ഒരു കരിയില കാറ്റിന്റെ സ്വപ്നം 3 [കലിയുഗ കാലി] 90

ഹും…… എന്തുപറ്റി നിനക്ക് സുഖമില്ലേ? സംസാരത്തിനൊന്നും ഒരു ഉഷാറില്ലാലോ അതോ….. ഇനി ചെന്നൈയിലെ നമ്മുടെ കമ്പനിയിൽ വല്ലാ പ്രോബ്ലെംസ്…….?
ഹേയ്…. ഒന്നുമില്ല ചേട്ടന് വെറുതേ തോന്നുന്നതാണ്… !
അത് പച്ചക്കള്ളം ! സാധാരണ ഞങ്ങളോട് ആരോടെങ്കിലും മെക്കിട്ടുകേറാതെ സമാധനം വരാത്ത പെണ്ണാണ് ഇപ്പോൾ കണ്ടില്ലേ പനിപിടിച്ചക്കോഴിയെ കണക്. സത്യം പറഞ്ഞോ മോളേ….. അല്ലങ്കിൽ ഞാൻ കണ്ടുപ്പിടിക്കുമെ…… “ഒരു ചിരിയോടെ അവളെനോക്കി മറിയാമ്മ പറഞ്ഞു ”
ശ്ശോ…. ഇത്‌ എന്തൊരുകഷ്ട്ടമാണ് എന്റെ ദൈവമേ…… അവിടെ മനുഷ്യന് ബിസ്സിനെസ്സ് കാര്യങ്ങൾ നോക്കി തലയ്ക്ക് വെളിവില്ലാതെ ഇറുക്കുമ്പോളാണ് അച്ഛമ്മയുടെ വിവരമറിഞ്ഞു ഇങ്ങോട്ട് പോന്നത്. എവിടെയെങ്കിലും അൽപ്പം സമാധാനം കിട്ടുവെന്ന് ഓർത്ത് വന്നപ്പോൾ ഇനി ഇവിടെയും തുടങ്ങിക്കോ എല്ലാവരുംകൂടി…… മനുഷ്യന്റെ തലയ്ക്ക് ഭ്രാന്തുപിടിപ്പിക്കാൻ. ഞാൻ പറഞ്ഞത് സൗകര്യമുണ്ടങ്കിൽ വിശ്വസിച്ചാൽ മതി എല്ലാവരും. ആരെയും ബോധിപ്പിക്കണ്ട ആവ്യശമൊന്നും എനിക്കില്ല…
!”പെട്ടെന്ന് കാലികയറി പൊട്ടിത്തെറിച്ചുകൊണ്ട് കാർത്തിക ആദിയെയും മറിയാമ്മേയെയും ദഹിപ്പിക്കുന്നമട്ടിൽ നോക്കി അവിടെ നിന്നും ദേഷ്യത്തെടെ
ഇറങ്ങിപ്പോയി…. !
ഈ പെണ്ണിന് ഇത് എന്തുപറ്റി…. ? “അച്ഛമ്മ ആരോടെന്നില്ലാതെ പറഞ്ഞു ആദിയെ നോക്കി ”
അവളുടെ ചേച്ചിയുടെ ബാധക്കെറിയതായിരിക്കും പെണ്ണിന്.. !”ആദി ഒരു പുച്ഛഭാവത്തോടെ പറഞ്ഞു ”
ഇങ്ങനെയൊന്നും പറയാതെ എന്റെ ആദി……. ! അതൊരു പാവം പെണ്ണാണ്. ഞാൻ നോക്കിയിട്ട് നിന്റെ അമ്മയുടെ കൂട്ടരിൽവെച്ച് അൽപ്പമെങ്കിലും മനസാക്ഷിയും സ്നേഹവും മുള്ളത് അതിനുമാത്രമാണ്.. !
” മറിയാമ്മ അത് ഇഷ്ട്ടപെടാത്തപോലെ അവനെ നോക്കി വിലക്കി. ”
അപ്പോൾ നീ പറഞ്ഞുവരുന്നത് എന്റെ കാവ്യമോളും മറ്റുള്ളവരും ശരിയല്ല എന്നാണോ?
“അച്ഛമ്മ ഇടയ്ക്ക് കയറി ദേഷ്യത്തോടെ ‘കാര്യങ്ങൾ അറിയാതെ ‘ മറിയാമ്മയെ നോക്കി ചോദിച്ചു”
അത്…….. പിന്നെ….. ഞാൻ…. അങ്ങനെയൊന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല എന്റെ അമ്മേ……. ! “മറിയാമ്മ അബദ്ധം പിണഞ്ഞത് മനസിലാക്കി വിക്കികൊണ്ട് അച്ഛമ്മയെ നോക്കി പറഞ്ഞു ”
ഹും…… !
അമ്മേ….. ചിലരുടെ രാപ്പനിയറിയണമെങ്കിൽ കൂടെകിടന്നേ പറ്റൂ… പക്ഷേ അത് ഇപ്പോൾ പറഞ്ഞാൽ ആർക്കും മനസിലാകില്ല !
“എംപി സാർ എന്തോ അർദ്ധവെച്ച് പറയുംപോലെ ആദിയെയും അച്ഛമ്മേയും നോക്കി പറഞ്ഞുകൊണ്ട് മുറിയിൽ നിന്ന് പുറത്തേക്ക് പോയി…. ”
അതെന്താടി…. അവൻ അങ്ങനെ പറഞ്ഞിട്ടുപോയത്……?
“അച്ഛമ്മ മറിയാമ്മയെ ചോദ്യഭാവത്തിൽ നോക്കി തിരക്കി ”
എനിക്ക് ഒന്നും അറിയില്ല എന്റെ അമ്മേ….! ഞാൻ ഒന്ന് ചോദിച്ചുനോക്കട്ടെ എന്നിട്ട് പറയാം… !
” അത്രയും പറഞ്ഞുകൊണ്ട് മറിയാമ്മയും അവിടെ നിന്ന് സ്ഥാലംവിട്ടു ”
അത്രയയതും സ്വാഭാവികമായും അടുത്ത ചോദിയം തന്നില്ലേക്ക് വരുമെന്ന് മനസിലാക്കികൊണ്ട് ആദിയും അവിടെ നിന്ന് പതിയെ വലിഞ്ഞു ”
“റൂമിന്റെ പുറത്തേക്ക് ഇറങ്ങി മാറി നിന്ന് സംസാരിക്കുന്ന മറിയാമ്മയുടെയും കെട്ടിയവന്റെയും അടുത്തേക്ക് ആദി ചെന്നു. “

