ഒരു കരിയില കാറ്റിന്റെ സ്വപ്നം 3 [കലിയുഗ കാലി] 90

അപ്പോയെക്കും ഞാൻ അടുക്കളയിൽ പോയി കഴിക്കാൻ വല്ലതും ഉണ്ടാക്കാം !അയ്യടാ…. അങ്ങനെ എന്റെ മോളൂ… ഇപ്പോൾ ഒറ്റയ്ക്ക് കഷ്ടപ്പെടാൻ ഞാൻ സമ്മതിക്കില്ല. ഞാനും കുടിവന്നിട്ട് നമുക്ക് ഒരുമിച്ചു പാചകം ചെയ്യാം എന്തുപറയുന്നു?

എന്നാൽ ശരി നീ വേഗം പോയി കുളിച്ചിട്ട് വാ……

(അങ്ങനെ ഗീതു അടുക്കളയിൽ പോയി പത്രങ്ങൾ എല്ലാം കഴുകി കൊണ്ടിരുന്നു…. കുറച്ച് സമയം കഴിഞ്ഞു മിനി ആരോടൊ ഫോണിൽ സംസാരിച്ചു നിർത്തിക്കൊണ്ട് അവിടേക്ക് വന്നു )

ആരായിരുന്നു…..? (ഗീതു തിരക്കി )

അത്…. അച്ചുവാ… ഞാൻ….. എവിടെയാണ് എന്ന് അറിയാൻ വിളിച്ചതാ….. (മടിച്ചു… മടിച്ചു അവൾ പറഞ്ഞു. എന്തോ ഒരു സങ്കടം മിനിയിൽ ഉള്ളത് പോലെ ഗീതുവിന് തോന്നി പക്ഷെ അവൾ മിനിയോട് ചോദിച്ചില്ല )

ഹും…. അപ്പോൾ കാമുകന് ഉത്തരവാദിത്തം ഇപ്പോയെ ഉണ്ടല്ലോ അത് എന്തായാലും കലക്കി……… !

(ഗീതു കളിയാക്കി കൊണ്ട് പറഞ്ഞു )

അച്ചുവിന്റെ കാര്യം പറഞ്ഞപ്പോൾ ആണ് ഞാൻ ഒരു കാര്യം ഓർത്തത് ! എടി മിനി… ഞാൻ ഇന്ന് ഓഫീസിൽവെച്ചു ഒരു കാര്യം അറിഞ്ഞു. നമ്മുടെ ലച്ചുവിന് പ്രൊമോഷൻ കിട്ടി അസിസ്റ്റന്റ് മാനേജർറായിട്ട് ഞങ്ങളുടെ സബ് ഓഫീസിലേക്ക് കൂടാതെ 15 ലക്ഷം പേഴ്‌സണൽ ലോൺ കമ്പനിയുടെ വക ഉടനെ പാസ്സാക്കും . ദുബായിലെ ഞങ്ങളുടെ ഹെഡ് ഓഫീസിൽ നിന്ന് പാസ്സ് ചെയ്ത ഇൻഫൊർമേഷനാണ് ഒഫീഷ്യൽ അയി നാളെ അവൾക്ക് ഓർഡർ കിട്ടും.

എന്തായാലും കർത്താവ് കാത്തു….. ! എന്നാലും അവൾ ഇത്‌ എങ്ങനെ എത്രപെട്ടന് സാധിച്ചെടുത്തു എന്റെ ഗീതു……? (മിനി സംശയഭാവത്തോടെ അവളെ നോക്കി )

അത് തന്നെയായിരുന്നു എന്റെ സംശയങ്ങൾ ! അതിന് വേണ്ടി ഞാൻ ജോൺസറിനെ വിളിച്ചുതിരക്കി. അപ്പോളാണ് അറിഞ്ഞത് മറിയാമ്മ മാഡത്തിന്റെ പ്രതേകം റിക്വസ്റ്റ് കൊണ്ടു കിട്ടിയതാണെന്ന് . അതിനുമ്മാത്രം ഹാർഡ്‌വർക്ക് ആത്മാർഥമായി അവൾ ചെയ്യുന്നു. അതിനാൽ തന്നെ അവൾ അത് അർഹിക്കുന്നു എന്നാണ് അവരെല്ലാം പറയുന്നത് !

