എഴുതാൻ ബുദ്ധിമുട്ട് ഒന്നും ഇല്ലെങ്കിൽ ഒന്ന് ശ്രമിച്ചു നോക്കിക്കൂടെ.. അപേക്ഷ ആണ് പ്ലീസ് ?

    കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    Zayed ❤️

  6. കടുംകെട്ട് എന്ന് വരും

    1. താങ്ക്സ് മുത്തേ ?

  7. പൊളി ഐറ്റം.. ദി ബോയ്സ് ഇൻസ്പിറേഷൻ ആണല്ലെ.. സീരീസ് ആക്കാൻ സ്കോപ് ഉണ്ടാരുന്നു.. ബ്രോ ഒറ്റ എപ്പിസോഡ് കൊണ്ട് തീർത്ത് .. അതിൽ ഇച്ചിരി വിഷമം ഉണ്ടേ….

    1. Boys, injustice comics ഇത് രണ്ടും ആണ് ഇൻസ്പിറേഷൻ ?

  8. The nightmare? ആരോ??? ഇത് ശരിക്കും ഒരു റീഡിങ് എക്സ്പീരിയൻസ് ആയിരുന്നു…ആസ്വദിച്ചാണ് ഓരോ വരിയും വായിച്ചത്. പിന്നെ ഈ കഥ ഇങ്ങനെ അവസാനിപ്പിക്കേണ്ട ഒന്നായിരുന്നോ എന്ന് തോന്നി,ശരിക്കും ഡീറ്റൈൽ ആയിട്ട് ഒരു തുടർകഥ എഴുതാനുള്ള മനോഹരമായ കണ്ടന്റ്… ഒട്ടും അതിഷോപ്തി ഇല്ലാതെ പറയാം, നീ വേറെ ലെവലാണ് മോനെ?

    1. സ്റ്റേ സേഫ്, ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആവും

      1. ഒരു നാലു ദിവസം കൂടി നീട്ടി കിട്ടി ?

      2. നാലംഗ ബാക്കി വരുമോ???

    2. ഇത് ഒരു മത്സരത്തിന് വേണ്ടി എഴുതിയതാ, അത് കൊണ്ടാണ് ഒറ്റ പാർട്ടിൽ തീർത്തത് ?

  9. Oyyoo Romanjam…. Adipoli story bro… Epoc story line.. oru super hero movie kanunna feel indarnn.. Kure develop cheyamayirunna plot ayirunnu… Ithippo single partil theero ??

    1. ഒറ്റ പാർട്ടിൽ തീർക്കേണ്ട അവസ്ഥ ആയിരുന്നു
      ഒരു മത്സരത്തിന് വേണ്ടി എഴുതിയത ?

  10. Super broo
    Poli theme nannayitund
    Engane bro ingane okke chinthichum kootunee
    Enthayalum poli sadanam.. ❤️❤️
    Pattumenkile 2nd part eyuthan nokke broo

    1. താങ്ക്സ് മുത്തേ

      സെക്കന്റ്‌ part നോക്കാം എന്നെ പറയുന്നുള്ളു
      പെന്റിങ് കഥകൾ ഇപ്പൊ തന്നെ എണ്ണം കൂടുതൽ ആണ് ?

Comments are closed.