Returner [Arrow] 1827

” ഫയർ ” soldiers ന്റെ ക്യാപ്റ്റൻ എന്ന് തോന്നിക്കുന്നയാൾ അലറി. തുരു തുരെ വെടി ഉയർന്നു. എല്ലാം അവസാനിച്ചു എന്നാണ് വിചാരിച്ചത്.

[ Barrier ] ലിസ് ന്റെ ശബ്ദം കേട്ട് ഞാൻ കണ്ണ് തുറന്നു,  അന്നേരം എന്റെ മുന്നിൽ നീല നിറത്തിലെ ചില്ല് പോലെ ഉള്ള ഒരു ഭിത്തി ഉണ്ട് അതിൽ തട്ടി വന്ന ബുള്ളറ്റ് ഒക്കെ താഴെ വീണു.

[ Light Blast ] പെട്ടന്ന് ബാരിയർന് അപ്പുറം കണ്ണഞ്ചുന്ന വെട്ടം വന്നു. അവർ എല്ലാരും കണ്ണു കാണാൻ പറ്റാതെ ഇരുന്നുപോയി.

” ലിസ് നീ വേഗം പോവാൻ നോക്ക് ” ഞാൻ അവളോട്‌ പറഞ്ഞു. അവൾ magic സ്റ്റോൺ കയ്യിൽ എടുത്തു അവളുടെ കയ്യിൽ നിന്ന് പച്ച വെളിച്ചം സ്റ്റോണിലേക്ക് ഇറങ്ങി. സ്റ്റോൺ അന്തരീക്ഷത്തിൽ ഉയർന്നു. പെട്ടന്ന് ആണ് ലിസ് ന്റെ പുറകിൽ ഒരാൾ വന്നത്. ഒരു ഗ്ലാസ് ഒക്കെ ധരിച്ച ബുൾഗാൻകാരൻ. അയാൾ ആണ് നേരത്തെ ലിസ് നെ രക്ഷപെടാൻ അനുവദിക്കരുത് എന്ന് പറഞ്ഞത്. ഒരു പക്ഷെ സയന്റിസ്റ്റ് ആവണം. അയാൾ ലിസ് നെ പുറകിൽ പിടിച്ചു വലിച്ചു.

” ലിസ് ” എന്നും വിളിച്ചോണ്ട് ഞാൻ മുന്നോട്ട് ആഞ്ഞു, ഞാൻ magic സർക്കിളിന്റെ ഉള്ളിലും ലിസ് വെളിയിലും ആയി. പെട്ടന്ന് അന്തരീക്ഷത്തിൽ ഉയർന്നു നിന്ന സ്റ്റോൺ തിളങ്ങി അതിൽ നിന്നും ചുവന്ന പ്രകാശം വന്നു. അത് magic സർക്കിളും പ്രതിഭലിപ്പിച്ചു. മറ്റൊന്നും കാണാൻ പറ്റാത്ത തരത്തിൽ ശക്തമായ പ്രകാശം എന്റെ ചുറ്റും നിറഞ്ഞു. ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു. പിന്നെ കണ്ണ് തുറന്നപ്പോൾ ഞാൻ ഒരു ഗുഹക്ക് ഉള്ളിൽ കിടക്കുകയാണ്. മൂന് ചുറ്റിനും പാറക്കെട്ടുകൾ, ഒരു സൈഡിൽ നീണ്ടു കിടക്കുന്ന വഴി, ഞാൻ ആ വഴിയേ നടന്നു. എത്ര നടന്നിട്ടും ഗുഹ അവസാനിക്കുന്നില്ല. ഇതാവണം ലിസ് പറഞ്ഞ dungeon. കുറേ നടന്നപ്പോൾ ദൂരെ നിന്ന് നല്ല വെളിച്ചം വരുന്നത് കണ്ടു. ഞാൻ അങ്ങോട്ട് ഓടി. അവിടെ എത്തിയപ്പോൾ ഞാൻ നിൽക്കുന്നത് ഒരു പാറക്കെട്ടിന്റെ മുകളിൽ ആണെന്ന് മനസ്സിലായി. പാറക്കെട്ടിനു താഴെ കല്ല് പാകിയ തറയാണ് രണ്ടു സൈഡിലും കൊത്ത് പണികൾ ഒക്കെഉള്ള, കല്ലുകൊണ്ട് തീർത്ത ഭിത്തി, വലിയ ഒരു  ഹാൾ പോലെ അത് അങ്ങനെ കണ്ണെത്താ ദൂരത്തൊളളം നീണ്ടു കിടക്കുന്നു. മുകളിൽ ഒരു നാലു തെങ്ങിന്റെ എങ്കിലും പൊക്കത്തിൽ കല്ലുകൊണ്ട് തന്നെ ഉള്ള സീലിംഗ് ആണ്, ഭിത്തിയിൽ ഒക്കെ പന്തം പിടിപ്പിച്ചു വെച്ചിട്ടുണ്ട് അത് വെളിച്ചം പരത്തി കൊണ്ട് ഇരിക്കുന്നു.

