Returner [Arrow] 1827

” സത്യത്തിൽ ഞാൻ ഇവിടെ വന്നിട്ടു ഇന്ന് മൂന് ദിവസം ആവുന്നു. ആദ്യം ഞാൻ വന്നു പെട്ടത് ഒരു കാറിന്റെ മുന്നിൽ ആണ്. കാറിൽ നിന്ന് ഒരു കണ്ണട വെച്ച മനിഷ്യൻ ഇറങ്ങി വന്നു. സത്യത്തിൽ കാറും ഈ സ്ഥലവും ഒക്കെ കണ്ടു പേടിച്ചു നിന്നിരുന്ന എന്നെ അയാൾ അടിമുടി നോക്കി, എന്തൊക്കയോ പറഞ്ഞു. എന്റെ മാന മുഴുവനും transportation magic യൂസ് ചെയ്തു തീർന്നിരുന്നു, പിന്നെ ഇവിടെ air പ്രഷറും ഗ്രാവിറ്റി ഡിഫറെൻസും ഒക്കെ കൂടി  ആയപ്പോൾ എന്റെ ബോധം മറഞ്ഞു. ബോധം വന്നപ്പോൾ ഞാൻ ഒരു ലാബിൽ ആണ്. ജീവ പറഞ്ഞത് പോലെ കുറച്ചു ആളുകൾ എന്നെ കട്ടിലിൽ ലോക്ക് ചെയ്തു വെച്ച് എന്തക്കെയോ പരീക്ഷണങ്ങൾ നടത്തുന്നു. ഞാൻ ഫയർ magic ഒക്കെ യൂസ് ചെയ്തു ഒരു വിധം അവിടെ നിന്ന് രെക്ഷപെട്ട് ഓടി വന്നപ്പോഴാ ജീവയെ കണ്ടേ. ” അവൾ അത് പറയുമ്പോഴും വിറക്കുന്നുണ്ടായിരുന്നു.

” താൻ പേടിക്കണ്ട. തന്റെ magic പൂർത്തി ആവുന്ന വരെ താൻ ഇവിടെ സുരക്ഷിത ആയിരിക്കും. ” ഞാൻ അവളെ ചേർത്ത് പിടിച് അത് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ തിളങ്ങി.  അങ്ങനെ ഒക്കെ പറഞ്ഞു എങ്കിലും വെറും ഒരു 15 കാരൻ ഇവളെ എങ്ങനെ സംരക്ഷിക്കും എന്ന സംശയം എനിക്കും ഇല്ലാതെ ഇരുന്നില്ല.

എന്തായാലും വലിയ പ്രേശ്നങ്ങൾ ഇല്ലാതെ ദിവസങ്ങൾ കടന്നു പോയി. അമ്മയും അച്ഛനും അറിയാതെ മൂന് നേരം ഞാൻ അവൾക്ക് ഫുഡ്‌ ഒക്കെ എത്തിച്ചു കൊടുത്തു. അച്ഛൻ രാവിലെ തന്നെ തോട്ടത്തിൽ പോവുന്ന കൊണ്ട് സീൻ ഇല്ല. പക്ഷെ അമ്മ ആണ് പ്രശ്നം. വെക്കേഷൻ ആയത് കൊണ്ട് അമ്മ വീട്ടിൽ തന്നെ ഉണ്ട് ആൾ ടീച്ചർ ആണേ. നാലു ദിവസം കൊണ്ട് ഞങ്ങൾ വല്ലാതെ അടുത്തു. അവൾക്ക് ഞാൻ ഫോണിൽ സിനിമയൊക്കെ കാണിച്ചു കൊടുത്തു, അവൾ എനിക്ക് പലതരം മാജിക് കാണിച്ചു തന്നു, രണ്ട് ലോകത്തിലേം കഥകൾ പറഞ്ഞു. അവസാനം ആ സമയം വന്നു. അവളുടെ മാന ഫുൾ റിക്കവർ ആയി. നാലാമത്തെ ദിവസം രാത്രി അവൾ നിലത്ത് magic സർക്കിൾ വരച്ചു. പിന്ന എന്നെ ഒന്ന് നോക്കി.

