ഒരു കരിയില കാറ്റിന്റെ സ്വപ്നം 3 [കലിയുഗ കാലി] 90

പിന്നെ ചേട്ടായി… ചിലപ്പോൾ അവളുടെ വീട്ടുകാരെയും കൂടി…… “അവർ ഒന്ന് പറയാൻ മടിച്ചുകൊണ്ട് അവരെ രണ്ടുപേരും ദയയും സംശയവും കലർന്ന രീതിയിൽ നോക്കി ”
ഹാ…. ബെസ്റ്റ്…. ! അപ്പോൾ ഫാമിലി പാക്കേജാണ് എന്റെ പ്രീയ ഭാര്യ ഉദ്ദേശിക്കുന്നത് അല്ലേ…… ശരി…. ശരി…. അങ്ങനെ തന്നെ നടക്കട്ടെ. ഇനി അതിന്റെ പേരിൽ ഒരു വിഷമം വേണ്ട ഞാൻ ആദ്യം അമ്മേയെ കണ്ട് ഒന്ന് സംസാരിച്ചു നോക്കട്ടെ.
“അദ്ദേഹം ഒരു ചിരിയോടെ അച്ഛമ്മയുടെ മുറിയിലേയ്ക്ക്നടന്നുവെങ്കിലും രണ്ടുചുവടുകൾ വെച്ചശേഷം ഒരു സംശയഭാവത്തിൽ ഇരുവരെയും നോക്കി ചോദിച്ചു. ”
എടോ…. മാറിയേ…. താൻ നേരെത്തെ പറഞ്ഞില്ലെ ഈ ആദി ആ കുട്ടിയുടെ കാര്യം പറഞ്ഞാൽ സന്തോഷിക്കുമെന്ന് അതെന്താടോ തനിയ്ക്ക് അങ്ങനെ തോന്നാൻ..?
അതോ….. ഈ കല്ലാതിരിമാലിയ്ക്ക് അവളെ നോട്ടമുണ്ടോ…. എന്നൊരു സംശയം. വേരൊന്നുംകൊണ്ടല്ല സാധാരണ കേരളത്തിൽ വന്നാൽ ആ മാളിലേയ്ക്ക് തിരിഞ്ഞു നോക്കാത്തവനാണ് ഇപ്പോൾ വന്നാൽ ഏതുനേരവും അവിടെത്തന്നെ. അതുമല്ല ആരും കാണാതെ ഇടയ്ക്ക് ഇടയ്ക്ക് ഉള്ള നോട്ടവും പിന്നെ ക്യാബിനിൽ വിളിച്ചു വരുത്തിയുള്ള ശൃംഗാരവും എല്ലാം ഞാൻ കാണുന്നതും അറിയുന്നതും അല്ലേ…… ” അതുകേട്ടതും അവർ രണ്ടുപേരും ഒരുപോലെ ഞെട്ടി ”
എന്തുവാ….. ഞാൻ ഈ കേൾക്കുന്നത് ” അദ്ദേഹം ഒരു പരിഭ്രമത്തോടെ ആദിയെ നോക്കി ചോദിച്ചു ”
എനിക്ക് ഒന്നും അറിയില്ല എന്റെ അങ്കിളേ….. ഈ ചേട്ടത്തി വെറുതേ ഒരെന്നും ചിന്തികുട്ടി പറയുന്നതാണ്. “അൽപ്പം വെപ്രാത്തോടെയും ചമ്മലോടുംകൂടിയും അവിടുന്ന് വലിയാൻ നോക്കി.’ സത്യത്തിൽ ചേട്ടത്തി പുള്ളിക്കാരന്റെ മുന്നിൽവെച്ച് ഇങ്ങനെ തുറന്നടിക്കുവെന്ന് ആദി വിചാരിച്ചിരുന്നില്ല. “‘
ആദി അവിടെ നിന്നേ…! അമ്മ ചോദിച്ചാൽ ഞാൻ നിന്റെ കല്യാണത്തെക്കുറിച്ച് എന്ത് തീരുമാനം പറയണം
. ” അദ്ദേഹം അൽപ്പം ഗൗരവത്തിൽ നോക്കി ചോദിച്ചു. ”
ഇപ്പോൾ എന്താണ് അങ്കിൾ… ഇങ്ങനെയൊരു ചോദ്യം…? നേരത്തെ അച്ഛമ്മയുടെ മുറിയിൽ വെച്ച് എല്ലാം പതിയെ മതി എന്ന മട്ടിലായിരുന്നല്ലോ…. സംസാരം. ! അതോ ഇനി ചേട്ടത്തി പറഞ്ഞത് കേട്ടതുകൊണ്ടന്നോ? എന്തായാലും ഒരു കാര്യം ഇപ്പോൾ തന്നെ ഞാൻ വെക്തയാമായി പറഞ്ഞേക്കാം. കാവ്യയെ കല്യാണം കഴിക്കുന്ന കാര്യം ഒഴിച്ച് മാറ്റ് എന്തു തീരുമാനം. വേണമെങ്കിലും എന്റെ ജീവിതത്തിൽ എടുക്കാൻ അവകാശം മുള്ളവരാണ് അച്ഛമ്മയുൾപ്പെടെ നിങ്ങൾ രണ്ടുപേരും എന്നാണ് എന്റെ വിശ്വാസം. അത് എന്തുതന്നെ ആയിരുന്നാലും ഞാൻ അനുസരിയ്ക്കും അതിന് ഈ അദിയ്ക്ക് സന്തോഷം മാത്രമേ ഉള്ളു അങ്കിളേ….!
. “അത്രയും പറഞ്ഞുകൊണ്ട് അവൻ അവിടെ നിന്ന് അകന്ന് അൽപ്പം മാറിയുള്ള ബാൽക്കണിയുടെ അടുത്തേയ്ക്ക് നടന്നു.”
നിങ്ങൾ എന്തിനാണ് ചേട്ടാ….. ഇപ്പോൾ തന്നെ അങ്ങനെയൊക്കെ ചോദിക്കാൻ പോയത്. കണ്ടില്ലേ അവനു സങ്കടമായി. ! ” ചെറിയൊരു കലിപ്പോടെ അവർ അദ്ദേഹത്തെ നോക്കി ”
പിന്നെ ഞാൻ എന്തുവേണമായിരുന്നു പ്രേമിച്ചു ഉല്ലസിച്ചുനടന്നോളാൻ പറയണമായിരുന്നു അതിന് ഏതായാലും എന്നെ കിട്ടില്ല. താനും കേട്ടതല്ലേ.. അമ്മപറഞ്ഞത് ! അവരുടെ മകനെപ്പോലെ കണ്ടുകൊണ്ട് അവന്റെ അച്ഛന്റെ സ്ഥാനമാണ് എനിക്ക് തന്നിരിക്കുന്നത് ആ പാവം…..! അതിന് കളങ്കംവരുന്ന ഒന്നും ഞാൻ ചെയ്യില്ല.
” അദ്ദേഹവും അൽപ്പം വാശിയോടെ തന്നെ ഭാര്യയെ നോക്കി പറഞ്ഞു ”
നിങ്ങൾ ഇങ്ങനെ കിടന്നു തുള്ളാതെ ഞാൻ പറയുന്നത് ഒന്ന് കേൾക്കൂ. ആ കൊച്ചൊരു പാവമാണ് കൂടുതൽ അടുക്കുബോൾ നിങ്ങൾക്കും അത് മനസ്സിലാക്കും. അവർക്ക് രണ്ടുപേർക്കും ചെറിയ താല്പര്യം ഉള്ള പോലെയാണ് എനിക്ക് തോന്നുന്നത്. ഈ സാഹചര്യത്തിൽ അത് തന്നെ ഒന്ന് ആലോചിച്ചല്ലോ?

