ഒരു കരിയില കാറ്റിന്റെ സ്വപ്നം 3 [കലിയുഗ കാലി] 90

Views : 7702

ഇനി വല്ലതും അമ്മാതിരുമാസസിനോട് ഉണർത്തിക്കാൻ ഉണ്ടോ? ഇല്ലങ്കിൽ ഇവിടെനിന്നും മന്ത്രിയ്ക്ക് പോകാം. ” വീണ്ടും കാർത്തിക വെടിപ്പൊട്ടിച്ചുകൊണ്ട് ചിരിച്ചു ”
കാർത്തു…. ഞാൻ പറഞ്ഞു നേരെത്തെ….. ! ” അച്ഛമ്മയുടെ ശബ്ദം ഉയർന്നതും mp സാർ ഇടയിൽ കയറി പറഞ്ഞു. ”
ഇവളുടെ ഈ വിളച്ചിൽ നിൽക്കണമെങ്കിൽ ഉടൻ തന്നെ ഇവളുടെ കഴുത്തിൽ ഒരു താലി കയറണം അല്ലങ്കിൽ ഈ കാന്താരിപ്പെണ്ണ് വഷളാക്കും. എന്തുപറയുന്നു അമ്മേ….? നമുക്ക് ഒന്ന് ആലോചിച്ചല്ലോ.? ” അച്ഛമ്മയെ നോക്കി അദ്ദേഹം അത് ചോദിക്കുബോൾ കാർത്തികയുടെ മുഖഭാവം ഇരുളുന്നത് പുള്ളിക്കാരൻ ശ്രെദ്ധിച്ചു.
മൂത്തവൾ നിൽക്കുബോൾ ഇളയത്തിനെ എങ്ങനെ കേട്ടിക്കും. അത് എന്റെ തെമ്മാടി ചെക്കനോട് പറഞ്ഞാൽ മനസിലാക്കുകയും ഇല്ല. ഞാൻ എന്തുചെയ്യും. !
മുത്തശ്ശി….. ആദിചേട്ടനെ അങ്ങനെയൊന്നും പറയാതേ….. ചേട്ടന് എന്തെങ്കിലും ബുദ്ധിമുട്ട് കാണും അതായിരിയ്ക്കും ഇങ്ങനെ മടികാണിക്കുന്നത് . ” നിരക്ഷാഭവത്തോടെ കാർത്തു പറഞ്ഞു. ”
ദേ…. കണ്ടോ… കണ്ടോ… ഇവളും അതേ… നിന്റെ കെട്ടിയവളും അതേ… ഒരുവക അവനെപറയാൻ സമ്മതിക്കില്ല പിന്നെ എങ്ങനെയാണ് അവനെയൊന്ന് പിടിച്ചുകെട്ടുന്നത്…. !
എല്ലാം അവന്റെ ചാരപ്പണിക്കാരാണ് അമ്മേ…. ഒന്നിനെയും വിശ്വസിക്കാൻ പറ്റില്ലാ !
” mp സാർ ‘ എന്തൊക്കെയോ മനസ്സിൽ കുട്ടികുറിച്ചുകൊണ്ട് കാർത്തികയേ തന്നെ വീണ്ടും ശ്രെദ്ധിച്ചു ഒരു ചുരിയോടെ പറഞ്ഞു. ”
പിന്നെ അമ്മേ…. കാവ്യയുടെ കാര്യം ഞാൻ നേരത്തേയെ ആദിയുമായി സംസാരിച്ചാവിഷയമാണ് അവന് അവളോട് താൽപ്പര്യം ഇല്ല. പിന്നെ അവരുതമ്മിൽ ചേരുകയുമില്ല അതിന് ഒരിക്കലും ആദി ആയിരിക്കില്ല കുറ്റക്കാരൻ. അവളെക്കുറിച്ച് പറയാനാണെങ്കിൽ ഒത്തിരി ഉണ്ട് പക്ഷേ…. ഈ സാഹചര്യത്തിൽ ഞാൻ ഒന്നും പറയുന്നില്ല പിന്നീട് നമുക്ക് അതിനെക്കുറിച്ചു സംസാരിക്കാം. അമ്മ പറഞ്ഞാൽ അവൻ ചിലപ്പോൾ കല്യാണം ചെയ്തന്നിരിക്കും പക്ഷേ…. അവന്റെ ജീവിതം അതോടെ നശിക്കും.
” അച്ഛമ്മ ഇടയ്ക്ക് കയറി. ”
നീ എന്തൊക്കെയാ മാധവ…. ഈ പറയുന്നേ… അപ്പോൾ ഞാൻ വാസുദേവനോട് എന്തുസമാധാനം പറയും. ഞാനായിട്ട് പറഞ്ഞതല്ലേ? കാവ്യയെത്തന്നെ മതിയെന്ന് ഇനി ഞാൻ എങ്ങനെ അവരോട് മാറ്റിപ്പറയും . എന്നെ പരീക്ഷിച്ചു മതിയായില്ലേ എന്റെ കൃഷ്ണ……. ” അച്ഛമ്മ കരച്ചിലോടെ തൊഴുതുപറഞ്ഞു. ” അത് കണ്ടു സഹിക്കാനാകാതെ mp സാർ ഇടപ്പെട്ടു. ”
അമ്മേ…. ഞാൻ ഒന്ന് പറഞ്ഞോട്ടെ…. അതിന് അവളെവേണ്ടന്നെ ആദി പറഞ്ഞിട്ടുള്ളത് അല്ലാതെ കല്യാണം വേണ്ടന്ന് പറഞ്ഞില്ല… !
എന്നാലും ഞാൻ പറഞ്ഞവാക്ക് വെറുംവാക്കയിപ്പോകില്ലേ… എന്റെ മാധവ… ” വീണ്ടും ആ കരച്ചിലിന്റെ ശക്തികൂടി. ”
അങ്ങനെ ഒന്നും ഉണ്ടാകില്ല എന്റെ അമ്മേ…. ! ദേ…. ഈ നമ്മുടെ കാർത്തിക്കയെകൊണ്ട് നമുക്ക് ആദിയെ കല്യാണം കഴിപ്പിക്കാം. ” അതുകേട്ടതും അവര് രണ്ടുപേരും ഞെട്ടി… ‘
അതിന് ആദിയും അവരും സമ്മതിക്കുമോ…? ” തേങ്ങലോടെ അച്ഛമ്മ അദ്ദേഹത്തെ നോക്കി. “