താഴെ എന്തോ അനക്കം കേട്ട് ആണ് ഞാൻ ആണ് പാറക്കെട്ടിന്റെ തുഞ്ചത്തുനിന്ന് താഴേക്ക് എത്തി നോക്കിയത്. അന്നേരം കണ്ട കാഴ്ച….. ഞാൻ പേടിച്ചു പുറകിലേക്ക് ആഞ്ഞു പോയി. ഒരു കൂട്ടം ചെന്നായകൾ എന്തോ കൂട്ടം കൂടി നിന്ന് തിന്നുകയാണ്. ഞാൻ ധൈര്യം വീണ്ടെടുത്ത് ഒന്ന് കൂടി നോക്കി. പെട്ടന്ന് ഒരു ചെന്നായ എന്തോ കടിച്ചു കുടഞ്ഞു. ഒരാളുടെ കൈ ആയിരുന്നു അത്.

ഞാൻ ഞെട്ടി അവിടെ ഉണ്ടായിരുന്ന ഒരു പാറയിൽ പിടിച്ചു. അന്നേരം അത് ഒന്ന് അനങ്ങി പിന്നേ വലിയ ശബ്ദത്തോടെ ആ പാറ ഇടിഞ്ഞു താഴേക്ക് വീണു. ഞാൻ പുറകിലേക്ക് മാറിയത് കൊണ്ട് താഴെ വീണില്ല. ആ പാറ ഒക്കെ കൂടി ആ ചെന്നായകളുടെ ദേഹത്തുവീണു. കൊറേ എണ്ണം അപ്പോഴേ ചത്തു ബാക്കി ജീവനും കൊണ്ട് ഓടി.

[ You have slain a pack off Red Wolfs ] [ You have slain Red Wolf leader ] [ You  Leveled up +1] [ You  Leveled Up+1] [ You Leveled Up +1] [ You Leveled Up +1]

എന്റെ കണ്ണിന്റെ മുന്നിൽ ട്രാൻസ്പരന്റ് ആയിട്ടുള്ള നീല ബോക്സുകളും അതിൽ കൊറേ വാചകങ്ങളും തെളിഞ്ഞു വന്നു അടുത്ത നിമിഷം അത് മറയുകയും ചെയ്തു.

73 Comments

  1. Ippolaan vaayichathu. Kidilam story.

  2. Ith onnu continue cheyyu bro ipol azhuthunna stories theerthit mathy

  3. ???????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????

    ??

  4. എന്റെ പൊന്നു ബ്രോ… എങ്ങനെ കഴിയുന്നു ഇങ്ങനെ എഴുതാൻ… വാക്കുകൾക്കതീതമായ രചന.. ഇത്തരം തീം ഒക്കെ വല്ലാത്തൊരു ആവേശമാണ്… ഇനിയും ഒരുപാട് മനോഹരരചനകൾക്കായി കാത്തിരിക്കുന്നു..

  5. Arrow ബ്രോ..

    ഇതിനൊക്കെ ഞാൻ എന്താ പറയണ്ടെ? എന്ത് തന്നെ പറഞ്ഞാലും അത് കുറഞ്ഞു പോകും.

    ഒരു തുടർക്കഥക്ക് സ്കോപ് ഉണ്ടായിരുന്നിട്ടും ഒറ്റ ഭാഗത്തിൽ നിർത്തിയത് എന്താ?

    സത്യം പറഞ്ഞാൽ ആദ്യത്തെ പേജ് ഒക്കെ വായിച്ചപ്പോൾ ഞാൻ ഇത്രക്ക് ഒന്നും പ്രതീക്ഷിച്ചില്ല, പിന്നെ അങ്ങോട്ട്‌ ശ്വാസം പിടിച്ചു ഇരുന്നു വായിച്ചു..

