ഒരു കരിയില കാറ്റിന്റെ സ്വപ്നം 3 [കലിയുഗ കാലി] 90

Views : 7702

എങ്ങനെ സംഭവിച്ചു എന്നുമാത്രം അറിഞ്ഞുകൂടാ. ഞാൻ ഏതെല്ലാം രാജ്യങ്ങളിൽ സഞ്ചരിച്ചു ലോകസുന്ദരിമാരെ പോലുള്ള സ്ത്രികളെ പരിചയപ്പെട്ടു. എന്നാൽ അവരാരോടും തോന്നാതിരുന്ന ഒരു കരുതലും സ്നേഹവും ഇവളോട് മാത്രം എങ്ങനെതോന്നി അതാണ് എന്നെ ഇപ്പോഴും അത്ഭുതപ്പെടുത്തുന്നതും അലട്ടികൊണ്ടിരിക്കുന്നതും. !
” ആദി സ്നേഹം എന്നാ വികാരത്തിൽ ഇഴുകിച്ചേർന്നുകൊണ്ട് മറിയാമ്മയെ നോക്കി പറഞ്ഞു ”
അതിനാണ് എന്റെ കൊച്ചേ….. ഈ പ്രണയം എന്നുപറയുന്നത്. ഏതായാലും എന്റെ കുഞ്ഞിന്റെ മനസ്സിൽ ഇപ്പോൾ നീ പോലും അറിയാതെ ലച്ചുവിന് ഒരുവലിയ സ്ഥാനംനൽക്കിട്ടുണ്ട്. ഇനിയൊന്നും നോക്കേണ്ട നീ നിന്റെ മനസ്സ് അവൾക്ക് മുന്നിൽ തുറക്കണം. ഞാനുണ്ടാകും എന്റെ കൊച്ചിന്റെകൂടെ വേണമെങ്കിൽ ഞാനൊന്ന് സൂചിപ്പിച്ചുവെച്ചേയ്ക്കാം എന്തുപറയുന്നു…? “മറിയാമ്മ ഒരു ചോദ്യഭാവത്തിൽ ആദിയെ നോക്കി. ”
അതുവേണ്ട ചേട്ടത്തി അവളൊരു പാവം പൊട്ടിപെണ്ണാ…… ജീവിതത്തോട് പൊരുതാൻ വേണ്ടിമാത്രമാണ് അവൾ ഈ വാശിയും തന്റേടവും കുറുമ്പുമൊക്കെ കാട്ടുന്നത് അല്ലാതെ വലിയാ സങ്കടങ്ങളൊന്നും അതിനെകൊണ്ട് താങ്ങാൻ പറ്റിയെന്നുവരില്ല… എന്തിനാണ് നമ്മളായിട്ട് വേട്ടയാടാൻ നിൽക്കുന്ന ഇവിടുത്തെ മൃഗങ്ങൾക്ക് മുൻപ്പിൽ ആ പാവത്തിനെ കടിച്ചുകീറാൻ അറിഞ്ഞുകൊണ്ട് ഇട്ടുകൊടുക്കുന്നത്. അത് പാടില്ല അങ്ങനെ നടന്നാൽ ദൈവംപോലും എനിയ്ക്ക് മാപ്പുതരില്ല…..
നീ….. എന്തൊക്കെയാണ് എന്റെ ആദി ഈ പറയുന്നത് നിന്റെ പെണ്ണാണെന്ന് അറിഞ്ഞാൽ ആ ചെറ്റകൾ അവളെ ഒന്നുനോക്കാൻ പോലും വിറയ്ക്കും അപ്പോളാണ്….! നീ വെറുതെ ഓരോന്നും കടന്ന് ആലോചിക്കാതെ ഞാൻ പറയുന്നത് അങ്ങോട്ട്‌ കേട്ടാൽമതി……. ! ” മറിയാമ്മ ശാസനാരൂപത്തില് ആദിയെ നോക്കി പറഞ്ഞു.”
എന്നലും ചേട്ടത്തി…. ഇത് വേണമോ….?
ദേ.. കൊച്ചേ… വെറുതേ എന്റെ വായിലിരിക്കുന്നത് കേൾക്കരുത്.!
ഒരുയെന്നാലുമില്ല…. എന്റെ ആദിയുടെ അമ്മയുടെ സ്ഥാനത്തിനിന്നുകൊണ്ട് ഈ മറിയാമ്മ കർത്താവിനെ സാക്ഷിയാക്കിപറയുന്നു. ലച്ചു…. എന്റെ അദിയ്ക്ക് ഉള്ളതാണ്…. ഇത്‌ നടക്കും അല്ലങ്കിൽ ഈ മറിയാമ്മ നടത്തിയിരിയ്ക്കും…
” ഉറച്ചസ്വരത്തോടെ പറഞ്ഞോകൊണ്ട് അവർ ആദിയുടെ മാറിൽ ഒരു തേങ്ങലോടെ ആ മുഖം ഒളിപ്പിച്ചു. ”
അതേ…. ആദി ഈ അമ്മച്ചിയ്ക്ക് വേണ്ടിയെങ്കിലും എന്റെ മോൻ അവളെ സ്വന്തമാക്കണം ആ പൊന്നുംകുടത്തിനെ ഒരു രാജകുമാരിയെപോലെ ഞാൻ നോക്കിക്കോളാം. അത്രയ്ക്കും ഇഷ്ട്ടമാണ് എനിക്ക് അവളെ…. ഇത് ഈ മാറിയമ്മച്ചിയുടെ ജീവിതത്തിലെ വലിയൊരു ആഗ്രഹമാണ് അത് എന്റെ മോൻ എനിക്ക് സാധിച്ചുതരില്ലേ…. ?
” അവർ അവനെ വാരിപുണർന്നു തേങ്ങിക്കൊണ്ട് അപേക്ഷിച്ചു…. ”
@##################################################@
“ഇതേസമയം mp സാർ അച്ഛമ്മയുടെ മുറിയിൽ ചെല്ലുബോൾ അവിടെ അച്ഛമ്മയുടെ മടിയിൽ കിടന്ന് അടികൂടുവായിരുന്നു കാർത്തിക”
ഡി….. കാന്താരി അമ്മയ്ക്ക് വയ്യാതെയിരിക്കുബോൾ ആണോ ഇങ്ങനെ കിടന്ന് കുസൃതി കാട്ടുന്നെ….. ! തല്ലുകൂടാതെ വെളിയിലേക്ക് പോയേ…. എനിക്ക് അമ്മയുമായിട്ട് ചിലകാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്. ഹും…. പോകുവെളിയിൽ …. ! ” താലയിൽ ഭ്രാന്തുപിടിച്ചു നിൽക്കുന്ന സമയമായതിനാൽ തന്നെ അദ്ദേഹത്തിന് ആ സീൻ അത്രസുഖിച്ചില്ല. അൽപ്പം ദേഷ്യത്തോടെ ഉറച്ച ശബ്ദത്തിൽ തന്നെ കാർത്തികയേ…. നോക്കികൊണ്ട് പറഞ്ഞു. അവളുടെ മുഖം വാടാൻതുടങ്ങിയതും അച്ഛമ്മ ഇടപെട്ടു. “

