ഒരു കരിയില കാറ്റിന്റെ സ്വപ്നം 3 [കലിയുഗ കാലി] 90

Views : 7703

അയ്യോടാ….. അതുപിന്നെ അവരുടെ വീട്ടിൽ വരുമ്പോൾ അവരെയല്ലേ…. ആദ്യം തിരക്കെണ്ടത് അതുകൊണ്ട് ഒരു ഫോര്മാലിറ്റിക്ക് ചോദിച്ചുപോയതാണ്. !

( അച്ചു തന്റെ ഭാഗം വ്യക്തമാക്കി കള്ളച്ചിരിയോടെ അവിടെ നിന്നു ! )

ഹും…. ഹും…. മതി…. മതി…. കൂടുതൽ വിശദികരിച്ചു ബുദ്ധിമുട്ടണ്ടാ…… ” (മിനി അവനെയൊന്ന് ഇരുത്തിനോക്കി) “ഞാൻ പറഞ്ഞ സാധനങ്ങൾ മുഴുവനും ഉണ്ടോ?

(അച്ചുവിന്റെ കൈയിൽ നിന്നും ബലമായി കിറ്റുകൾവാങ്ങികൊണ്ട് ചോദ്യഭാത്തിൽ അവനെയൊന്നു നോക്കി )

ഹും…. ഉണ്ട് ! പിന്നെ ഒരു കാര്യം ചോദിച്ചാൽ എന്നോട് ചുടക്കുമോ?

(അച്ചു ആ കണ്ണുകളിൽ ചോദ്യഭാവത്തിൽ ചെറിയ വിറയോടെ നോക്കി )

ഹും…. എന്താ…. !(കിറ്റിലുള്ള സാധനങ്ങൾ പരിശോധിക്കുന്ന ഇടയിൽ അവളിൽ നിന്നും സ്വരം ഉയർന്നു )

അല്ല…… ഇതെല്ലാം ഇവിടേക്ക് വാങ്ങിച്ചുകൊണ്ടുവരാൻ എന്തിനാണ് പറഞ്ഞത്? (അവന്റെ സംശയം ഉയർന്നു )

ഇന്നു ഇവിടെവച്ചു എന്റെ കൊച്ചിന്റെ ഒരുപാട് നാളത്തെ ഒരു ആഗ്രഹം ഞാൻ സാധിച്ചുതരാൻ തീരുമാനിച്ചു !

“(അച്ചുവിന്റെ താടിയിൽ തഴുകികൊണ്ട് മിനി ഒരു കള്ളചിരിപാസാക്കി ” എന്താണ് എന്നഭാവത്തിൽ” അവൻ മിനിയെ പിരികമുയർത്തി നോക്കി )

അതേടാ….. തെമ്മാടി… ചെക്കാ..! ഞാൻ ഇന്ന് എന്റെ അച്ചുവിന്റെ പെണ്ണായിമാറാൻ പോകുകയാണ് എല്ലാർദ്ധത്തിലും എന്നെ തന്നെ ഈ തെമ്മാടിയ്ക്ക് തന്നുകൊണ്ട് ഞാൻ എന്റെ കൊച്ചന്റെ പെണ്ണാക്കാൻപോകുവാ……….. !