7 Comments

  1. പ്രണയ ദൂതൻ

    കുറെ കാലമായി കാത്തിരിക്കുവായിരുന്നു എത്രയും പെട്ടന്ന് അടുത്ത ഭാഗം ഇടുമോ
    ഏറെ ഇഷ്ട്ടത്തോടെ വായനക്കാരൻ

  2. എന്ത് പറ്റി late ayathu….
    Next part pettannu varuvo….
    Katta waiting for next part……..
    ????????????????????????????????????????????????????????????????????????

    1. കലിയുഗ പുത്രൻ കലി

      അൽപ്പം ബുദ്ധിമുട്ട് വന്നുചേർന്നു

    2. കലിയുഗ പുത്രൻ കലി

      വേറെ ഒരു കഥയും കൂടെ എഴുതുന്നുണ്ട്, അത് കൊണ്ട് ഇത് അൽപ്പം വൈകും എന്നാലും പെട്ടെന്ന് ഇടാൻ നോക്കാം

  3. ആഹാ കുറെകാലത്തിനു ശേഷം കണ്ടല്ലോ.
    Kk യിൽ ബാക്കി ഉടനെയുണ്ടാകുമോ

    1. കലിയുഗ പുത്രൻ കലി

      ഇല്ല ഇനി ഇവിടെ മാത്രമേ…. എഴുതുന്നുള്ളു

Comments are closed.