ഒരു കരിയില കാറ്റിന്റെ സ്വപ്നം 3 [കലിയുഗ കാലി] 90

Views : 7703

നീ….. വീട്ടിൽചെന്നു കവറുകൾ വാങ്ങിച്ചപ്പോൾ അമ്മച്ചി… നിന്നോട് വല്ലതും തിരക്കിയോ എന്നെകുറിച്ച്….?

പ്രതേകിച്ച് ഒന്നും ചോദിച്ചില്ല ! ‘ പിന്നെ ഇവിടെ ആണെന്ന് അറിയാവുന്നത് കൊണ്ടായിരിക്കും ‘

(പതിഞ്ഞ സ്വരത്തിൽ മറുപടി വന്നു )

ഹും…… ! പിന്നെ ഈ പറഞ്ഞ സാധങ്ങൾ വാങ്ങാൻ പൈസ തികഞ്ഞിരുന്നോ നിന്റെ കൈയിൽ ?

എന്റെ കൈയിൽ ഒന്നുമില്ലാരുന്നു. ! പിന്നെ ലച്ചുവിന്റെ കൈയിൽ നിന്ന് കടംവാങ്ങി ! മിന്നൂസിന് വേണ്ടിയാണെന്ന ചേച്ചിയോട് പറഞ്ഞിരിക്കുന്നത് വേഗത്തിൽ തിരിച്ചുകൊടുത്തേക്കണം വെറുതേ എന്നെ ചീത്തകേൾപ്പിക്കരുത് കേട്ടോ…..?

( അച്ചുവിൽ ഒരു കള്ളച്ചിരി വിരിഞ്ഞു )

അയ്യടാ…… അത് അങ്ങ് പള്ളിയിൽ പോയി മോൻ പറഞ്ഞാമതി

( മിനിയും വിട്ടുകൊടുക്കാതെ മുഖത്ത് പരിഭാവം നിറച്ചു )

അതുകൊണ്ടാണ് അങ്ങോട്ട് തന്നെ പറഞ്ഞത്. എന്നും പോകുന്നതല്ലേ നേരിട്ട് തന്നെ പറഞ്ഞേക്ക്‌ ! വേണമെങ്കിൽ അതിന്റെ കുട്ടത്തിൽ എന്റെ കാര്യം കൂടി ചെറുതായി ഒന്ന് സൂചിപ്പിച്ചോ. !

( അച്ചു ഒരു വാളിച്ചചിരിയോടെ മിനിയെ ചൊറിയാൻ തുടങ്ങി )

പിന്നെ….. പിന്നെ…. വാങ്ങിച്ചവർ തന്നെത്താൻ കൊടുത്താൽമതി എന്റെ കൈയിൽ നിന്ന് ഒരു രൂപ പോലും ആരും പ്രേതിഷികണ്ട !

(മിനി ആരോടെന്നില്ലാതെ മുഖം വീർപ്പിച്ച് ദൂരേക്ക് നോക്കി നിന്നു )

അതുകൊള്ളാം…. ! മിന്നൂസ് പറഞ്ഞിട്ടല്ലേ ഞാൻ ഈ സാധനങ്ങൾ മുഴുവൻ വാങ്ങിച്ചത് എന്നിട്ട് എല്ലാം കൂടി എന്റെ തലയിൽ വച്ചോ……?

(അച്ചു അവളെ ചോദ്യഭാവത്തിൽ ദയനിയമായി നോക്കി )

അത് നിന്റെ കടമയാണ് വേറെയാർക്കും വേണ്ടിയല്ലാലോ എനിക്ക് വേണ്ടിയല്ലേ എന്റെ പൊന്നുമോൻ തന്നെ കൊടുക്കും !

( അവൾ അവനെ തറപ്പിച്ച് ഒന്നുനോക്കി ഇപ്പോൾ ആ മുഖം കൂടുതൽ ചുവന്ന് തുടിത്തിട്ടുണ്ട് )

ശരി…. ശരി….. ഞാൻ തന്നെ കൊടുക്കാം അതിന് ഇങ്ങനെ കിടന്ന് മുഖംവീർപ്പിക്കണ്ട കാര്യം ഒന്നുമില്ല !

(അച്ചുവും ആരോടെന്നില്ലാതെ പറഞ്ഞു )

അങ്ങനാണേൽ… എന്റെ മോനുകൊള്ളാം……

(അച്ചുവിനെ തന്റെ കൈയിലെ വളകൾ ടൈറ്റ്‌ചെയ്തുകൊണ്ട് ഒരു ചിരിയോടെ മിനി നോക്കി കണ്ണൂരുട്ടി )

പിന്നെ ഈ ഡ്രസ്സ്‌ ഞാൻ നിനക്കുവേണ്ടി കുറച്ചുനാൾ മുൻപ് വാങ്ങിയതാണ്. നീ ഇത്‌ ഇട്ടുകൊണ്ട്‌ ആ റൂമിൽ ഇരിക്ക് ഞാൻ ഇപ്പോൾ വരാം

(അവൾ ഒരു കള്ളച്ചിരിയോടെ അവന്റെ കണ്ണുകളിൽ നോക്കി ഗീതുവിന്റെ റൂം ചൂണ്ടികാണിച്ചു കൊണ്ട് പറഞ്ഞു )

ഹലോ…… എന്താണ്….. മാഡത്തിന്റെ ഉദ്ദേശ്യം ?

( അച്ചു കുസൃതി നിറഞ്ഞ ചിരിയോടെ അവളെ നോക്കി )

പറയുന്നതുകേൾക്കട.. തെമ്മാടി… ചെക്കാ !

Recent Stories

The Author

kadhakal.com

7 Comments

  1. കൊള്ളാടാ👌👌👌👌👌

  2. പ്രണയ ദൂതൻ

    കുറെ കാലമായി കാത്തിരിക്കുവായിരുന്നു എത്രയും പെട്ടന്ന് അടുത്ത ഭാഗം ഇടുമോ
    ഏറെ ഇഷ്ട്ടത്തോടെ വായനക്കാരൻ

  3. എന്ത് പറ്റി late ayathu….
    Next part pettannu varuvo….
    Katta waiting for next part……..
    💕💕💕💕💕💕💕💕💕💕💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💕💕💕💕💕💓💓💓💓💓💕💓💓💓💓💓💓💓💓💓💓💓💓💓💓💕💕💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓

    1. കലിയുഗ പുത്രൻ കലി

      അൽപ്പം ബുദ്ധിമുട്ട് വന്നുചേർന്നു

    2. കലിയുഗ പുത്രൻ കലി

      വേറെ ഒരു കഥയും കൂടെ എഴുതുന്നുണ്ട്, അത് കൊണ്ട് ഇത് അൽപ്പം വൈകും എന്നാലും പെട്ടെന്ന് ഇടാൻ നോക്കാം

  4. ആഹാ കുറെകാലത്തിനു ശേഷം കണ്ടല്ലോ.
    Kk യിൽ ബാക്കി ഉടനെയുണ്ടാകുമോ

    1. കലിയുഗ പുത്രൻ കലി

      ഇല്ല ഇനി ഇവിടെ മാത്രമേ…. എഴുതുന്നുള്ളു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com