ഒരു കരിയില കാറ്റിന്റെ സ്വപ്നം 3 [കലിയുഗ കാലി] 90

Views : 7694

(മിനി ഗീതുവിനേ നോക്കി കണ്ണൂരുട്ടി )

എന്റെ സങ്കടം കൊണ്ട് ഞാൻ പറഞ്ഞതാ എന്റെ പൊന്നുമിനി. ഇത്രയും നാളും എന്റെ സ്വന്തം കുഞ്ഞിനെപോലും നോക്കാതെ ഈ കുടുബംബത്തിന് വേണ്ടി കഷ്ടപ്പെട്ട എന്നോട് ഇപ്പോൾ ആ തള്ള….. പറഞ്ഞത് കേട്ടില്ലേ. ഞാൻ നാശം പിടിച്ചവളാണെന്നു

(ഗീതു അവളുടെ തലയിൽ സ്വയം കൈവച്ചുകൊണ്ട് ഇരുന്നു കരഞ്ഞു മിനി അവളുടെ അടുത്തിരുന്നു സമാദനിപ്പിച്ചു )

എടി…. ഗീതു എന്താല്ലാം ആണെങ്കിലും ആ പാവത്തിന്റെ കൂടപ്പിറപ്പ് അല്ലേടി…. സങ്കടം കാണാതിരിക്കുമോ നീ അതൊക്കെ വിട്ടുകളായ്‌ അമ്മയും കൂട്ടി അവിടെവരെ പോയിച്ചെന്നു ഒന്ന് കാണു പ്ലീസ്……. !

ഇല്ല…. മിനി ഞാൻ പോകില്ല. അത് എന്റെ മനസ്സിൽ ശപഥം ചെയ്തതാ നീ വെറുതേ നിർബന്ധിക്കരുത് !

പക്ഷേ അമ്മയുടെ ഒരുക്കത്തിന്റെ വേഗത കണ്ടിട്ട് ഇപ്പോൾ തന്നെ പോകുന്ന മട്ടാണ്‌

(അങ്ങോട്ടേക്ക്‌ കയറിവന്നു ഗീതുവിന്റെ അനിയത്തി പറഞ്ഞു )

അമ്മ മാത്രമല്ല ഇവനും അമ്മുമ്മയുടെ കൂടെ പോകണമെന്ന് പറഞ്ഞു ദെക്കരയുന്നു…… (ഗീതുവിന്റെ മകനെയും കൊണ്ട് വന്നു ഇളയ അനിയത്തിയും പറഞ്ഞു )

എന്നാൽ നിങ്ങൾ എല്ലാവരും കുടെപോകു ഗീതു ഇവിടെ നിക്കട്ടെ എന്തു പറയുന്നു (മിനി ഗീതുവിനേ നോക്കി ചോദിച്ചു )

അയ്യോ…….. അപ്പോൾ ചേച്ചി ഈ രാത്രിയിൽ ഇവിടെ ഒറ്റയ്ക്ക് നിൽക്കേണ്ടെ…………?

അത് സാരമില്ല മോളെ…… ഇന്ന് ഞാൻ ഇവിടെ ഗീതുവിന്റെ കൂടെ നിന്നോളം നിങ്ങൾ പോയിട്ട് നാളെ വന്നാൽ മതി എന്തുപറയുന്നു…. (മിനി വീണ്ടും ഗീതുവിനെ നോക്കി )

അത് പിന്നെ നിനക്ക് ഒരു ബുദ്ധിമുട്ട് അകത്തിലെ……. (ഗീതു മിനിയെ നോക്കി ദയനിയമായി പറഞ്ഞു )

ഒന്ന് പോടീ……! നീ പെട്ടെന്ന് ഇവർക്ക് ഒരു ടാക്സി വിളിച്ചു കൊടുക്ക് അപ്പോൾ വേഗം പോയി തിരികെ വരുമല്ലോ…… !

(മിനി ഗീതുവിന്റെ തടിക്കു പിടിച്ചോകൊണ്ട് പറഞ്ഞു )

ഹും….. എന്നാൽ ശരി അങ്ങനെ ആകട്ടേ…

(ഗീതു ഒരു ടാക്സി വിളിപ്പിച്ചു അവളുടെ അമ്മയെയും അനിയത്തിമാരെയും മകനെയും കൂട്ടി. ആ മരിപ്പുവീട്ടിലേക്ക് യാത്രയാക്കി അപ്പോളേക്കും മിനി തന്റെ വീട്ടിൽ വിളിച്ചു അമ്മച്ചിയോടും കാര്യം പറഞ്ഞു )

(അല്പസമയത്തിന് ശേഷം ഗീതു കുളികഴിഞ്ഞു തലയിൽ ഒരു ടാർക്കിയും കെട്ടിക്കൊണ്ടു മിനിയെ നോക്കി ഒരു ചെറുചിരിയോട് കൂടി കട്ടിലിൽ വന്നിരുന്നു )

എടി മിനി നീ എന്താണ് ഇന്ന് പതിവില്ലാതെ ഈ വഴിയൊക്കെ ഇറങ്ങിയത് . അല്ലാത്തപ്പോൾ വിളിച്ചാൽ പോലും വാരത്തില്ലലോ എന്തു പറ്റി?

ഒന്നും പറയണ്ടാടി പെണ്ണേ ഓൺലൈൻ വർക്ക്‌ ചെയ്തതിന്റെ ബാലൻസ് വാങ്ങാൻ വേണ്ടി ഇറങ്ങിയതാ ഞാൻ..! തിരിച്ചു പോയപ്പോൾ ഈ വഴിയൊന്നു കയറി. ഇവിടെ വന്നിട്ട് കാര്യം അറിഞ്ഞപ്പോൾ നീ വന്നിട്ട് പോകാം എന്നുകരുതി അത്രേയുള്ളൂ. (മിനി അവളെ നോക്കി )

Recent Stories

The Author

kadhakal.com

7 Comments

  1. കൊള്ളാടാ👌👌👌👌👌

  2. പ്രണയ ദൂതൻ

    കുറെ കാലമായി കാത്തിരിക്കുവായിരുന്നു എത്രയും പെട്ടന്ന് അടുത്ത ഭാഗം ഇടുമോ
    ഏറെ ഇഷ്ട്ടത്തോടെ വായനക്കാരൻ

  3. എന്ത് പറ്റി late ayathu….
    Next part pettannu varuvo….
    Katta waiting for next part……..
    💕💕💕💕💕💕💕💕💕💕💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💕💕💕💕💕💓💓💓💓💓💕💓💓💓💓💓💓💓💓💓💓💓💓💓💓💕💕💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓

    1. കലിയുഗ പുത്രൻ കലി

      അൽപ്പം ബുദ്ധിമുട്ട് വന്നുചേർന്നു

    2. കലിയുഗ പുത്രൻ കലി

      വേറെ ഒരു കഥയും കൂടെ എഴുതുന്നുണ്ട്, അത് കൊണ്ട് ഇത് അൽപ്പം വൈകും എന്നാലും പെട്ടെന്ന് ഇടാൻ നോക്കാം

  4. ആഹാ കുറെകാലത്തിനു ശേഷം കണ്ടല്ലോ.
    Kk യിൽ ബാക്കി ഉടനെയുണ്ടാകുമോ

    1. കലിയുഗ പുത്രൻ കലി

      ഇല്ല ഇനി ഇവിടെ മാത്രമേ…. എഴുതുന്നുള്ളു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com