ഒരു കരിയില കാറ്റിന്റെ സ്വപ്നം 3 [കലിയുഗ കാലി] 90

Views : 7700

സഹകരണവും ആവിശ്യമാണ് എന്നുള്ള സ്വാമിയുടെ വാക്കുകൾ അതും അദ്ദേഹത്തെ ആ വഴിയ്ക്കു ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചിരുന്നു.
‘എന്നുപറഞ്ഞാൽ ശാരീരികമായ ബന്ധമല്ലായെന്നത് പ്രേത്യേകം ഓർക്കുക.’
അതിനുവേണ്ടി അത്രയുംനാളും അകറ്റിനിർത്തിയിരുന്ന ആദിയുടെ അമ്മവീട്ടുകാരുടെ മുന്നിൽ അച്ചമ്മയും അദ്ദേഹവും കൂടി കാര്യങ്ങൾ അവതരിപ്പിച്ചുകൊണ്ട് ആശ്രയംതേടി.
എന്നാൽ അങ്ങനെയൊരു അവസരം കാത്തിരുന്നവർക്ക് മറിച്ച് ആലോചിക്കേണ്ടിവന്നില്ല അവർ ആ അവസരം മുതലെടുക്കാൻ തന്നെ തീരുമാനിച്ചു. ചില നിബദ്ധനാകളോടെ അവർ സഹകരിയ്ക്കാം എന്ന് അച്ഛമ്മയ്ക്ക് വാക്കുനൽകി.
ഒന്ന്, മൂന്ന് മുറപെണ്ണുമാരിൽ ആരെയെങ്കിലും ഒരാളെ ആദി വിവാഹം കഴിയ്ക്കണം.
രണ്ട്, അച്ഛമ്മയുടെ മാത്രമായ ഓഹരിയുടെ ഒരു ഭാഗം മാറ്റു രണ്ടുകുട്ടികൾക്കും നൽകണം.
മൂന്ന്, രണ്ടുസഹോദരന്മാർക്കും അവരുടെ മക്കൾക്കും mc ഗ്രൂപ്പിൽ ബോർഡ് മെമ്പർ സ്ഥാനവും ബിസിനസിലെ അധികാരങ്ങളും കൊടുക്കണം എന്നതായിരുന്നു അവരുടെ ആവിശ്യങ്ങൾ. അതിലെ അവസാനത്തെ രണ്ടുകാര്യങ്ങൾ ആദ്യമേതന്നെ സാധിച്ചുകൊടുത്ത് കൊണ്ട് അച്ഛമ്മ സന്ദോഷത്തോടെ അവരെ തറവാട്ടിലേക്ക് ക്ഷണിച്ചു. ‘മറ്റൊരു മാർഗം അവർക്കുമുന്നിൽ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം ‘.
അങ്ങനെ വാസുദേവനും അയാളുടെ ഭാര്യയും മകളായ കാവ്യയും, കാർത്തികയും സഹോദരൻ പ്രതാപനും ഭാര്യയ്ക്കും ഉണ്ടായ ഏകസന്തതിയായ ദേവികയെയും കൂട്ടി തറവാട്ടിൽ സ്ഥിരതാമസമാക്കി. അന്നുമുതൽ അവരും അങ്ങനെ മാണിക്യമംഗലത്ത് തറവാട്ടിലെ അംഗങ്ങളായി മാറി.
പെട്ടെന്നുണ്ടായ ആഡംബര ജീവിതത്തിലേക്കുള്ള ഗതിമാറ്റവും സാമ്പത്തിനോടുള്ള ഒടുങ്ങാത്ത ആർത്തിയും കാരണം അച്ഛമ്മ പറഞ്ഞ ആദിയുടെ കാര്യങ്ങൾ നോക്കുന്നതിനുള്ള കടമകൾ ചെയ്യാൻവേണ്ടി ഒരാളൊഴികെ വാന്നവരെല്ലാം തന്നെ മാറന്നിരുന്നു അഥവാ ബോധപൂർവം വേണ്ടന്നുവെച്ചു എന്ന് പറയുന്നതാകും ശരി. മറ്റുള്ളവരിൽ നിന്നെല്ലാം മാറി വേറിട്ടചിന്തയോടെ അവൾമാത്രം ആദിയെ സ്നേഹത്തോടെ ചേർത്ത് പിടിച്ചു. ഒരു അമ്മയുടെ സ്ഥാനത്തും സഹോദരിയുടെ സ്ഥാനത്തും…… അങ്ങനെ പല…. പല…. തലങ്ങളിൽ നിന്നുകൊണ്ട് അവനൊരു കരുതലായി സ്വയം അവൾമാറി. അത് അവളായിരുന്നു വാസുദേവന്റെ ഇളയമകൾ കാർത്തിക. അവളുടെ കുറച്ചു മാസങ്ങളുടെ പരിശ്രമങ്ങളുടെയും ത്യാഗത്തിന്റെയും ഫലമായി ആദി പതിയെ ആ മായാലോകത്തുനിന്ന് പഴയമനുഷ്യനായി മടങ്ങിവന്നു. അതിന്റെ കടപ്പാട് ആ തറവാട്ടിലെ ആദിയെ സ്നേഹിക്കുന്നവർക്കെല്ലാം ഉണ്ടായിരുന്നുവെങ്കിലും അവന്മാത്രം ആ സ്നേഹവും വാത്സല്യവും എല്ലാം ഉള്ളിൽ ഒതുക്കിക്കൊണ്ട് അവളെയിട്ട് വട്ടം ചുറ്റിച്ചുകൊണ്ടേയിരുന്നു.
ആ സമയത്ത് വാസുദേവനും സഹോദരനും തങ്ങളുടെ മക്കളും ചേർന്ന് mp സാറിനെ പറ്റിച്ചുകൊണ്ട് ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയിരുന്നു. ഇതെല്ലാം മനസിലായിട്ടും ആദിയും mp സാറും കാർത്തികയേ ഓർത്ത് എല്ലാത്തിനും കണ്ണടച്ചുകൊണ്ട് മൗനം പാലിച്ചു ജീവിതയാത്ര തുടർന്നു.
‘ചില കഥാപാത്രങ്ങളെ കൂടി പരിചയപ്പെടുത്താനുണ്ട് അത് വഴിയേ ആക്കാം.’
“അങ്ങനെ അന്ന് വൈകുന്നേരത്തോടെ ആദി അച്ഛമ്മയുടെ മടിയിൽ തലചായ്ച്ചു മയങ്ങുകയായിരുന്നു ‘ഒരു കൊച്ചുകുട്ടിയെപോലെ കാലുകൾ രണ്ടും ചുരുട്ടികൂട്ടി മുഖത്തോട്കൈകൾചേർത്ത്.