” അപ്പൊ പോകുവാ അല്ലേ??, എന്നെ മറക്കരുത് ” ഞാൻ അവളോട്‌ പറഞ്ഞു. അവൾ തല കുനിച്ചു നിന്നത് അല്ലാതെ ഒന്നും പറഞ്ഞില്ല. ഞാൻ അവളുടെ മുഖം പിടിച്ചുയർത്തി. അന്നേരം അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു.

” അയ്യേ, ഇങ്ങനെ കരഞ്ഞിട്ട് ആണോ പോണേ. ലിസ്, നിനക്ക് നിന്റെ അച്ഛനേം അമ്മയേം കാണണ്ടേ?? നിന്റെ ജനങ്ങളെ രെക്ഷിക്കണ്ടേ?? അതിന് നീ പോയെ പറ്റൂ അത് നിന്റെ കടമയാണ്. നീ Demigor ലെ രാജകുമാരി അല്ലേ, ചെല്ല്. ഞാൻ നിന്നെ ഒരിക്കലും മറക്കില്ല, നീ ഇവിടെ എന്റെ ഹൃദയത്തിൽ ഉണ്ടാവും എന്റെ ഫസ്റ്റ് kiss, അല്ല ഫസ്റ്റ് love” ഞാൻ അത് കൂടി പറഞ്ഞപ്പോൾ അവൾ എന്നെ വരിഞ്ഞു മുറുക്കി എന്റെ നെഞ്ചിൽ കിടന്നു കരഞ്ഞു. കുറച്ച് നേരത്തിനു ശേഷം അവൾ കണ്ണ് ഒക്കെ തുടച് എഴുന്നേറ്റു എന്നെ ഒന്ന് നോക്കി. എന്നോട് മുഖം ചേർത്തു. ഞങ്ങൾ വീണ്ടും ചുംബിച്ചു. അതിന് ശേഷം അവൾ മാജിക് സർക്കിളിലേക്ക് കയറി നിന്നു മാല കയ്യിലെടുത്തു. എന്തോ പിറുപിറുതു. പെട്ടന്നാണ് വാതിൽ പൊളിയുന്ന ശബ്ദം കേട്ടത് ഞങ്ങൾ നോക്കിയപ്പോൾ തോക്ക് ഒക്കെ ആയി ഒരു കൂട്ടം ആളുകൾ. പട്ടാളക്കാർ ആണ്‌.

” ഫ്രീസ്, അനങ്ങരുത്‌ ” അവർ അലറി.

” ലിസ് നീ പോവാൻ നോക്ക് ഇവരെ ഞാൻ നോക്കിക്കോളാം ” എന്നും പറഞ്ഞു ഞാൻ കമ്പിയും എടുത്തു അവരുടെ മുന്നിലേക്ക് കയറി നിന്നു.

” ആ പെണ്ണിനെ രെക്ഷപെടാൻ അനുവദിക്കരുത്. ” പട്ടാളക്കാരുടെ പിറകിൽ നിന്ന് ആരോ പറഞ്ഞു.

73 Comments

  1. Ippolaan vaayichathu. Kidilam story.

  2. Ith onnu continue cheyyu bro ipol azhuthunna stories theerthit mathy

  3. ???????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????

    ??

  4. എന്റെ പൊന്നു ബ്രോ… എങ്ങനെ കഴിയുന്നു ഇങ്ങനെ എഴുതാൻ… വാക്കുകൾക്കതീതമായ രചന.. ഇത്തരം തീം ഒക്കെ വല്ലാത്തൊരു ആവേശമാണ്… ഇനിയും ഒരുപാട് മനോഹരരചനകൾക്കായി കാത്തിരിക്കുന്നു..

  5. Arrow ബ്രോ..

    ഇതിനൊക്കെ ഞാൻ എന്താ പറയണ്ടെ? എന്ത് തന്നെ പറഞ്ഞാലും അത് കുറഞ്ഞു പോകും.

    ഒരു തുടർക്കഥക്ക് സ്കോപ് ഉണ്ടായിരുന്നിട്ടും ഒറ്റ ഭാഗത്തിൽ നിർത്തിയത് എന്താ?

    സത്യം പറഞ്ഞാൽ ആദ്യത്തെ പേജ് ഒക്കെ വായിച്ചപ്പോൾ ഞാൻ ഇത്രക്ക് ഒന്നും പ്രതീക്ഷിച്ചില്ല, പിന്നെ അങ്ങോട്ട്‌ ശ്വാസം പിടിച്ചു ഇരുന്നു വായിച്ചു..

