ഒരു കരിയില കാറ്റിന്റെ സ്വപ്നം 3 [കലിയുഗ കാലി] 90

Views : 7696

ആകുമ്പോൾ സത്യത്തിൽ ഏതൊരുപെണ്ണും കൊതിച്ചുപോക്കും. അങ്ങനെ ഒരു മനുഷ്യനെ തന്റെ മാത്രം ആയിക്കിട്ടാൻ അത്രക്കും മനുഷ്യന്റെ ഹൃദയത്തിലേക്ക് തറച്ചിറങ്ങും ആ…… ‘ വലിയ മനുഷ്യൻ’

(ഗീതു…….. മിനിയെ നോക്കി പ്രണയവും കാമവും കൂടിച്ചേർന്ന് തളിരിട്ടുവിരിയുന്ന ചിരിയോടെ. ആദിയെന്നസ്വപ്നത്തെ അവൾക്കുമുന്നിൽ വിവരിക്കാൻ എന്നപോലെ ആ ഓർമ്മകളിലേക്ക് ആഴ്ന്നിറങ്ങി……..)

അവൻ……… ആദി…….. സ്നേഹം കൊതിക്കുന്ന ഒരു സാധാരണ പെണ്ണിന്റെ കണ്ണുകളിൽ കൂടി നോക്കിയാൽ ആ രൂപത്തെ ഇങ്ങനെ ആയിരിക്കും വിവരിക്കാൻ സാധിക്കൂ ” ആറാടിയിൽ മുകളിലുള്ള ഉയരം.
അല്പം നരകളുള്ള നല്ല ചുരുളാൻ തലമുടികൾ പുറകിലേക്ക് അൽപ്പം നീട്ടി വളർത്തിയിരിക്കുന്നു . ആരെയും ആകർഷിക്കുവിധം വെട്ടിത്തിളങ്ങുന്ന നാഗമാണിക്ക്യം പോലുള്ള കണ്ണുകൾ . ഇരുനിറമാണെങ്കിലും പൗരുഷം നിറഞ്ഞു നിൽക്കുന്ന മുഖം.
അതിൽ പൊട്ട്…. പൊട്ട്…. പോലെ ചെറിയ നരകൾ അവിടെ ഇവിടെയും കാണപ്പെടുന്ന ആ കുറ്റിത്താടിയിൽ . പിന്നെ പുരുഷന്റെ മുഖമുദ്രയായ നല്ല കാട്ടിയോടു കൂടിയ ചെറിയ മീശ,
വലത്തേ ചെവിയിൽ ഡയമണ്ടും പ്ലാറ്റിനവും കൂടിച്ചേർന്ന മെൻസ്‌ മോഡൽ ഒറ്റക്കല്ലു…. ! എല്ലാംകൂടി ചേർന്ന് ആ ചെറിയ വെൺനിലാവ് പോലുള്ള പല്ലുകൾ കാട്ടികൊണ്ടുള്ള ചിരികണ്ടാൽ……. ‘എന്റെ……… പൊന്നുമിനി…………. ഹൌ………. കടിച്ചു തിന്നാൻ തോന്നും കാലനെ……’

മതി….. മതി…… നീന്റെയൊരു…. ആദിസറും നീയും ചുമ്മാ…. അങ്ങ് പൊക്കി….. പൊക്കി……. കയറ്റുവല്ലേ….. ! ഒരു പൊടിക്കു അടങ്ങുമോളെ……… !

(കുശുമ്പ് കുത്തി പൊട്ടിച്ചിരിയോട് കൂടി മിനി പറഞ്ഞു )

അല്ലടീ……. ഞാൻ പറയുന്നത് സത്യമാണ്. ഗുരുവായൂരപ്പനെ കാണുന്നപോലെയാണ് ഒരുവട്ടം കണ്ടാൽ മതി അപ്പോൾ തന്നെ മനസ്സിൽ കയറി കുടിരിക്കുവല്ലേ… … “നീ ഒന്ന് കണ്ടുനോക്ക് അപ്പോൾ മാറ്റി പറയും ”

(ഗീതു തന്റെ രണ്ടുകൈകളും സ്വയം ദേഹത്തുകെട്ടിപിടിച്ചു നിന്നാടി…. )

ഹും…… ഹും….. പെണ്ണിന്റെ പറച്ചിലുകെട്ടിട്ട് ആളുമനസിൽ കയറിയ മട്ടുണ്ടല്ലോ……?