Recent Stories

The Author

kadhakal.com

7 Comments

  1. കൊള്ളാടാ👌👌👌👌👌

  2. പ്രണയ ദൂതൻ

    കുറെ കാലമായി കാത്തിരിക്കുവായിരുന്നു എത്രയും പെട്ടന്ന് അടുത്ത ഭാഗം ഇടുമോ
    ഏറെ ഇഷ്ട്ടത്തോടെ വായനക്കാരൻ

  3. എന്ത് പറ്റി late ayathu….
    Next part pettannu varuvo….
    Katta waiting for next part……..
    💕💕💕💕💕💕💕💕💕💕💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💕💕💕💕💕💓💓💓💓💓💕💓💓💓💓💓💓💓💓💓💓💓💓💓💓💕💕💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓

    1. കലിയുഗ പുത്രൻ കലി

      അൽപ്പം ബുദ്ധിമുട്ട് വന്നുചേർന്നു

    2. കലിയുഗ പുത്രൻ കലി

      വേറെ ഒരു കഥയും കൂടെ എഴുതുന്നുണ്ട്, അത് കൊണ്ട് ഇത് അൽപ്പം വൈകും എന്നാലും പെട്ടെന്ന് ഇടാൻ നോക്കാം

  4. ആഹാ കുറെകാലത്തിനു ശേഷം കണ്ടല്ലോ.
    Kk യിൽ ബാക്കി ഉടനെയുണ്ടാകുമോ

    1. കലിയുഗ പുത്രൻ കലി

      ഇല്ല ഇനി ഇവിടെ മാത്രമേ…. എഴുതുന്നുള്ളു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com