ഒരു കരിയില കാറ്റിന്റെ സ്വപ്നം 3 [കലിയുഗ കാലി] 90

Views : 7700

എന്താണ് രണ്ടുപേരും കൂടി ഒരു ഗുഢാലോചന ങേ…..? “ആദി അവരെനോക്കി ചിരിയോടെ ചോദിക്കുമ്പോൾ മുറുഭാഗത്തുനിന്ന് ഒരാൾ അവർക്ക് മുഖംകൊടുക്കാതെ വേഗത്തിൽ താഴേക്ക് പോകുന്നത് ശ്രെദ്ധിച്ചു ആദി അയാളെ പുറകിൽനിന്നും വിളിച്ചു ”
ഹലോ…… വസുമമേ…. എവിടേയ്ക്ക് ആണ് ഈ നേരത്ത്.?
“ആദി അയാളെ നോക്കി തിരക്കി ‘
അയ്യോ…. ഇതാര് എന്റെ ആദി മോനോ ഞാൻ കണ്ടില്ലകെട്ടോ…..! വന്നതൊക്കെ ഞാൻ അറിഞ്ഞായിരുന്നു പക്ഷേ ഈ നശിച്ചതിരിക്ക് കാരണം ഒന്ന് നേരിട്ടുവന്നു കാണാൻ പോലും ഒത്തില്ല അതാണ് അതിന്റെ സത്യം. പിന്നെ ഞാനെ നമ്മുടെ ക്ലബ്ബിലേക്ക് ഒന്ന് ഇറങ്ങുകയായിരുന്നു ഒരു അത്യാവശ്യം ഉണ്ടായിരുന്നു നമ്മുടെ പുതിയ കാർ ഷോറൂമിന്റെ കാര്യങ്ങൾ സംസാരിക്കാൻ ഒരാൾ അവിടെ എത്താമെന്ന് പറഞ്ഞിട്ടുണ്ട് അപ്പോൾ ശരി വന്നിട്ട് വിശദമായി കാണാം ഒക്കെ….. !
“അയാൾ അവിടെനിന്നും പതിയെ താലയൂരൻ ശ്രെമിച്ചുകൊണ്ട് വിനയകുനിതനായി പറഞ്ഞകന്നു. പക്ഷേ ആദിയുടെ ഉറച്ചശബ്ദം അയാളെ തടഞ്ഞു.. ”
അവിടെ നില്ക്കു അങ്ങനെയങ് പോയാലോ….. ! എനിക്ക് ചിലകാര്യങ്ങൾ ചോദിക്കാനുണ്ട്.? പറയാനും.!
ഈ ബിസിനസിന്റെ തിരക്കുകൾ കരണമായിരിക്കും അച്ഛമ്മയെ ഒന്ന് കാണാനും പിന്നെ ഇന്നത്തെ മീറ്റിങ്ങിനൽ പങ്കെടുക്കാൻ കഴിയാതെയിരുന്നതും അല്ലേ…? വസുമമേ ? “ആദിയുടെ മുഖത്ത് ഗൗരവം നിറഞ്ഞു ”
അതേ… മോനേ സത്യം. ! പിന്നെ…. ഞങ്ങൾ അമ്മയെ ഹോസ്പിറ്റലിൽ കൊണ്ടുപോയപ്പോൾ വന്നിരുന്നു കണ്ടായിരുന്നു . എല്ലാവരുംകൂടി അവിടെ നിൽക്കണ്ടെന്ന് വിചാരിച്ചു ഇങ്ങോട്ടുപോന്നു എന്നേയുള്ളു ! “അയാൾ പഴയരീതിയിൽ തന്നെ തുടർന്നു ”
പക്ഷേ ഈ തിരക്കുകൾക്ക്‌ എല്ലാം കാരണക്കാരി ആ പാവംപിടിച്ച എന്റെ അച്ചാമ്മയാണ് എന്ന് നിങ്ങൾ ഒന്ന് ഓർത്തിരുനെങ്ങിൽ ഇങ്ങനെയൊക്കെ ചിന്തിക്കാൻ നിങ്ങൾക്ക് മനസ്സ് വരില്ലായിരുന്നു എന്റെ വലിയമ്മമേ…… !
“ആദി തന്റെ ഉള്ളിലെ അമർഷം തുറന്നുകാട്ടി ”
അതിന് ഞങ്ങളായിട്ട് ഇങ്ങോട്ട് വലിഞ്ഞുകയറി വന്നതല്ലലോ….! നിനക്കുവേണ്ടിയും ഈ തറവാടിനുവേണ്ടിയും അച്ഛമ്മ അപേക്ഷിച്ചത് കൊണ്ട് മാത്രം വന്നുപോയതാണ്. പിന്നെ മോൻ നേരത്തെ പറഞ്ഞതിന്റെ അർത്ഥം എനിക്ക് പിടികിട്ടി അത് ഞാൻ ഈ കുടുംബത്തിന് വേണ്ടി കഷ്ട്ടപെടുന്നതിന്റെ കൂലിയായി കരുതിയാൽ മതി. !
” ഒരു പുച്ഛഭാവത്തോടെ ആദിയെ നോക്കികൊണ്ട് ഒരു വഷളൻ ചിരിയോടെ അയാൾ പറഞ്ഞു ”
ഈ കുടുംബത്തിനും നമുക്കും വേണ്ടി ഈ വാസുമാമഃ…. ഒരുപാട് കഷ്ടപ്പെടുന്നുണ്ട് അല്ലേ അങ്കിളേ…..?
” അതേ.. നാണയത്തിൽ തിരിച്ചടിച്ചുകൊണ്ട് mp സാറിനെ നോക്കി ചിരിയോട് കൂടി അവൻ പറഞ്ഞു ”
അതുപിന്നെ…. പറയാനുണ്ടോ? ” അദ്ദേഹവും അതേ രീതിയിൽ തന്നെ പറഞ്ഞു ”
സത്യത്തിൽ വാസുമാമയെ ഈ പ്രായത്തിലും ഇങ്ങനെയിട്ടു കഷ്ടപ്പെടുത്തുന്നതിൽ എനിക്കും വലിയ വിഷമമുണ്ട് കേട്ടോ…….
” ആദി അയാളെ നോക്കി ആക്കികൊണ്ട് പറഞ്ഞു. ”
ഹോ…. അതൊന്നും സാരമില്ല മോനേ…. ! നമ്മുടെ കുടുംബത്തിന് വേണ്ടിയല്ലേ….. എനിക്ക് സന്തോഷമേ ഉള്ളു……. ! “മനസ്സിലായിട്ടും അകാത്തപോലെ അഭിനയിച്ചു കൊണ്ട് അയാൾ മറുപടി കൊടുത്തു ”
പക്ഷേ…. എനിക്ക് അത്ര സന്തോഷം ഇല്ലെങ്കിലോ ? ഇത്രയും നാളും നിങ്ങൾ ഓരോരുത്തരും കട്ടുമുടിച്ചതും കാണിച്ചുകുട്ടിയതും എല്ലാം ഞാൻ ക്ഷേമിച്ചത്ത് അച്ഛമ്മയെയും ആ പാവും കാർത്തികയെയും ഓർത്തുകൊണ്ടണ്. പക്ഷേ ഇനിമുതൽ നിങ്ങളുടെ എല്ലാവരുടെയും അഴിഞ്ഞാട്ടം നിർത്തിക്കാൻ ഞാൻ തീരുമാനിച്ചു ഉറപ്പിച്ചുകഴിഞ്ഞു….. !

