മരട് ഫ്‌ളാറ്റിലെ അന്തേവാസി [കൊല്ലം ഷിഹാബ്] 61

Views : 1551

മരട് ഫ്‌ളാറ്റിലെ അന്തേവാസി

Maradu Flatile Andhevasi | Author : Kollam Shihab

 

മരടിലെ ജെയിൻ കോറൽ കോവ് ഫ്‌ളാറ്റ് തകർന്ന് വീഴുന്നത് ലോകമെങ്ങും ടിവിയിൽ കണ്ടു കൊണ്ടിരിക്കുകയായിരുന്നു,
എല്ലാം ആഘോഷങ്ങളാണ് ,
ഒരു ബിസ്ക്കറ്റ് പൊടിക്കുന്ന ലാഘവത്തോടെ തകർന്നുവീഴുന്ന ഫ്‌ളാറ്റിനെ നോക്കി ആർത്തിരമ്പുന്ന ജനസമൂഹവും,
ബ്രെക്കിങ് ന്യൂസുകൾ കൊണ്ട് റേറ്റിങ് ഉയർത്തുന്ന ചാനലുകളെയും നോക്കി അവൻ കായൽ തീരത്തേക്ക് നടന്നു.

നടക്കുന്നതിനിടയിൽ അവൻ കണ്ടു അങ്കണവാടിക്ക് ഒന്നും സംഭവിച്ചില്ലല്ലോ എന്ന് ആശ്വസിക്കുന്ന മരട് മുനസിപ്പൽ ചെയർപേഴ്സണെയും അത് ലൈവായി സംപ്രേഷണം ചെയ്യാൻ മത്സരിക്കുന്ന ഇയ്യാംപാറ്റകൾ പോലെ ഒരു പറ്റം ചാനൽ അവതാരകരും,

തന്റെ ദുഃഖം കാണാൻ ആരുമില്ലല്ലോ? ദയനീയ ഭാവത്തിൽ ഓരോരുത്തരെയും മാറി മാറി നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം,
ഇന്നലെ വരെ സ്‌ഫോടനത്തിൽ തകരുന്ന വീടുകളെക്കുറിചുള്ള വേവലാതി ഇന്ന് തകർന്ന ഫ്‌ളാറ്റിന്റെ പൊടിയെക്കുറിച്ചാണ് സംസാരം.
ഫ്‌ളാറ്റുകൾ തകർന്നപ്പോൾ ആർപ്പു വിളിച്ച മനുഷ്യന്മാരാണ് ഇന്ന് പൊടിപടലത്തെക്കുറിച്ചു വാചാലനാകുന്നത്…

അവൻ പിന്നെയും മുന്നോട്ടു നടന്നു ഫ്‌ളാറ്റിന്റെ അവശിഷ്ടങ്ങൾക്കിടയിലൂടെ നടന്നു, നെട്ടൂർ കായലിന്റെ സമീപത്തേക്ക് നടന്നു കാറ്റിൽ പൊടിപടലങ്ങൾ പറക്കുന്നെങ്കിലും കായലിൽ നിന്നുള്ള തണുത്തകാറ്റ് ഒന്ന് തലോടി കടന്നു പോയി…

കായലിന്റെ ഓളങ്ങളിൽ തകർന്ന കളിപ്പാട്ടം പൊന്തി കിടക്കുന്നു,
അവൻ തകർന്നു കിടന്ന ഫ്‌ളാറ്റിന്റെ കൂമ്പാരത്തിലേക്ക് നോക്കി മെല്ലെ കണ്ണുകൾ അടച്ചു…

പുറകിൽ നിന്ന് ആരോ വിളിക്കുന്നതായി അവനു തോന്നി അല്ല വിളിക്കുകയാണ്

“മോനേ… ”

അതെ ജോയേട്ടന്റെ വിളിയാണ് ചാടി എഴുന്നേറ്റു.

