ഒരു കരിയില കാറ്റിന്റെ സ്വപ്നം 3 [കലിയുഗ കാലി] 90

എന്നാലും എന്റെ മോളേ…… നീ ഞങ്ങളുടെ മുന്നിൽവെച്ചുപോലും ഇത്രയൊക്കെ കാട്ടിയപ്പോൾ ഒറ്റയ്ക്ക് നിന്റെ കൈയിൽ ഇവനെ കിട്ടിയാലുള്ള അവസ്ഥാ എനിക്ക് ചിന്തിക്കാൻകൂടി വയ്യാ…. കേട്ടോ……?
“ഭാര്യയെ സമാധാനിപ്പിക്കാൻ വേണ്ടിയാണെങ്കിലും mp സാർ കാർത്തികയ്ക്കും ഒരു കൊട്ടുകൊടുത്തു കൊണ്ട് അവരെ നോക്കി കണ്ണിറുക്കി ചിരിച്ചു. ”
അങ്ങനെ ഒരു അവസരം വന്നാൽ കടിച്ചുതിന്നും ഞാൻ ഈ കാലമാടനെ…. “എന്നും പറഞ്ഞുകൊണ്ട് ആദിയുടെ കവിളിൽ ഒരു കടികൊടിത്തിട്ട് കാർത്തിക നാണത്തോടെ അച്ഛമ്മയുടെ മുറിയിലേയ്ക്ക് വേഗത്തിൽ ഓടിപോയി. ”
പാവം…. ! സത്യത്തിൽ അന്ന് ആ കാവ്യയുടെ സ്ഥാനത് ഇവളുടെ പേരായിരുന്നു അമ്മ പറഞ്ഞതെങ്കിൽ അന്നുതന്നെ ചിലപ്പോൾ ഞാൻ ഇവരുടെ കല്യാണം നടത്തികൊടുത്തേനേ. “അവളെനോക്കി ചിന്തയില്നിന്ന് ആരോടെന്നില്ലാതെ mp സാർ പറഞ്ഞു. ”
ദേ….. മനുഷ്യ ! വെറുതെ ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞു പിള്ളേരുടെ മനസ്സിൽ കയറ്റാതെ. ഇവനോട് ഞാൻ പറഞ്ഞകാര്യം ആദ്യം ഒന്ന് പറഞ്ഞുതുലയ്ക്ക്.
“എന്തോ… അത് ഇഷ്ട്ടപ്പെടാത്ത മട്ടിൽ മറിയാമ്മയുടെ മുഖഭാവം പെട്ടെന്ന് മാറിയിരുന്നു. ”
എന്താണ് അങ്കിൾ… എന്തെങ്കിലും പ്രോബ്ലെംസ് ഉണ്ടോ? “മാറ്റ് എല്ലാചിന്തകളും മാറ്റിവെച്ചു കൊണ്ട് ആദി അദ്ദേഹത്തെ നോക്കി ഗൗരവത്തിൽ തിരക്കി ”
അത് പിന്നെ പ്രേതെകിച്ചു പ്രോബ്ലെംസ് ഒന്നുമില്ല. നിന്റെ അച്ഛമ്മയുടെ കാര്യമാണ് ഇയാൾ എന്നോട് പറഞ്ഞുകൊണ്ടിരുന്നത്. ഇന്നുതന്നെ ഇത്‌ ഇപ്പോൾ മൂന്നാമത്തെ നഴ്‌സാണ് മാറിവന്നത് അമ്മ ഒരാളെയും നിർത്തുമെന്ന് എനിക്ക് തോന്നുന്നില്ല ആദി….. !
“അദ്ദേഹം ആദിയെ നോക്കി പറഞ്ഞുകൊണ്ട് ഇരുന്നതും ഇടയ്ക്ക് കയറി മറിയാമ്മ തുടർന്നു. ”
എന്റെ ആദി നമ്മുടെ അമ്മ ആ പിള്ളേരൊന്നും പറഞ്ഞാൽ ഒരുവക കേൾക്കില്ല. ഇന്നുവന്ന കൊച്ചിനോടും ഗുളിക കൊടുത്തപ്പോൾ കഴിക്കാതെ ദേഷ്യപ്പെട്ടു എന്നാ എന്നോട് പറഞ്ഞത്. ഇങ്ങനെ പോയാൽ ശരിയാകില്ല മോനേ….. ! ഒന്നുമില്ലെങ്കിലും അമ്മയുടെ ഇപ്പോഴുത്തെ അവസ്ഥായും കൂടി നമ്മൾ ചിന്തിക്കേണ്ട അതുകൊണ്ട് എത്രെയും വേഗത്തിൽ അമ്മയ്ക്ക് ഇഷ്ട്ടപെടുന്ന ഒരാളെ തന്നെ വെക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. പിന്നെ ഡോക്ടർസ് രാവിലെയും വൈകിട്ടും വരുന്നുണ്ടല്ലോ അതുകൊണ്ട് നേഴ്സ് തന്നെ വേണമെന്നില്ല. അത്യാവശ്യം ഒരു രോഗിയെ പരിചരിച്ച് ശീലമുള്ള ഒരാളായാലും പോരെ…. നിങ്ങൾ എന്തുപറയുന്നു.? ! “മറിയാമ്മ അവരെ ഇരുവരെയും ചോദ്യഭാവത്തിൽ നോക്കി… ”
അത് ഇപ്പോൾ ഇത്രപെട്ടെന്ന് അച്ഛമ്മയ്ക്ക് ഇഷ്ട്ടപെടുന്ന ഒരാളെ കണ്ടുപിടിക്കണം എന്നു പറഞ്ഞാൽ എങ്ങനെ നടക്കും എന്റെ ചേട്ടത്തി…..?
“ആദി നിസ്സഹായനായി അവരെ നോക്കി പറഞ്ഞു.”
നിങ്ങൾ… സമ്മതിക്കുമെങ്കിൽ ഞാൻ ഒരാളെ പറയാം പക്ഷേ പേര് കെട്ടുകഴിയുബോൾ എന്റെ മെക്കിട്ടുകയറാൻ വന്നേക്കരുത്.”ആദിയെ നോക്കി ഗൗരവത്തിൽ പറഞ്ഞു. ”
അതാരാണ് പേര് കേട്ടാൽ ഉടൻ അദിയ്ക്ക് ദേഷ്യം വരുത്തുന്നയാൾ…..? “അദ്ദേഹം തിരക്കി, കുട്ടത്തിൽ ആദിയും അതുതന്നെ ആലോചിച്ചു. “??
ദേ….. ദേഷ്യംവരുമെന്ന് ഞാൻ പറഞ്ഞിട്ടില്ല പിന്നെ സന്തോഷം വരുമോയെന്ന് എനിക്ക് അറിയാനും പാടില്ല ‘ഒരു വല്ലാത്തചിരിയോടെ അവർ ആദിയെ നോക്കി ‘?? ലച്ചു….. നമ്മുടെ സബ് ഓഫീസിലുള്ള ലക്ഷ്മിയുടെ കാര്യമാണ് ഞാൻ പറഞ്ഞത്. നിങ്ങൾ രണ്ടാളും സമ്മതിക്കുമെങ്കിൽ ഞാൻ ആ കുട്ടിയോട് സംസാരിക്കാം.! “മറിയാമ്മ ഒരു ആശങ്കനിറഞ്ഞ ഭാവത്തിൽ അവരെ നോക്കി.”
” അതുകേട്ടതും അവർ രണ്ടുപേരും ഒരുപോലെ ഒന്ന് ഞെട്ടി… “