Recent Stories

The Author

kadhakal.com

7 Comments

  1. കൊള്ളാടാ👌👌👌👌👌

  2. പ്രണയ ദൂതൻ

    കുറെ കാലമായി കാത്തിരിക്കുവായിരുന്നു എത്രയും പെട്ടന്ന് അടുത്ത ഭാഗം ഇടുമോ
    ഏറെ ഇഷ്ട്ടത്തോടെ വായനക്കാരൻ

  3. എന്ത് പറ്റി late ayathu….
    Next part pettannu varuvo….
    Katta waiting for next part……..
    💕💕💕💕💕💕💕💕💕💕💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💕💕💕💕💕💓💓💓💓💓💕💓💓💓💓💓💓💓💓💓💓💓💓💓💓💕💕💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓

    1. കലിയുഗ പുത്രൻ കലി

      അൽപ്പം ബുദ്ധിമുട്ട് വന്നുചേർന്നു

    2. കലിയുഗ പുത്രൻ കലി

      വേറെ ഒരു കഥയും കൂടെ എഴുതുന്നുണ്ട്, അത് കൊണ്ട് ഇത് അൽപ്പം വൈകും എന്നാലും പെട്ടെന്ന് ഇടാൻ നോക്കാം

  4. ആഹാ കുറെകാലത്തിനു ശേഷം കണ്ടല്ലോ.
    Kk യിൽ ബാക്കി ഉടനെയുണ്ടാകുമോ

    1. കലിയുഗ പുത്രൻ കലി

      ഇല്ല ഇനി ഇവിടെ മാത്രമേ…. എഴുതുന്നുള്ളു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com