(നാണത്താൽ മുഖംതുടിപ്പിച്ചുകൊണ്ട് മിനി ഒരു വശ്യമായചിരിയോടെ കിച്ചനിലേക്ക് വേഗത്തിൽ കുണിങ്ങികൊണ്ട് നടന്നു പോയി.
കേട്ടതെല്ലാം സ്വപ്‌നങ്ങൾ ആണോ എന്നരീതിയിൽ തലയിൽ കൂടി കിളിപ്പറത്തികൊണ്ട് പൊട്ടനെപോലെ അവിടെ നിന്നുപോയി അവൻ.
കിച്ചണിൽ നിന്ന് മിനി ആ കവറിലെ സാധനങ്ങൾ ഓരോന്നും എടുത്ത് ഫ്രിഡ്ജിൽ വെക്കാൻ തുടങ്ങി.
‘അൽപ്പം പലതരം ഫ്രൂട്സ്,പിന്നെ ബിരിയാണി,പിന്നെ രണ്ടുകവറുകളിലായി ചില ഡ്രെസ്സുകൾ.
മിനി അതിൽനിന്നും ആ കവറുകൾ ഒഴിച്ച് ബാക്കിയെല്ലാം ഫ്രിഡ്ജിൽ കയറ്റി. പിന്നെ ആ കവറുകൾ എടുത്തുകൊണ്ട്‌ അച്ചുവിരിക്കുന്ന ഹാളിലേക്ക് നടന്നു )

ഹലോ….. എന്തുപറ്റി….. ബോറടിച്ചോ ?

(ഒരു ചിരിയോടെ അവിടേക്ക് വന്നു മിനി അവനോട് തിരക്കി )

ഹേയ്….. ഇല്ല…. !

പിന്നെ എന്തിനാണ് നീ ഇങ്ങനെ പൊട്ടനെപോലെ ഇരുന്നു എന്നെ നോക്കുന്നത് ?

(മിനി അൽപ്പം കാര്യഗൗരവത്തോടെ അച്ചുവിലേക്ക് നോട്ടം പായിച്ചു.)
‘ സത്യത്തിൽ എന്താണ് ഇവിടെ നടക്കുന്നത്, നടക്കാൻ പോകുന്നത് എന്നൊക്കെ ആലോചിച്ചുകൊണ്ട് വണ്ടറടിച്ചു തലയിൽ നിന്ന് കിളികൾ പറന്നവസ്ഥായായിരുന്നു അവന്റേത്. ‘അതിനാൽ തന്നെ ആ ചോദ്യത്തിന് അവൻ തലതയ്ത്തി ഇരിക്കുക മാത്രമാണ് ചെയ്തത്. അച്ചുവിന്റെ അവസ്ഥ മനസിലാക്കിയെന്നോണം മിനി അവന്റെ മൈൻഡ് കൂൾ ആക്കാൻ വേണ്ടി ഒന്ന് ശ്രെമിച്ചു …. )

Recent Stories

The Author

kadhakal.com

7 Comments

  1. കൊള്ളാടാ👌👌👌👌👌

  2. പ്രണയ ദൂതൻ

    കുറെ കാലമായി കാത്തിരിക്കുവായിരുന്നു എത്രയും പെട്ടന്ന് അടുത്ത ഭാഗം ഇടുമോ
    ഏറെ ഇഷ്ട്ടത്തോടെ വായനക്കാരൻ

  3. എന്ത് പറ്റി late ayathu….
    Next part pettannu varuvo….
    Katta waiting for next part……..
    💕💕💕💕💕💕💕💕💕💕💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💕💕💕💕💕💓💓💓💓💓💕💓💓💓💓💓💓💓💓💓💓💓💓💓💓💕💕💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓

    1. കലിയുഗ പുത്രൻ കലി

      അൽപ്പം ബുദ്ധിമുട്ട് വന്നുചേർന്നു

    2. കലിയുഗ പുത്രൻ കലി

      വേറെ ഒരു കഥയും കൂടെ എഴുതുന്നുണ്ട്, അത് കൊണ്ട് ഇത് അൽപ്പം വൈകും എന്നാലും പെട്ടെന്ന് ഇടാൻ നോക്കാം

  4. ആഹാ കുറെകാലത്തിനു ശേഷം കണ്ടല്ലോ.
    Kk യിൽ ബാക്കി ഉടനെയുണ്ടാകുമോ

    1. കലിയുഗ പുത്രൻ കലി

      ഇല്ല ഇനി ഇവിടെ മാത്രമേ…. എഴുതുന്നുള്ളു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com