Recent Stories

The Author

kadhakal.com

7 Comments

  1. കൊള്ളാടാ👌👌👌👌👌

  2. പ്രണയ ദൂതൻ

    കുറെ കാലമായി കാത്തിരിക്കുവായിരുന്നു എത്രയും പെട്ടന്ന് അടുത്ത ഭാഗം ഇടുമോ
    ഏറെ ഇഷ്ട്ടത്തോടെ വായനക്കാരൻ

  3. എന്ത് പറ്റി late ayathu….
    Next part pettannu varuvo….
    Katta waiting for next part……..
    💕💕💕💕💕💕💕💕💕💕💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💕💕💕💕💕💓💓💓💓💓💕💓💓💓💓💓💓💓💓💓💓💓💓💓💓💕💕💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓

    1. കലിയുഗ പുത്രൻ കലി

      അൽപ്പം ബുദ്ധിമുട്ട് വന്നുചേർന്നു

    2. കലിയുഗ പുത്രൻ കലി

      വേറെ ഒരു കഥയും കൂടെ എഴുതുന്നുണ്ട്, അത് കൊണ്ട് ഇത് അൽപ്പം വൈകും എന്നാലും പെട്ടെന്ന് ഇടാൻ നോക്കാം

  4. ആഹാ കുറെകാലത്തിനു ശേഷം കണ്ടല്ലോ.
    Kk യിൽ ബാക്കി ഉടനെയുണ്ടാകുമോ

    1. കലിയുഗ പുത്രൻ കലി

      ഇല്ല ഇനി ഇവിടെ മാത്രമേ…. എഴുതുന്നുള്ളു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com