ഒരു കരിയില കാറ്റിന്റെ സ്വപ്നം 3 [കലിയുഗ കാലി] 90

“ആദി ഒഴുക്കന്മട്ടിൽ അച്ഛമ്മയെ അതിൽനിന്നും പിന്തിരിപ്പിക്കാൻ നോക്കി ”
പറ്റില്ലാ….. ! ഇപ്പോൾ തന്നെ എനിക്ക് തിരവയ്യാണ്ടായിരിക്കുന്നു കൊച്ചൂട്ട. ഇനിയെത്ര കാലം കാണുമെന്ന് എനിക്ക് തന്നെ അറിയില്ല അതുകൊണ്ട് ഞാൻ കണ്ണടയ്ക്കും മുൻപേ എനിക്ക് എന്റെ കുട്ടന്റെ മംഗല്യം കാണണം. ഇത്‌ മാണിക്യമുറ്റത്ത് അച്ഛമ്മയുടെ തീരുമാനമാണ്.! ഇത്‌ നടക്കും…… നടക്കണം………. അല്ലങ്കിൽ നടത്തിയിരിക്കും ഞാൻ .
“ആദിയെ നോക്കി തറപ്പിച്ചു പറഞ്ഞു. ‘അതോടെ mc ഗ്രൂപ്പിന്റെ സിംഹകുട്ടി പൂച്ചകുട്ടിയായി മാറി.’ എന്തുപറയണം എന്ന് അറിയാതെ ആദി കുഴഞ്ഞു കാരണം അച്ഛമ്മയെ എതിർത്ത് ഇതുവരെ അവൻ ഒന്നും ചെയ്തിട്ടില്ല അത്രയ്ക്കും സ്നേഹമാണ് ആദിക്ക് തന്റെ അച്ഛമ്മയോട്. പക്ഷേ ഏതൊരുശക്തി അവന്റെ മനസ്സിൽ ഇരുന്നുകൊണ്ട് ആ തീരുമാനത്തെ ചെറുക്കൻ അവനെ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു. അപ്രകാരം ആദി ആ അപേക്ഷാസ്വരം വീണ്ടും അച്ഛമ്മയ്ക്ക് നേരെ നീട്ടികൊണ്ടേയിരുന്നു…. ”
ഇത്‌ എന്താണ് പതിവില്ലാതെ രണ്ടുപേരും കുടിയൊരു തർക്കം
” അവിടേയ്ക്ക് കയറിവന്നുകൊണ്ട് എംപി സാർ ചിരിയോടെ തിരക്കി. അദ്ദേഹത്തിന്റെ പുറകെ മറ്റുചിലരും കൂടി അവിടേക്കുവന്നു മറിയാമ്മയും, പിന്നെ കാർത്തികയും. വന്നയുടൻതന്നെ അവൾ അച്ഛമ്മയുടെ അരികിൽ സ്ഥാനംപിടിച്ചു. ”
ഞാൻ ഇവന്റെ കല്യാണത്തിന്റെ കാര്യം പറയുകയായിരുന്നു അപ്പോളേക്കും നീ വന്നല്ലോ അത് എന്തായാലും നന്നായി. മോനെ നിന്നെ ഞാൻ കാണുന്നത് എന്റെ ചന്ദ്രന്റെ സ്ഥാനത്താണ് അതായത് ഈ തറവാട്ടിലെ മൂത്തമകൻ. അതുകൊണ്ട് നീ ഇവനെ അച്ഛന്റെ സ്ഥാനത് നിന്ന് ഉപദേശിച്ചു ഈ കല്യാണം ഉടനെ നടത്തണം
” എംപി സാറിനെ നോക്കി അച്ഛമ്മ ആവിശ്യപെട്ടു. അതുകേട്ടതും സഹായിക്കണം എന്നാ മുഖഭാവത്തോടെ ആദി അദ്ദേഹത്തെ ദയനീയമായ നോക്കി. ആദിയെ നോക്കി കണ്ണടച്ച് കാട്ടിയശേഷം അദ്ദേഹം അച്ഛമ്മയോടായി തുടർന്നു.”
അമ്മ അതൊന്നും ഓർത്ത് വെറുതെ ഇപ്പോൾ സങ്കടപെടേണ്ട അതെല്ലാം അതാത് സമയത്ത് നടക്കേണ്ടപോലെ ഞാൻ മുന്നിൽ നിന്ന് നടത്തും എന്താ അതുപോരെ അമ്മയ്ക്ക്……. !
“ഒരു ചിരിയോടെ അദ്ദേഹം അച്ഛമ്മയെ നോക്കി ”
എനിക്ക് മോനെ വിശ്വാസമാണ്. പക്ഷേ അധികം വൈകിക്കരുത് കേട്ടോ…? “അച്ഛമ്മ അദ്ദേഹത്തെ നോക്കി ശാന്തമായി പറഞ്ഞു. ”
” ഇപ്പോൾ പുള്ളിക്കാരി അൽപ്പം തണുത്തമട്ടുണ്ട് കടുംപിടുത്തം എല്ലാം മാറ്റിക്കൊണ്ട് തന്റെ തോളിൽ ചാരിയിക്കുന്ന കാർത്തികയുടെ നെറുകയിൽ മുഖംചേർത്ത് മടിയിൽ കിടക്കുന്ന ആദിയെ നോക്കിത്തന്നെ ഇരിക്കുന്നു . ”
ആദി അപ്പോൾ ശ്രേദ്ധത്തിച്ചത് കാർത്തികയെ ആയിരുന്നു മുഖം ആകെമാറി വാടിത്തളർന്നമട്ടിൽ സ്വയംമറന്ന്കൊണ്ട് എന്തോ അലോചനയിൽ ആണ് അവൾ. ആ കണ്ണുകളുടെ സങ്കടം കണ്ട് പതിയെ ആദി അവളെ നോക്കിത്തിരക്കി . ”
നീ…. എപ്പോഴാണ് വന്നത്? എന്താണ് ഇന്ന് മീറ്റിങ്ങിന് കാണാതിരുന്നത്? സാധാരണ അങ്ങനെ അല്ലല്ലോ? “ആദി ഒരു സംശയഭാവത്തോടെ അവളെ നോക്കി തിരക്കി ”
അതുപിന്നെ….. അൽപ്പം വൈകിയിരുന്നു മാത്രമല്ല നല്ല യാത്രാക്ഷീണം ഉണ്ടായിരുന്നു ചേട്ടാ….! അതുകൊണ്ട് ഒന്ന് ഫ്രെഷായിക്കഴിഞ്ഞു നിങ്ങളെ രണ്ടുപേരെയും വന്നു നേരിട്ടുകാണുമ്പോൾ പറയാം എന്നുകരുതി.”
അവൾ ആരോടെന്നില്ലാതെ പറഞ്ഞു. “

