ഒരു കരിയില കാറ്റിന്റെ സ്വപ്നം 3 [കലിയുഗ കാലി] 90

മറിയാമ്മ അയാളെനോക്കിയിരിക്കെ…..! അവർക്ക് ഒരു കാൾ വന്നു. അവർ അത് അറ്റന്റചെയ്തു )

ഹലോ…. അലി…. എന്താടാ…? ങേ…..”(അവർ ഒന്ന് ഞെട്ടി ) ” എപ്പോൾ…? എവിടെവച്ച്..? എന്നിട്ട് ഇ
പ്പോൾ എങ്ങനെയുണ്ട് അന്നോ ശരി ഞാൻ ഇപ്പോൾ തന്നെ അങ്ങോട്ടേയ്ക്ക് പുറപ്പെടാം ഒക്കെ…. ഡാ….
പിന്നെ ….. അലി….! ഒരുകാര്യം നീ എവിടെയും പോകരുത് അവിടെത്തന്നെ കാണണം ഒക്കെ ശരിയെന്നാൽ.

(അവരുടെ മുഖത്തെ ഭാവവ്യത്യാസം കണ്ടിട്ട് ആർക്കോയെന്തോ പറ്റിയെന്ന് ലച്ചുവിന് തോന്നിയിരുന്നു. പെട്ടെന്ന് ആദിയുടെ കാര്യം ഓർമ്മവന്നപോലെ ലച്ചു അൽപ്പം ടെൻഷൻ അടിച്ചുകൊണ്ട് അവരോട് തിരക്കി….. !)

എന്തുപറ്റി….. മാഡം എന്താണ് പ്രശ്നം? (ആ ചോദ്യത്തിൽ ലച്ചുവിന്റെ മനസ്സ് പിടയാൻ തുടങ്ങിയിരുന്നു തന്റെ പ്രാണനാഥനു വല്ലതും സംഭവിച്ചോ എന്നൊരു ഭയമായിരുന്നു വെറുതെ അവളിൽ നിറഞ്ഞത് )

അത് പിന്നെ അച്ഛമ്മ ഒന്നുവീണ്…. പ്രായമായസ്ത്രീയല്ലേ അൽപ്പം സീരിയസ് എന്നാണ് ഡോക്ടർ പറയുന്നത്. ഞാൻ എന്തായാലും അവിടെവരെ ഒന്നുചെല്ലട്ടെ . ആദി പോലും സ്ഥാലത് ഇല്ലാത്തതാണ് ഇപ്പോൾ…. (അത്രയും പറഞ്ഞുകൊണ്ട് അവർ അവിടെനിന്നും വേഗംപോയി )

####################################################################

“ഹോസ്പിറ്റലിലേക്ക് പോകുന്ന യാത്രക്കിടയിൽ മറിയാമ്മ ആദിയെ വിളിച്ചു കാര്യങ്ങൾ സംസാരിച്ചു.
ഇടയ്ക്ക് ഫോൺ അവരുടെ ഭർത്താവിന് കൈമാറി ” !
ഹലോ….. ആദി….. ഞാനാ അങ്കിളാണ്. മോൻ പേടിക്കണ്ട നമ്മുടെ ഹോസ്പിറ്റലിൽ തന്നെ അല്ലേ അച്ഛമ്മയുള്ളത് അപ്പോൾ പിന്നെ എന്തിനാണ് ഇത്രയും ടെൻഷൻ ഡോണ്ട് വറി അവർ മാക്സിമം ട്രീറ്റ്മെന്റ് കൊടുക്കുന്നുണ്ട് ഇപ്പോൾ വേണ്ടത് നമ്മുടെ പ്രാർത്ഥന മാത്രമാണ് ഒക്കെ കൂൾ. ?
അതേ…… ഞങ്ങൾ ‘ഓൺ ദി വേയാണ്
പിന്നെ എപ്പോഴാണ് എത്തുന്നത്….? ഹും….. ഒക്കെ ഞാൻ കാർ വിടാം…. ഒക്കെ ടേക്ക് കെയർ ……..?
എന്തു പറഞ്ഞു…? ” അയാളുടെ കൈയിൽ നിന്ന് ഫോൺ വാങ്ങി മറിയാമ്മ തിരക്കി “?
അവൻ വെളുപ്പിനെ മൂന്നുമണിയ്ക്ക് ദുബായിൽ നിന്ന് ചാർട്ടേർഡ് ഫ്ലൈറ്റിൽ ഇവിടെയെത്തുമെന്ന് . അവന് നല്ല ടെൻഷൻ ഉണ്ട്…. !”അയാൾ മറിയാമ്മയെ നോക്കി പറഞ്ഞു “?
ഹും….. സംസാരം കേട്ടപ്പോൾ എനിക്കും അത് തോന്നിയിരുന്നു. പാവം…… എത്രകോടികൾ ഉണ്ടേങ്കിലും എന്തുകാര്യം ഇങ്ങനെ സങ്കടപ്പെട്ട് ജീവിക്കാനായിരിക്കും എന്റെ കൊച്ചിന്റെ വിധി……!?
“അത്രയും പറഞ്ഞുകൊണ്ട് അവരും ഒന്നുതേങ്ങി. അത് ഇഷ്ടപ്പെടാത്തപോലെ അയാൾ മറിയാമ്മയെ ശാസിച്ചുകൊണ്ട് ആ യാത്രതുടർന്നു. “?
ചേട്ടാ….. ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ? ” അല്പസമയത്തിനുശേഷം മറിയാമ്മ അദ്ദേഹത്തെ ചോദ്യഭാവത്തോടെ നോക്കി “?
ഹും…… ചോദിയ്ക്ക്….!?

7 Comments

  1. പ്രണയ ദൂതൻ

    കുറെ കാലമായി കാത്തിരിക്കുവായിരുന്നു എത്രയും പെട്ടന്ന് അടുത്ത ഭാഗം ഇടുമോ
    ഏറെ ഇഷ്ട്ടത്തോടെ വായനക്കാരൻ

  2. എന്ത് പറ്റി late ayathu….
    Next part pettannu varuvo….
    Katta waiting for next part……..
    ????????????????????????????????????????????????????????????????????????

    1. കലിയുഗ പുത്രൻ കലി

      അൽപ്പം ബുദ്ധിമുട്ട് വന്നുചേർന്നു

    2. കലിയുഗ പുത്രൻ കലി

      വേറെ ഒരു കഥയും കൂടെ എഴുതുന്നുണ്ട്, അത് കൊണ്ട് ഇത് അൽപ്പം വൈകും എന്നാലും പെട്ടെന്ന് ഇടാൻ നോക്കാം

  3. ആഹാ കുറെകാലത്തിനു ശേഷം കണ്ടല്ലോ.
    Kk യിൽ ബാക്കി ഉടനെയുണ്ടാകുമോ

    1. കലിയുഗ പുത്രൻ കലി

      ഇല്ല ഇനി ഇവിടെ മാത്രമേ…. എഴുതുന്നുള്ളു

Comments are closed.