അല്ലാടി….. ഗീതു ഈ മറിയാമ്മ സത്യത്തിൽ അവരുടെ ആരാ? അവര് ആ കുടുംബവുമായി ഇത്ര ബന്ധം വരാൻ കാര്യം എന്താണ്?

കൂടുതൽ വിശദമായി ഒന്നും എനിക്ക് അറിയില്ല. പിന്നെ അവരെക്കുറിച് പറയുമ്പോൾ……..

“ഇന്നത്തെ ഈ mc ഗ്രൂപ്പിന്റെ തുടക്കത്തിൽ മുതൽ അവരും അവരുടെ ഭർത്താവും കൂടെ ഉണ്ടായിരുന്നു. അന്ന് ആദിസറിന്റെ അച്ഛൻ ദേവശേഖറും, ചേട്ടൻ ചന്ദ്രശേഖറും കൂടിയായിരുന്ന ബിസിനസ്‌ കാര്യങ്ങൾ നോക്കിപ്പോന്നിരുന്നത് അവരുടെ വിശ്വസ്തൻ ആയിരുന്നു മാഡത്തിന്റെ ഭർത്താവ്. അങ്ങനെയിരിക്കെ ഒരു പ്ലെയിൻ ക്രഷിങ്ങിൽ ആദിസറിന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ സഞ്ചരിച്ച അദ്ദേഹവും അവരുടെ കൂടെ അങ്ങ് പോയി.
ആദിസറിന്റെ പതിനഞ്ചവയസ്സിൽ ആയിരുന്നു സംഭവം അന്നുമുതൽ മക്കളില്ലാത്ത അവർക്ക് ആദിസർ മകനായി. പിന്നെ സാറിന്റെ വല്യച്ഛന്റെ മരണത്തിനുമുമ്പ് അദ്ദേഹത്തിന്റെ നിര്ബദ്ധത്തിന് വാഴയങ്ങി അദ്ദേഹത്തിന്റെ കോളേജ് സഹപാഠിയും സുഹൃത്തുമായിരുന്ന mp സാറിനെക്കൊണ്ട് കല്യാണം കഴിപ്പിച്ചു. ഇപ്പോൾ അദ്ദേഹം mc ഗ്രൂപ്പിന്റെ മാനേജിങ് പാർട്ണറും ലീഗൽ അഡ്വൈസറും ആണ്. (ഗീതു പറഞ്ഞു )

ഓ… അതുശരി…. ( മിനി ഗീതുവിനെനോക്കി മൂളി…… )

7 Comments

  1. പ്രണയ ദൂതൻ

    കുറെ കാലമായി കാത്തിരിക്കുവായിരുന്നു എത്രയും പെട്ടന്ന് അടുത്ത ഭാഗം ഇടുമോ
    ഏറെ ഇഷ്ട്ടത്തോടെ വായനക്കാരൻ

  2. എന്ത് പറ്റി late ayathu….
    Next part pettannu varuvo….
    Katta waiting for next part……..
    ????????????????????????????????????????????????????????????????????????

    1. കലിയുഗ പുത്രൻ കലി

      അൽപ്പം ബുദ്ധിമുട്ട് വന്നുചേർന്നു

    2. കലിയുഗ പുത്രൻ കലി

      വേറെ ഒരു കഥയും കൂടെ എഴുതുന്നുണ്ട്, അത് കൊണ്ട് ഇത് അൽപ്പം വൈകും എന്നാലും പെട്ടെന്ന് ഇടാൻ നോക്കാം

  3. ആഹാ കുറെകാലത്തിനു ശേഷം കണ്ടല്ലോ.
    Kk യിൽ ബാക്കി ഉടനെയുണ്ടാകുമോ

    1. കലിയുഗ പുത്രൻ കലി

      ഇല്ല ഇനി ഇവിടെ മാത്രമേ…. എഴുതുന്നുള്ളു

Comments are closed.