ഒരു കരിയില കാറ്റിന്റെ സ്വപ്നം 3 [കലിയുഗ കാലി] 90

കാത്തിരിപ്പായിരുന്നു എന്ന് തനിയ്ക്ക് അറിയാമോ….? ” ഒരു ദുഷ്ട്ടചിരിയോടെ അയാൾ തന്റെ അനിയനെയും mp സാറിനെയും മാറിമാറി നോക്കി കൊണ്ട് തുടർന്നു. ”
ദേവന് ഞങ്ങളുടെ പെങ്ങളെ താൽപ്പര്യം തോന്നിയപ്പോൾ അവളെ അയാൾക്ക്‌ കൊടുത്തതുതന്നെ ഈ സ്വത്ത്‌ കണ്ടുതന്നെയാണ്. പക്ഷേ ആ ചേറ്റാ…. ചന്ദ്രൻ ഞങ്ങളെ അടുപ്പിച്ചില്ല അയാളുടെ കലാശേഷംമായപ്പോൾ ആ ചെറുക്കൻ ഞങ്ങളെ… തേടിവരുമെന്ന് കരുതി അതും നടന്നില്ല. ഇപ്പോൾ ദൈവമായിട്ടാണ് ഞങ്ങൾക്ക് ഇങ്ങനെ ഒരു അവസരം നൽകിയത് അത് ഞങ്ങൾ മുതലാക്കിയിരിക്കും എന്റെ മാധവാ…… !? പിന്നെ പറഞ്ഞവാക്കുകൾക് എന്തെങ്കിലും മാറ്റംവന്നാൽ. അതായത്….. ” അയാൾ എഴുന്നേറ്റു മുഖമടുപ്പിച്ചു mp സാറിന്റെ കണ്ണിൽ നോക്കി പകയോടെ തുടർന്നു.
” ഞങ്ങളുടെ സ്വപനങ്ങൾ തകർക്കാൻ വേണ്ടി ആ ചെറുക്കൻ വേറെ വല്ലപെണ്ണിനെയും കെട്ടിയാൽ അന്ന് അവളെ ഞങ്ങൾ തീർക്കും ഓർത്തുവെച്ചോ…..? ” പെട്ടെന്ന് ഓർമകളിൽ നിന്ന് ഞെട്ടിക്കൊണ്ട് അദ്ദേഹം അലറി….. ”
ഇല്ല ഞാൻ സമ്മതിക്കില്ല….. ഞാൻ കണ്ണടയ്ക്കും വരെ എന്റെ നാലുകുട്ടികൾക്കും ഒന്നും വരാൻ പാടില്ല അവരെല്ലാവരും സന്തോഷമായി കഴിയുന്നത് എനിക്ക് കാണണം. മറ്റുള്ളവരെകൊണ്ടും എന്റെ കുട്ടികളുടെ ജീവൻവെച്ചു കളിക്കാൻ ഞാനായിട്ട് ഒരു അവസരം ഒരുക്കിക്കൂടാ…. എല്ലാം തടയണം അല്ലങ്കിൽ ചിലപ്പോൾ ഒന്നുമറിയാതെ എന്റെ മറിയാമ്മ കുട്ടികളോടുള്ള സ്നേഹം കാരണം അവരെ പരസ്പരം ഒന്നിപ്പിക്കാൻ നോക്കും അത് ഒരു കാരണവശാലും നടക്കൻപാടില്ല.
” അങ്ങനെ സ്വയം എന്തൊക്കെയോ പറഞ്ഞുകൊണ്ട്. എന്തൊരു വലിയ ആലോചനയിൽ മുഴുകി അൽപ്പസമയം നിന്ന്… അത് കഴിഞ്ഞ് പെട്ടെന്ന് അച്ഛമ്മയുടെ മുറിയിലേയ്ക്ക് പോയി….. !
$###################################################$
ഹലോ…. എന്റെ ചെറുക്കന് ഇങ്ങനെ വിദൂരത്തിലേയ്ക്ക് നോക്കി ആലോചിക്കാൻ മാത്രം ഇപ്പോൾ എന്തു സംഭവിച്ചു.? ” ആദിയുടെ പുറകിൽ നിന്ന് ചിരിയോടെ പറഞ്ഞുകൊണ്ട് മറിയാമ്മ അവന്റെ അടുത്തേയ്ക്ക് ചെന്നു. ആദിയുടെ മനസ്സ് കലുഷിതമാണെന്ന് അവന്റെ മുഖത്തുനിന്നും തന്നെ അവർ വായിച്ചെടുത്തു. ”
ഹേയ്….. ഒന്നുമില്ല …. വെറുതെ…. ! ചേട്ടത്തി എന്തിനാണ് ആ പെണ്ണിന്റെ കാര്യം അങ്കിളിന്റെ മുന്നിലേക്ക് എടുത്തിട്ടുകൊണ്ട് ഇല്ലാത്ത കാര്യങ്ങൾ എല്ലാം പറഞ്ഞത്. അതല്ലേ പുള്ളിക്കാരൻ ഇപ്പോൾ അങ്ങനെ ചോദിക്കാൻ കാരണമായത്? ” അവൻ അൽപ്പം സങ്കടത്തോടെ അവരെ നോക്കി ”
അതൊന്നും സാരമില്ല എന്റെ കൊച്ചേ… പുള്ളിക്കാരൻ അപ്പോഴുത്തെ ഷോക്കിൽ ചോദിച്ചു പോയതാണ് കാര്യമാക്കേണ്ട. !
” വെറും നിസാരമട്ടിൽ ചേട്ടത്തി ആദിയെ നോക്കി നിന്നു. ”
പിന്നെ….. ഇനി ഇപ്പോൾ കണ്ടോ? നീട്ടിവെക്കാൻ നോക്കിയ കല്യാണം എല്ലാവരും കൂടെ ഉടൻ നടത്തും. അല്ലങ്കിൽ തന്നെ ഞാൻ എപ്പോഴാണ് ആ പെണ്ണുമായിട്ട് അടുത്ത് ഇടപെഴയ്ക്കുന്നത് ചേട്ടത്തി കണ്ടിട്ടുള്ളത് ? ഞാൻ എപ്പോയെങ്കിലും പറഞ്ഞോ അവളെ ഇഷ്ട്ടമാണെന്ന്? വായെടുത്താൽ നുണയേ… പറയാവു ദുഷ്ടത്തി…. !
“ഒരു നേരിയപരിഭവത്തോടെ അവൻ അവരെ നോക്കി ”
മോനേ…. ആദി നീ…. ചേട്ടത്തിയെന്ന് വിളിക്കുന്നുവെങ്കിലും ഞാൻ കേൾക്കുന്നത് അമ്മച്ചിയെന്ന. അതിന് കാരണം ഞാൻ കരുതുന്നത് എന്റെ മോനെപോലെയാണ്. പക്ഷേ എനിക്കറിയാം നീ…. ഉള്ളിൽ നിന്ന് വിളിക്കുന്നത് അമ്മച്ചിയെന്ന കാരണം നിന്റെ മനസ്സിൽ എനിക്ക് ഒരു അമ്മയുടെസ്ഥാനം ആയതുകൊണ്ടാ… അങ്ങനെ നിന്റെ അകവും പുറവും അറിയാവുന്ന എന്നോട് കള്ളത്തരം കാണിച്ചാലുണ്ടല്ലോ…. കള്ളത്തെമ്മാടി…..!
” അടിക്കാൻ വേണ്ടി കൈപൊക്കി പറഞ്ഞു മുഴുയുവാനാക്കും മുൻപേ…. ആദി അവരെ കെട്ടിപിടിച്ചുകൊണ്ട് നിറഞ്ഞമിഴികളാൽ ആ മുഖത്തു ഒന്നുനോക്കിയ ശേഷം ഒരു മകന്റെ എല്ലാസ്‌നേഹത്തോടെയും ആ മൂർദ്ധാവിൽ ചുംബിച്ചു.”
അതേ….. ചേട്ടത്തി എനിക്ക് അവളോട് എന്തൊരു താല്പര്യമുണ്ട് പക്ഷേ….. അത്