7 Comments

  1. പ്രണയ ദൂതൻ

    കുറെ കാലമായി കാത്തിരിക്കുവായിരുന്നു എത്രയും പെട്ടന്ന് അടുത്ത ഭാഗം ഇടുമോ
    ഏറെ ഇഷ്ട്ടത്തോടെ വായനക്കാരൻ

  2. എന്ത് പറ്റി late ayathu….
    Next part pettannu varuvo….
    Katta waiting for next part……..
    ????????????????????????????????????????????????????????????????????????

    1. കലിയുഗ പുത്രൻ കലി

      അൽപ്പം ബുദ്ധിമുട്ട് വന്നുചേർന്നു

    2. കലിയുഗ പുത്രൻ കലി

      വേറെ ഒരു കഥയും കൂടെ എഴുതുന്നുണ്ട്, അത് കൊണ്ട് ഇത് അൽപ്പം വൈകും എന്നാലും പെട്ടെന്ന് ഇടാൻ നോക്കാം

  3. ആഹാ കുറെകാലത്തിനു ശേഷം കണ്ടല്ലോ.
    Kk യിൽ ബാക്കി ഉടനെയുണ്ടാകുമോ

    1. കലിയുഗ പുത്രൻ കലി

      ഇല്ല ഇനി ഇവിടെ മാത്രമേ…. എഴുതുന്നുള്ളു

Comments are closed.