ങേ….. ഞാനോ (മിനിയിൽ അത്ഭുതം )
അതേ…. നീ തന്നെ…… ! നിന്നെ അവൾ കാണുന്നത് ചേച്ചിയുടെ സ്ഥാനത്താണ് അതൊകൊണ്ട് തന്നെ അവൾ നിന്നോട് ഒന്നും മറക്കാനുള്ള സാധ്യതയില്ലാ എന്തുപറയുന്നു? ഒക്കെ അല്ലേ !
ഹും…. ശരി നോക്കാം…….! ( ഒരു ആത്മവിശ്വാസം ഇല്ലാത്തമട്ടിൽ മിനി പറഞ്ഞു )
ഞാൻ ഇപ്പോൾ തന്നെ ഒന്ന് വിളിച്ചു നോക്കിയാലോ…?
(സംശയഭാവത്തിൽ മിനി ഗീതുവിനേ നോക്കി )
അത് തല്കാലം വേണ്ട….. അവൾ പതിവുപോലെ എന്നെവിളിക്കും അപ്പോൾ സംസാരിച്ചാൽ മതി.. !
(അൽപ്പം കാര്യത്തോടെ ഗീതു പറഞ്ഞു )
(അങ്ങനെ പാചകശേഷം അവർ ഇരുവരും ഭക്ഷണം കഴിച്ചുതീർന്നതും ലച്ചുവിന്റെ കാൾ ഗീതുവിന് വന്നു. ഗീതുവും ലച്ചുവും തമ്മിൽ സംസാരിച്ചു വീട്ടിലെ കാര്യവും ഓഫീസിൽ കാര്യങ്ങളും പ്രമോഷൻന്റെ കാര്യവും എല്ലാം പറഞ്ഞു. പിന്നെ ഫോൺ മിനിക്ക് കൈമാറി മിനി ആദ്യമേ ആ വിഷയം എടുത്ത് ഇടാതെ വളരെ ശ്രദ്ധയോടെ സംസാരിച്ചു. ഇടക്ക് മിനി വിഷയത്തിലേക്ക് വന്നു ! )
അയ്യോ….. എന്റെ പൊന്നുച്ചേച്ചി അതെല്ലാം അവരുടെയൊക്ക തോന്നൽ മാത്രമാണ്. എന്റെ മനസ്സിൽ അങ്ങനെയൊരു തോന്നൽ ഉണ്ടായാൽ രാധാമ്മുവിനോടും ചേച്ചിയോടും പറയാതിരിക്കും എന്ന് തോന്നുന്നൊണ്ടോ.. !
(ലച്ചു വളരെ കൂളായി “ഇപ്പോൾ മിനിയുടെ മനസ്സിൽ അൽപ്പം സമാധാനം വന്നുചേർന്നിട്ടുണ്ട് ” )
ഹും…… എന്നാലും അവരെല്ലാം കുടിപറയുന്നത് കേട്ടപ്പോൾ ചേച്ചിയുടെ മനസ്സിൽ ഒരു ആധിയായിരുന്നു അതുകൊണ്ട് ചോദിച്ചുപോയതാണ്. തെറ്റായിപോയങ്കിൽ മോളെന്നോട് ക്ഷെമിച്ചുകളാ….. (മിനിയിൽ കുറ്റബോധം ഉയർന്നു )
അതൊന്നും സാരമില്ല ചേച്ചി….. ! പിന്നെ സാറിനോട് എനിക്ക് ഇഷ്ട്ടമില്ലാനൊന്നും ഞാൻ പറയുന്നില്ല…! പക്ഷേ അത് മറ്റുള്ളവർ വിചാരിക്കുന്ന പോലെ പ്രണയം കൊണ്ടുള്ളതല്ല. മറിച് ആ മനസിന്റെ നന്മകൾ കൊണ്ടുള്ളതാണ്. ‘എന്നെപ്പോലുള്ള ഒരു പെൺകുട്ടി ആ വലിയ മനസ്സിനുവേണ്ടി വാശിപ്പിടിച്ചാൽ ചിലപ്പോൾ ദൈവംപോലും എന്നോട് മാപ്പ്‌തരില്ല ചേച്ചി…… !
(അതുകേട്ടപ്പോൾ അവളുടെ മനസ്സിലെ നീറ്റൽ മിനിയും തൊട്ടറിഞ്ഞു. അവളോടുള്ള തന്റെ മനസ്സിലെ സഹതാപം മിനിയിൽ ആളിപ്പടർന്നു )
എന്നാൽ… ശരി… ചേച്ചി അച്ചു വന്നു എന്നുതോന്നാണ് ഞാൻ ഒന്ന് നോക്കട്ടെ ഒക്കെ ബൈ ചേച്ചി.
ഗീതുവിനോടും കുടി പറഞ്ഞേക്ക്…. ഒക്കെ…..!
ഹും….. ഒകെ ബൈ……
(തന്റെ ഉള്ളിലെ നീറ്റൽ കടിച്ചർമ്മാധികൊണ്ട് മിനി മന്ദ്രിച്ചു…. )
(അതേസമയം ലച്ചു ഓടിച്ചെന്നു തന്റെ മുറിയിലെ ആ പഴയ കൃഷ്ണന്റെ പ്രതിമയുടെ മുന്നിൽ തൊഴുകൈകളാൽ നിന്നു വിതുമ്പി… )
എന്റെ…….. ദേവാ….. ഞാൻ ഇപ്പോഴും ചേച്ചിയിൽ നിന്ന് എല്ലാം മറച്ചുവെച്ചിരിക്കുവാണ്. നീ….. എനിക്ക് മാപ്പ് തരണേ…… എന്റെ കൃഷ്ണ…… ഞാൻ കാരണം ആരുടെയും മനസ്സ് സങ്കടപെടാൻ ഇടവരുത്തരുതേ….. എന്റെ ദേവാ….. !
അതിനേക്കാൾ നല്ലത് നീ….. എന്നെയങ്ങ് എടുക്കുന്നതാണ് നല്ലത്. !
(അവൾ ആ ദേവന്റെ കാൽക്കൽ മുഖമാണച്ചു പൊട്ടിക്കരഞ്ഞു……..
കൊള്ളാടാ?????
കുറെ കാലമായി കാത്തിരിക്കുവായിരുന്നു എത്രയും പെട്ടന്ന് അടുത്ത ഭാഗം ഇടുമോ
ഏറെ ഇഷ്ട്ടത്തോടെ വായനക്കാരൻ
എന്ത് പറ്റി late ayathu….
Next part pettannu varuvo….
Katta waiting for next part……..
????????????????????????????????????????????????????????????????????????
അൽപ്പം ബുദ്ധിമുട്ട് വന്നുചേർന്നു
വേറെ ഒരു കഥയും കൂടെ എഴുതുന്നുണ്ട്, അത് കൊണ്ട് ഇത് അൽപ്പം വൈകും എന്നാലും പെട്ടെന്ന് ഇടാൻ നോക്കാം
ആഹാ കുറെകാലത്തിനു ശേഷം കണ്ടല്ലോ.
Kk യിൽ ബാക്കി ഉടനെയുണ്ടാകുമോ
ഇല്ല ഇനി ഇവിടെ മാത്രമേ…. എഴുതുന്നുള്ളു