    ഇതൊക്കെ എങ്ങനെ സാധിക്കുന്നു ഭായ്,K.Kൽ curse tattoo എന്ന സ്റ്റോറി യും വായിച്ചിരുന്നു. നിങ്ങൾക്ക് ഇങ്ങനെ ഉള്ള തീം നോട്‌ ഒരു ചെറിയ പ്രാന്ത് ഉണ്ടല്ലേ.

    ലൈല യെ പോലെ വേറെയും അടിമകൾ ഇല്ലേ അവരുടെ കൂടെ ഉള്ള ഫൈറ്റ് മാത്രം ഒന്ന് വിശദികരിച്ചു എഴുതാമായിരുന്നു.

    കഴിയുമെങ്കിൽ ഇതിന്റെ ബാക്കി എഴുതാൻ ശ്രമിച്ചൂടെ, അസുഖം ആണെന്ന് അറിയാം, എഴുതാൻ ബുദ്ധിമുട്ട് ഒന്നും ഇല്ലെങ്കിൽ ഒന്ന് ശ്രമിച്ചു നോക്കിക്കൂടെ.. അപേക്ഷ ആണ് പ്ലീസ് ?

    കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    Zayed ❤️

  6. കടുംകെട്ട് എന്ന് വരും

    1. താങ്ക്സ് മുത്തേ ?

  7. പൊളി ഐറ്റം.. ദി ബോയ്സ് ഇൻസ്പിറേഷൻ ആണല്ലെ.. സീരീസ് ആക്കാൻ സ്കോപ് ഉണ്ടാരുന്നു.. ബ്രോ ഒറ്റ എപ്പിസോഡ് കൊണ്ട് തീർത്ത് .. അതിൽ ഇച്ചിരി വിഷമം ഉണ്ടേ….

    1. Boys, injustice comics ഇത് രണ്ടും ആണ് ഇൻസ്പിറേഷൻ ?

  8. The nightmare? ആരോ??? ഇത് ശരിക്കും ഒരു റീഡിങ് എക്സ്പീരിയൻസ് ആയിരുന്നു…ആസ്വദിച്ചാണ് ഓരോ വരിയും വായിച്ചത്. പിന്നെ ഈ കഥ ഇങ്ങനെ അവസാനിപ്പിക്കേണ്ട ഒന്നായിരുന്നോ എന്ന് തോന്നി,ശരിക്കും ഡീറ്റൈൽ ആയിട്ട് ഒരു തുടർകഥ എഴുതാനുള്ള മനോഹരമായ കണ്ടന്റ്… ഒട്ടും അതിഷോപ്തി ഇല്ലാതെ പറയാം, നീ വേറെ ലെവലാണ് മോനെ?

    1. സ്റ്റേ സേഫ്, ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആവും

      1. ഒരു നാലു ദിവസം കൂടി നീട്ടി കിട്ടി ?

      2. നാലംഗ ബാക്കി വരുമോ???

    2. ഇത് ഒരു മത്സരത്തിന് വേണ്ടി എഴുതിയതാ, അത് കൊണ്ടാണ് ഒറ്റ പാർട്ടിൽ തീർത്തത് ?

  9. Oyyoo Romanjam…. Adipoli story bro… Epoc story line.. oru super hero movie kanunna feel indarnn.. Kure develop cheyamayirunna plot ayirunnu… Ithippo single partil theero ??

    1. ഒറ്റ പാർട്ടിൽ തീർക്കേണ്ട അവസ്ഥ ആയിരുന്നു
      ഒരു മത്സരത്തിന് വേണ്ടി എഴുതിയത ?

  10. Super broo
    Poli theme nannayitund
    Engane bro ingane okke chinthichum kootunee
    Enthayalum poli sadanam.. ❤️❤️
    Pattumenkile 2nd part eyuthan nokke broo

    1. താങ്ക്സ് മുത്തേ

      സെക്കന്റ്‌ part നോക്കാം എന്നെ പറയുന്നുള്ളു
      പെന്റിങ് കഥകൾ ഇപ്പൊ തന്നെ എണ്ണം കൂടുതൽ ആണ് ?

Comments are closed.