    ഇതൊക്കെ എങ്ങനെ സാധിക്കുന്നു ഭായ്,K.Kൽ curse tattoo എന്ന സ്റ്റോറി യും വായിച്ചിരുന്നു. നിങ്ങൾക്ക് ഇങ്ങനെ ഉള്ള തീം നോട്‌ ഒരു ചെറിയ പ്രാന്ത് ഉണ്ടല്ലേ.

    ലൈല യെ പോലെ വേറെയും അടിമകൾ ഇല്ലേ അവരുടെ കൂടെ ഉള്ള ഫൈറ്റ് മാത്രം ഒന്ന് വിശദികരിച്ചു എഴുതാമായിരുന്നു.

    കഴിയുമെങ്കിൽ ഇതിന്റെ ബാക്കി എഴുതാൻ ശ്രമിച്ചൂടെ, അസുഖം ആണെന്ന് അറിയാം, എഴുതാൻ ബുദ്ധിമുട്ട് ഒന്നും ഇല്ലെങ്കിൽ ഒന്ന് ശ്രമിച്ചു നോക്കിക്കൂടെ.. അപേക്ഷ ആണ് പ്ലീസ് ?

    കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    Zayed ❤️

  6. കടുംകെട്ട് എന്ന് വരും

    1. താങ്ക്സ് മുത്തേ ?

  7. പൊളി ഐറ്റം.. ദി ബോയ്സ് ഇൻസ്പിറേഷൻ ആണല്ലെ.. സീരീസ് ആക്കാൻ സ്കോപ് ഉണ്ടാരുന്നു.. ബ്രോ ഒറ്റ എപ്പിസോഡ് കൊണ്ട് തീർത്ത് .. അതിൽ ഇച്ചിരി വിഷമം ഉണ്ടേ….

    1. Boys, injustice comics ഇത് രണ്ടും ആണ് ഇൻസ്പിറേഷൻ ?

  8. The nightmare? ആരോ??? ഇത് ശരിക്കും ഒരു റീഡിങ് എക്സ്പീരിയൻസ് ആയിരുന്നു…ആസ്വദിച്ചാണ് ഓരോ വരിയും വായിച്ചത്. പിന്നെ ഈ കഥ ഇങ്ങനെ അവസാനിപ്പിക്കേണ്ട ഒന്നായിരുന്നോ എന്ന് തോന്നി,ശരിക്കും ഡീറ്റൈൽ ആയിട്ട് ഒരു തുടർകഥ എഴുതാനുള്ള മനോഹരമായ കണ്ടന്റ്… ഒട്ടും അതിഷോപ്തി ഇല്ലാതെ പറയാം, നീ വേറെ ലെവലാണ് മോനെ?

    1. സ്റ്റേ സേഫ്, ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആവും

      1. ഒരു നാലു ദിവസം കൂടി നീട്ടി കിട്ടി ?

      2. നാലംഗ ബാക്കി വരുമോ???

    2. ഇത് ഒരു മത്സരത്തിന് വേണ്ടി എഴുതിയതാ, അത് കൊണ്ടാണ് ഒറ്റ പാർട്ടിൽ തീർത്തത് ?

  9. Oyyoo Romanjam…. Adipoli story bro… Epoc story line.. oru super hero movie kanunna feel indarnn.. Kure develop cheyamayirunna plot ayirunnu… Ithippo single partil theero ??

    1. ഒറ്റ പാർട്ടിൽ തീർക്കേണ്ട അവസ്ഥ ആയിരുന്നു
      ഒരു മത്സരത്തിന് വേണ്ടി എഴുതിയത ?

  10. Super broo
    Poli theme nannayitund
    Engane bro ingane okke chinthichum kootunee
    Enthayalum poli sadanam.. ❤️❤️
    Pattumenkile 2nd part eyuthan nokke broo

    1. താങ്ക്സ് മുത്തേ

      സെക്കന്റ്‌ part നോക്കാം എന്നെ പറയുന്നുള്ളു
      പെന്റിങ് കഥകൾ ഇപ്പൊ തന്നെ എണ്ണം കൂടുതൽ ആണ് ?

Comments are closed.