ഒരു കരിയില കാറ്റിന്റെ സ്വപ്നം 3 [കലിയുഗ കാലി] 90

Views : 7700

‘ ഈനേരം ആ ഭഗവാന്റെ കണ്ണുകളിൽ ഒരു കള്ളച്ചിരി വിടർന്നിരുന്നോ എന്നൊരു സംശയം *കൃഷ്ണ…….. *എല്ലാം…….. *നിന്റെ……. *മായ………..

എന്താടി…… മുഖത്തൊരു തെളിച്ചക്കുറവ് ?

(ഗീതു ചോദ്യഭാവത്തിൽ നോക്കികൊണ്ട് കട്ടിലിൽ മിനിയുടെ അടുത്ത് വന്നിരുന്നു )

ഹേയ്…. മറ്റൊന്നുമല്ല ലച്ചു ഇപ്പോഴും എന്നിൽ നിന്ന് പലതും മറയ്ക്കുന്ന പോലൊരു ഫില്ലിംഗ് !

(അൽപ്പം നിരാശയോടെ മിനി ഗീതുവിനേ നോക്കി )

അത് എനിക്കും തോന്നി പക്ഷേ അവൾ എല്ലാം മനസ്സിൽ ഒളിപ്പിച്ചുകൊണ്ട് നടന്നാൽ നമുക്ക് എന്തുചെയ്യാൻ സാധിക്കും എന്റെ പൊന്നുമിനി ……. ?

(ഗീതു ദയനിയമായി മിനിയിലേക്ക് നോട്ടം എറിഞ്ഞു )

എന്റെ മാതാവേ……. എന്റെ പെങ്കൊച്ചിനു യാതൊരു ആപത്തും കൂടാതെ നീ അവളെ കാത്തോളണമേ…….. !
നീ…. മാത്രമാണ് എന്റെ ആശ്രയം എന്റെ പൊന്നുതമ്പുരാൻ കർത്താവെ……

( മിനി ആ നെഞ്ചിൽ കൈകൾകുപ്പി മുകളിലേക്ക് നോക്കി കണ്ണീരോടെ പ്രാത്ഥിച്ചു…… !

അതുകണ്ടതും ഗീതു അവളുടെ മനസുമാറ്റാൻ എന്നോണം .
വേറെ പാലപാല വിഷയങ്ങൾ അവൾക്ക് മുന്നിൽ സംസാരവിഷയമായി ഇട്ടു കുട്ടത്തിൽ അവസാനം അച്ചുവിന്റെ കാര്യത്തിൽ വന്നു നിന്നു.

അപ്പൊയെ…. നമ്മുടെ ചെക്കൻ നേരത്തെ വിളിച്ചപ്പോൾ ഉള്ള വിശേങ്ങൾ പറയടി പെണ്ണെ ഞാനും കൂടി ഒന്ന് കേൾക്കട്ടെ……
എന്തു പറയാനാ എന്റെ ഗീതു… ചെറുക്കന് ഇപ്പോഴും കുട്ടിക്കളി മാറിയിട്ടില്ല ചെറിയൊരു കാര്യം മതി പിണങ്ങാൻ…..

അപ്പോൾ നേരത്തെ വിളിച്ചപ്പോൾ രണ്ടും കൂടി വഴക്ക് കുടുവാരുന്നു എല്ലേ….? നിന്റെ ഭാവം കണ്ടപ്പോൾ എനിക്കും തോന്നി ഞാൻ മനപ്പൂർവം ചോദിക്കാതെ ഇരുന്നു വെന്നേയുള്ളു.
ഹും….. അതേടി…… അവനു എല്ലാ കാര്യത്തിന്നും പിടിവാശി ആണ്. എന്തെങ്കിലും വിചാരിച്ചാൽ അപ്പോൾ സാധിച്ചു കിട്ടണം. എനിക്ക് ആണെങ്കിൽ അവന്റെ ആ പിടിവാശി കാണുമ്പോൾ ദേഷ്യവും പിടിക്കും. നേരത്തെയും അതുപോലൊരു ഉടക്ക് ആയിരുന്നു.
സാരമില്ലടി പെണ്ണെ….. അവൻ കൊച്ച് അല്ലെ നീ വേണം അതൊക്കെ ഇനി മാറ്റി എടുക്കാൻ
ഞാൻ എന്തു ചെയ്യാനാടി ഞാൻ എന്തു പറഞ്ഞാലും അവനു ഒരു വിലയും ഇല്ല….. പിന്നെ നീ പറഞ്ഞ പോലെ അത്ര കൊച്ചുകുട്ടി ഒന്നുമല്ല അവൻ എനിക്കല്ലേ…. അറിയൂ. ” എന്തോ ഓർത്തെടുക്കും പോലെ ഒന്ന് ആലോചിച്ചാ ശേഷം ഗീതുവിനെ നോക്കി ഒരു കള്ളച്ചിരി പാസാക്കി. ”
എന്താടി…. പെണ്ണേ ഒരു കള്ളലക്ഷ്‌ണം. ചെറുക്കൻ വല്ല കുരുത്തക്കേടും കാട്ടാറുണ്ടോ? നിന്റടുത്ത്…. ” അത് കേട്ടതും അവൾക്ക് നാണം വന്നു. ”
ഹും.. ഹ്മ്.. പെണ്ണിന്റ മുഖമാകെ പുതുലഞ്ഞല്ലോ….. അപ്പോൾ എന്തോ കള്ളത്തരം ഉണ്ട്. പറയടി പെണ്ണേ…. ഞാനും കൂടി ഒന്ന് കേൾക്കട്ടെ.

Recent Stories

The Author

kadhakal.com

7 Comments

  1. കൊള്ളാടാ👌👌👌👌👌

  2. പ്രണയ ദൂതൻ

    കുറെ കാലമായി കാത്തിരിക്കുവായിരുന്നു എത്രയും പെട്ടന്ന് അടുത്ത ഭാഗം ഇടുമോ
    ഏറെ ഇഷ്ട്ടത്തോടെ വായനക്കാരൻ

  3. എന്ത് പറ്റി late ayathu….
    Next part pettannu varuvo….
    Katta waiting for next part……..
    💕💕💕💕💕💕💕💕💕💕💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💕💕💕💕💕💓💓💓💓💓💕💓💓💓💓💓💓💓💓💓💓💓💓💓💓💕💕💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓

    1. കലിയുഗ പുത്രൻ കലി

      അൽപ്പം ബുദ്ധിമുട്ട് വന്നുചേർന്നു

    2. കലിയുഗ പുത്രൻ കലി

      വേറെ ഒരു കഥയും കൂടെ എഴുതുന്നുണ്ട്, അത് കൊണ്ട് ഇത് അൽപ്പം വൈകും എന്നാലും പെട്ടെന്ന് ഇടാൻ നോക്കാം

  4. ആഹാ കുറെകാലത്തിനു ശേഷം കണ്ടല്ലോ.
    Kk യിൽ ബാക്കി ഉടനെയുണ്ടാകുമോ

    1. കലിയുഗ പുത്രൻ കലി

      ഇല്ല ഇനി ഇവിടെ മാത്രമേ…. എഴുതുന്നുള്ളു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com