ഒരു കരിയില കാറ്റിന്റെ സ്വപ്നം 3 [കലിയുഗ കാലി] 90

Views : 7702

ഒരുനിമിഷം കൊണ്ടുതന്നെ പെണ്ണിന്റെ രുപവും ഭാവവും ഒക്കെമറിക്കഴിഞ്ഞിരുന്നു. ആ കാഴ്ച അച്ചുവിന്റെ ഉള്ളിനെ നീറിപുകച്ചു.

പെട്ടന്നുതന്നെ അവൻ ആ കൈപിടിച്ച് വലിച്ച് അവളെ തന്റെ മാറോടണച്ച് മുറുകെ കെട്ടിപ്പിടിച്ചു. ആ മൂർദ്ധാവിൽ ചുണ്ടുകൾകൊണ്ട് ഒരു ചുംബനക്കുറി തൊട്ടശേഷം അവന്റെ കവിളുകൾ ആ നെറുകയിൽ ഉരുമ്മിക്കൊണ്ട് തുടർന്നു…….. )

എന്റെ മിന്നുസേ…… ഞാൻ ചുമ്മാതെ എന്റെ പെണ്ണീനെ ഒന്ന് വട്ടക്കാൻവേണ്ടി ഒരു തമാശ പറഞ്ഞതല്ലെ അതിനൊക്കെ ഇങ്ങനെ സീരിയസായാൽ കുറച്ചുകഷ്ടമാണ് മിന്നുസേ……

 

തൊട്ടുപോകരുത്…… എന്നെ !
മതി….. എല്ലാം ഇവിടെ വെച്ചുതന്നെ നിർത്താം. അല്ലങ്കിലും എല്ലാത്തിനും എന്നെമാത്രം പറഞ്ഞാൽ മതി. എട്ടുപത്തുവയസിന്റെ വ്യത്യാസംപോലും നോക്കാതെ അനിയന്റെ സ്ഥാനത് കാണണ്ടവനെ പിടിച്ചുമനസിൽ കയറ്റിയത് എന്റെമാത്രം തെറ്റാണ്.
മതി……. മതിയായിഅച്ചു……… ഇനിയും ഈ ഭാരം എന്റെമോൻ ചുമകണ്ട പോയ്ക്കോ….. പോ…..പൊയ്ക്കോടാ…….. അച്ചു………പോടാ……. പോകാനാണ് പറഞ്ഞത്

( അവൾ നിന്ന് അലറിക്കൊണ്ട് പറയുമ്പോളും. മിനിപോലും അറിയാതെ അവന്റെ കോളറിൽ പിടിച്ചു കുലുക്കികൊണ്ടിരുന്ന ആ കൈകൾക്ക് പോലും അച്ചുവിനെ വിട്ടുകളയാൻ സാധിച്ചിരുന്നില്ല എന്നതാണ് സത്യം….. ! ഇവൾക്ക് ഇത് എന്തിന്റെ വട്ട…. അതിനുമാത്രം ഇവിടെ ഇപ്പോൾ എന്തു സംഭവിച്ചു എന്നിങ്ങനെ പലപല ചോദ്യങ്ങൾ അച്ചുവിന്റെ മുന്നിൽ തെളിഞ്ഞു വന്നു. അവൻ എന്തുപറയണം എന്ന് അറിയാതെ തരിച്ചുനിന്നുപോയി. അല്പസമയത്തിനകം സ്വയബോധം തിരികെപ്പിടിച്ചുകൊണ്ട് അച്ചു വീണ്ടും കൂടുതൽ ശക്തിയോടെ അവളെ തന്റെ മാറോട്ചേർത്ത് കെട്ടിപിടിച്ചു.
മിനി വളരെസക്തിയായി കുതറുകയും അടിക്കുകയും മന്തുക്കയും ഒക്കെചെയ്തങ്കിലും അവൻ അവളുടെ അരയിൽ ചുറ്റിപിടിച്ചിരുന്ന കൈകൾവിട്ടില്ല. താൻ കാരണമാണ് ഈ പാവത്തിന് ഇപ്പോൾ ഇങ്ങനെ സ്വയംമറന്നുകൊണ്ട് മാറേണ്ടിവന്നത് എന്നാകുറ്റബോധം അച്ചുവിനെ ആ എല്ലാവേദനകളും കടിച്ചുപിടിക്കാൻ സഹായിച്ചു .

അല്പസമയത്തെ പ്രതിരോധത്തിന് ശേഷം മിനി അവന്റെ മാറിൽ മുഖമൊതുക്കി നിന്ന് കിതച്ചുകൊണ്ട് കരഞ്ഞു….. കുറച്ചുനേരത്തെ നിശബ്ദതയ്ക്ക് ശേഷം മിനിയുടെ തലമുടിയും പുറവും തഴുകികൊണ്ടിരുന്ന ആ കൈകൾ അവളുടെ തടിയിൽപിടിച്ച് ഉയർത്തി കൊണ്ട് തുടർന്നു…… )

എന്റെ മിന്നൂസ് കരുതുന്നുണ്ടോ എന്നെകൊണ്ട് അതിന് സാധിക്കുമെന്ന് ?
ഇല്ലാമോളെ….. എനിക്ക് പറ്റില്ലാ…… എനിക്കുവേണം നിന്നെ എന്റെ ജീവിതാവസാനം വരെ. ഇതുപോലെ എന്റെ മാറിലൊളിപ്പിച്ചു കൊത്തിതിരുവോളം എനിക്ക് എന്റെ പെണ്ണിനെ സ്നേഹിക്കണം മുത്തേ……
ഇനി നീ വിചാരിച്ചാലും ഞാൻ അതുസമ്മതിക്കില്ല കേട്ടോടി….. എന്റെ പൊട്ടിക്കളി…… !ചേട്ടത്തി…..

Recent Stories

The Author

kadhakal.com

7 Comments

  1. കൊള്ളാടാ👌👌👌👌👌

  2. പ്രണയ ദൂതൻ

    കുറെ കാലമായി കാത്തിരിക്കുവായിരുന്നു എത്രയും പെട്ടന്ന് അടുത്ത ഭാഗം ഇടുമോ
    ഏറെ ഇഷ്ട്ടത്തോടെ വായനക്കാരൻ

  3. എന്ത് പറ്റി late ayathu….
    Next part pettannu varuvo….
    Katta waiting for next part……..
    💕💕💕💕💕💕💕💕💕💕💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💕💕💕💕💕💓💓💓💓💓💕💓💓💓💓💓💓💓💓💓💓💓💓💓💓💕💕💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓

    1. കലിയുഗ പുത്രൻ കലി

      അൽപ്പം ബുദ്ധിമുട്ട് വന്നുചേർന്നു

    2. കലിയുഗ പുത്രൻ കലി

      വേറെ ഒരു കഥയും കൂടെ എഴുതുന്നുണ്ട്, അത് കൊണ്ട് ഇത് അൽപ്പം വൈകും എന്നാലും പെട്ടെന്ന് ഇടാൻ നോക്കാം

  4. ആഹാ കുറെകാലത്തിനു ശേഷം കണ്ടല്ലോ.
    Kk യിൽ ബാക്കി ഉടനെയുണ്ടാകുമോ

    1. കലിയുഗ പുത്രൻ കലി

      ഇല്ല ഇനി ഇവിടെ മാത്രമേ…. എഴുതുന്നുള്ളു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com