( മിനി അവളെയൊന്ന് ചോദ്യഭാവത്തിൽ ഉഴിഞ്ഞുനോക്കി )

എടി….. പെണ്ണേ കിട്ടില്ല എന്നു കരുതി….
സ്വപ്നം കാണുന്നത് കൊണ്ട് എന്താകുഴയപ്പം. ! ‘അവർക്കിട്ടു നഷ്ടവുമില്ല നമുക്ക് മനസ്സിൽ അൽപ്പം മനസുഖവും കിട്ടും’

(അവൾ മിനിയെ ഒന്ന് നോക്കി കണ്ണിറുക്കികൊണ്ട് പറഞ്ഞു പൊട്ടിച്ചിരിച്ചു )

ഛീ…… പോടീ.. പെണ്ണേ ! എന്റെ കർത്താവെ…. നീ…. ഇവളുടെ നാക്കിന് ലൈസൻസും കൊടുത്തില്ലായിരുന്നോ…? ‘ ഹും ‘

(മിനി നെഞ്ചിൽ കൈവെച്ചു മുകളിലേക്ക് നോക്കി ചോദിച്ചു )

പിന്നെ…. പിന്നെ…. നാണമുള്ളത് കൊണ്ടായിരിക്കും ചേട്ടത്തി…. കിളുന്ദ് ചെക്കനെ തന്നെ നോക്കിയെടുത്തത് ! ഓ….. ഒരു നാണക്കാരി വന്നിരിക്കുന്നു പോടീ…. കാന്താരി………

(ഗീതു മിനിയെ നോക്കികൊണ്ട് കൊഞ്ഞനംകുത്തി.)
കിട്ടിയത് തിരിച്ചുവെച്ചു. അത് കേട്ടതോടുകൂടി മിനിയുടെ മുഖം നാണത്താൽ ചുവന്നുതുടിതു. മിനിയൊന്നു അടികൊണ്ട് താഴേക്കുനോക്കി കാലുകൾകൊണ്ട് ചിത്രം വരച്ചു . ഗീതു അത് നോക്കികൊണ്ട് കുലിങ്ങി… കുലിങ്ങി… ചിരിക്കുകയും ചെയ്തു )

അയ്യോടി….. സംസാരത്തിന്റെ ഇടയിൽ ഒരു കാര്യം പറയാൻ വിട്ടുപോയി…… ! ഇവിടെ 7മണി കഴിഞ്ഞാൽ പൈപ്പിൽ വള്ളം വരില്ല. നീ കുളിക്കുന്നെങ്കിൽ ദേ… ഇവിടെ എന്റെ ബാത്‌റൂമിൽ കയറി കുളിക്ക്.

Recent Stories

The Author

kadhakal.com

7 Comments

  1. കൊള്ളാടാ👌👌👌👌👌

  2. പ്രണയ ദൂതൻ

    കുറെ കാലമായി കാത്തിരിക്കുവായിരുന്നു എത്രയും പെട്ടന്ന് അടുത്ത ഭാഗം ഇടുമോ
    ഏറെ ഇഷ്ട്ടത്തോടെ വായനക്കാരൻ

  3. എന്ത് പറ്റി late ayathu….
    Next part pettannu varuvo….
    Katta waiting for next part……..
    💕💕💕💕💕💕💕💕💕💕💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💕💕💕💕💕💓💓💓💓💓💕💓💓💓💓💓💓💓💓💓💓💓💓💓💓💕💕💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓

    1. കലിയുഗ പുത്രൻ കലി

      അൽപ്പം ബുദ്ധിമുട്ട് വന്നുചേർന്നു

    2. കലിയുഗ പുത്രൻ കലി

      വേറെ ഒരു കഥയും കൂടെ എഴുതുന്നുണ്ട്, അത് കൊണ്ട് ഇത് അൽപ്പം വൈകും എന്നാലും പെട്ടെന്ന് ഇടാൻ നോക്കാം

  4. ആഹാ കുറെകാലത്തിനു ശേഷം കണ്ടല്ലോ.
    Kk യിൽ ബാക്കി ഉടനെയുണ്ടാകുമോ

    1. കലിയുഗ പുത്രൻ കലി

      ഇല്ല ഇനി ഇവിടെ മാത്രമേ…. എഴുതുന്നുള്ളു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com