7 Comments

  1. പ്രണയ ദൂതൻ

    കുറെ കാലമായി കാത്തിരിക്കുവായിരുന്നു എത്രയും പെട്ടന്ന് അടുത്ത ഭാഗം ഇടുമോ
    ഏറെ ഇഷ്ട്ടത്തോടെ വായനക്കാരൻ

  2. എന്ത് പറ്റി late ayathu….
    Next part pettannu varuvo….
    Katta waiting for next part……..
    ????????????????????????????????????????????????????????????????????????

    1. കലിയുഗ പുത്രൻ കലി

      അൽപ്പം ബുദ്ധിമുട്ട് വന്നുചേർന്നു

    2. കലിയുഗ പുത്രൻ കലി

      വേറെ ഒരു കഥയും കൂടെ എഴുതുന്നുണ്ട്, അത് കൊണ്ട് ഇത് അൽപ്പം വൈകും എന്നാലും പെട്ടെന്ന് ഇടാൻ നോക്കാം

  3. ആഹാ കുറെകാലത്തിനു ശേഷം കണ്ടല്ലോ.
    Kk യിൽ ബാക്കി ഉടനെയുണ്ടാകുമോ

    1. കലിയുഗ പുത്രൻ കലി

      ഇല്ല ഇനി ഇവിടെ മാത്രമേ…. എഴുതുന്നുള്ളു

Comments are closed.