7 Comments

  1. പ്രണയ ദൂതൻ

    കുറെ കാലമായി കാത്തിരിക്കുവായിരുന്നു എത്രയും പെട്ടന്ന് അടുത്ത ഭാഗം ഇടുമോ
    ഏറെ ഇഷ്ട്ടത്തോടെ വായനക്കാരൻ

  2. എന്ത് പറ്റി late ayathu….
    Next part pettannu varuvo….
    Katta waiting for next part……..
    ????????????????????????????????????????????????????????????????????????

    1. കലിയുഗ പുത്രൻ കലി

      അൽപ്പം ബുദ്ധിമുട്ട് വന്നുചേർന്നു

    2. കലിയുഗ പുത്രൻ കലി

      വേറെ ഒരു കഥയും കൂടെ എഴുതുന്നുണ്ട്, അത് കൊണ്ട് ഇത് അൽപ്പം വൈകും എന്നാലും പെട്ടെന്ന് ഇടാൻ നോക്കാം

  3. ആഹാ കുറെകാലത്തിനു ശേഷം കണ്ടല്ലോ.
    Kk യിൽ ബാക്കി ഉടനെയുണ്ടാകുമോ

    1. കലിയുഗ പുത്രൻ കലി

      ഇല്ല ഇനി ഇവിടെ മാത്രമേ…. എഴുതുന്നുള്ളു

Comments are closed.