7 Comments

  1. പ്രണയ ദൂതൻ

    കുറെ കാലമായി കാത്തിരിക്കുവായിരുന്നു എത്രയും പെട്ടന്ന് അടുത്ത ഭാഗം ഇടുമോ
    ഏറെ ഇഷ്ട്ടത്തോടെ വായനക്കാരൻ

  2. എന്ത് പറ്റി late ayathu….
    Next part pettannu varuvo….
    Katta waiting for next part……..
    ????????????????????????????????????????????????????????????????????????

    1. കലിയുഗ പുത്രൻ കലി

      അൽപ്പം ബുദ്ധിമുട്ട് വന്നുചേർന്നു

    2. കലിയുഗ പുത്രൻ കലി

      വേറെ ഒരു കഥയും കൂടെ എഴുതുന്നുണ്ട്, അത് കൊണ്ട് ഇത് അൽപ്പം വൈകും എന്നാലും പെട്ടെന്ന് ഇടാൻ നോക്കാം

  3. ആഹാ കുറെകാലത്തിനു ശേഷം കണ്ടല്ലോ.
    Kk യിൽ ബാക്കി ഉടനെയുണ്ടാകുമോ

    1. കലിയുഗ പുത്രൻ കലി

      ഇല്ല ഇനി ഇവിടെ മാത്രമേ…. എഴുതുന്നുള്ളു

Comments are closed.