Recent Stories

The Author

kadhakal.com

7 Comments

  1. കൊള്ളാടാ👌👌👌👌👌

  2. പ്രണയ ദൂതൻ

    കുറെ കാലമായി കാത്തിരിക്കുവായിരുന്നു എത്രയും പെട്ടന്ന് അടുത്ത ഭാഗം ഇടുമോ
    ഏറെ ഇഷ്ട്ടത്തോടെ വായനക്കാരൻ

  3. എന്ത് പറ്റി late ayathu….
    Next part pettannu varuvo….
    Katta waiting for next part……..
    💕💕💕💕💕💕💕💕💕💕💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💕💕💕💕💕💓💓💓💓💓💕💓💓💓💓💓💓💓💓💓💓💓💓💓💓💕💕💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓

    1. കലിയുഗ പുത്രൻ കലി

      അൽപ്പം ബുദ്ധിമുട്ട് വന്നുചേർന്നു

    2. കലിയുഗ പുത്രൻ കലി

      വേറെ ഒരു കഥയും കൂടെ എഴുതുന്നുണ്ട്, അത് കൊണ്ട് ഇത് അൽപ്പം വൈകും എന്നാലും പെട്ടെന്ന് ഇടാൻ നോക്കാം

  4. ആഹാ കുറെകാലത്തിനു ശേഷം കണ്ടല്ലോ.
    Kk യിൽ ബാക്കി ഉടനെയുണ്ടാകുമോ

    1. കലിയുഗ പുത്രൻ കലി

      ഇല്ല ഇനി ഇവിടെ മാത്രമേ…. എഴുതുന്നുള്ളു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com