മണ്ണ് നീക്കം ചെയ്യുന്ന വണ്ടിയിലെ ഡ്രൈവർ എന്തോ പറയുന്നു തന്റെ ഓർമകളായിരുന്നു എന്ന് തിരിച്ചറിയാൻ ഏതാനും നിമിഷങ്ങൾ വേണ്ടി വന്നു,

പിന്നെയും അവൻ അവിടെ തന്നെ ഇരുന്നു, കായലിന്റെ ഒരറ്റത്ത് വൃദ്ധൻ ചൂണ്ട ഇടുന്നു ഓർമ്മകൾ പിന്നെയും പുറകിലേക്ക് സഞ്ചരിച്ചു.

മരട് സെന്റ് മാഗ്ദലിൻസ് പള്ളിയിലെ തിരുനാളിന് ആണ് ഞാൻ ജോയേട്ടനെ കാണുന്നത്,

അന്ന് ഞാൻ ഉദയംപേരൂരിൽ ബീഫ് സ്റ്റാൾ നടത്തുന്ന മമ്മദിക്കാന്റെ കൂടെയായിരുന്നു, അവിടെ നിന്നാണ് ഞാൻ ഫ്‌ളാറ്റിൽ എത്തുന്നത്.

Recent Stories

The Author

കൊല്ലം ഷിഹാബ്

15 Comments

  1. ഷിഹാബ് ബ്രോ നന്നായിട്ടുണ്ട്👌. ഒരു പകുതിയായപ്പോൾ ആണ് ഇത് ഒരു നായയുടെ ആത്മഗതങ്ങൾ ആണെന്ന് മനസ്സിലായത്.😁 നല്ല രീതിയിൽ തന്നെ കഥ മൊത്തം അവതരിപ്പിച്ചു.👍👏😘 പിന്നെ ഞാൻ ഒരു suggestion പറയട്ടെ. കഥയുടെ പേര് ഇടുമ്പോൾ കുറച്ചുകൂടി അകര്ഷകമക്കണം.അങ്ങനെ ആകുമ്പോ വായനക്കാർക്ക് വായിക്കാൻ ഒന്നൂടെ താല്പര്യം തോന്നും.

    1. കൊല്ലം ഷിഹാബ്

      Nick Fury
      ബ്രോ വായനയ്ക്കും, കമന്റിനും വളരെ നന്ദി, സജ്ജഷൻ ഇനി മുതൽ ശ്രദ്ദിക്കാം…

  2. ഖുറേഷി അബ്രഹാം

    നല്ലൊരു കഥ, കഥ പറഞ്ഞു പോയത് ഒരു നായയിൽ നിന്നാണ് എന്ന് മനസിലായത് പകുതി ആയപ്പോളാണ്. എന്തായാലും ഇഷ്ട്ടപെട്ടു.

    | QA |

    1. കൊല്ലം ഷിഹാബ്

      വളരെ നന്ദി സുഹൃത്തെ, എപ്പോഴുമുള്ള പ്രോത്സാഹനത്തിന് വളരെ സന്തോഷം…

  3. പൊളിപ്പൻ🖤

    1. കൊല്ലം ഷിഹാബ്

      താങ്ക്സ് ഹൈദർ മരയ്ക്കാർ…

  4. നല്ല തീം 💞💞💞

    1. കൊല്ലം ഷിഹാബ്

      താങ്ക്യു നൗഫു…

  5. എവിടായിരുന്ന് ഇത്രേം കാലം!!!

    1. കൊല്ലം ഷിഹാബ്

      ഇവിടൊക്കെ ഉണ്ടായിരുന്നു ഭായ്, താങ്ക്യൂ…

  6. അടിപൊളി…

    1. കൊല്ലം ഷിഹാബ്

      വളരെ നന്ദി ഹർഷൻ…

    2. വളരെയധികം ഇഷ്ടമായി

  7. ആനുകാലിക പ്രസക്തമായ വിഷയങ്ങൾ കൂട്ടിയിണക്കി ഒരു ഗംഭീര കഥ. അതിലൂടെ ഇന്നിന്റെ രാക്ഷ്ട്രീയം പറഞ്ഞു.
    സൂപ്പർ എഴുത്ത് , ആശംസകൾ…

    1. കൊല്ലം ഷിഹാബ്

      താങ്ക്യു ജ്വാല…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com