ഒരു കരിയില കാറ്റിന്റെ സ്വപ്നം 3 [കലിയുഗ കാലി] 90

(മിനി അച്ചുവിനെ നോക്കി കണ്ണുരുട്ടി പേടിപ്പിച്ചുകൊണ്ട് അകത്തേക്ക് പോയി. )

(കുറച്ചധികം സമയത്തിന്റെ കാത്തിരിപ്പിന്ന് ഒടുവിൽ മിനി ആ റൂമിന്റെ അകത്തേക്ക് കടന്നുവന്നു. അവളെ കണ്ടപ്പോൾ തന്നെ അച്ചുവിന്റെ മുഖത്ത് അമ്പരപ്പ് തെളിഞ്ഞു.
” വെള്ളനിറത്തിൽ സിൽവരും ഗോൾഡും ചേർന്ന വർക്കുകയുകൾ ഉള്ളു ഒരു പട്ടുസാരിയിൽ തന്റെ മിന്നൂസിനെ ഒരു മാലാഖയെപ്പോലെ അവനുതോന്നി )

എന്റെ തമ്പുരാനെ….. എന്തൊരു ഗ്ലാമറാണ് മിന്നുസേ….. തനിക്ക് ശരിക്കും ഒരു മാലാഖയെപ്പോലെ……. തന്നെ

(അച്ചു സ്വയം മതിമറന്ന് നിന്നുകൊണ്ട് അറിയാതെ മന്ദ്രിച്ചു …. )

“അപ്പോൾ മിനിയുടെ മുഖം പൂത്തിരി കാത്തുംപോലെ തെളിയുകയും വികസിക്കുകയും ചെയ്തു. ആകെമൊത്തം പെണ്ണ് ഇപ്പോൾ നാണത്താൽ പൂത്തുലഞ്ഞു തളിർത്തു നിൽക്കുകയാണ് ഇടക്ക് എന്തോ ആലോചിക്കും പോലെ അവളൊന്ന് അച്ചുവിനെ നോക്കി കൊണ്ട് തുടർന്നു ”

എന്റെ അച്ചു…… എത്രവട്ടം ഞാൻ പറഞ്ഞിരിക്കുന്നു എന്നെ ഇങ്ങനെവിളിക്കരുത് എന്ന്. ഒന്നെങ്കിൽ നീ…. എപ്പോഴും വിളിക്കുന്നപോലെ മിന്നുസേ എന്നുവിളി അല്ലങ്കിൽ ‘എടി, പോടീ, ‘ എന്നൊക്കെ വിളിച്ചോ. അല്ലാതെ ‘ താൻ ‘ എന്നൊക്കെ വിളിക്കുമ്പോൾ ഞാൻ നിനക്ക് ആരുമല്ലന്നൊരു തോന്നൽ എനിക്ക് വരുന്നു. പ്ലീസ് അച്ചുസേ……

(മിനിയുടെ മുഖം പെട്ടന്നുതന്നെ വാടിയിരുന്നു )

സോറി…… മിന്നുസേ അറിയാതെ നാവിൽനിന്ന് വന്നുപോയി ക്ഷേമിച്ചുകള……..” അച്ചു മിനിയുടെ അടുത്തേക്ക് പോയി അത്രയും പറഞ്ഞു കൊണ്ട് അവളുടെ മുഖം തന്റെ കൈകുമ്പിളിൽ കോരിയെടുത്ത. പെട്ടെന്ന് മിനി ആ കൈകൾ തട്ടി മാറ്റി കൊണ്ട് അവന്റെ കവിളിൽ ആഞ്ഞുകടിച്ചു.”

അയ്യോ…… മതി….. മതി…… മതി….. ഞാൻ… വെറുതെ പറഞ്ഞതന്നെ…. ഇനി മുതൽ നിങ്ങൾ പറയുന്നത് ഞാൻ കെട്ടൊളമേ…… പ്ലീസ്…. മതി… മതി……

(അച്ചു മിനിയുടെ ഇരുവശത്തും തന്റെ കൈകൾ ഇട്ടടിച്ചുകൊണ്ട് അലറി. അതുകണ്ടതും മിനി അല്പനേരവും കൂടി അമർത്തിയ ശേഷം പാവംതോന്നി തന്റെ പല്ലുകൾ പിൻവലിച്ചു കൊണ്ട് വിജയിച്ചവളെപോലെ അവനെനോക്കി ചിരിയോടെ ഗമകാണിച്ചു )

എന്റെ…… കർത്താവെ.. ഏതുനേരത്തന്നോ നീ എന്നെകൊണ്ട് തന്നെ ഈ സാധനത്തെ ചുമക്കാൻ തോന്നിപ്പിച്ചത്.? ഇത്‌ വല്ലാത്ത ചതിയായിപ്പോയി കേട്ടോ……. !

(അച്ചു മുകളിലേക്ക് നോക്കി ഒരു നിരാശാഭവത്തോടെ ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് മിനിയെ ഒന്നു പാളിനോക്കി. ആ കാഴ്ചകണ്ട്‌ സത്യത്തിൽ അവൻ പെട്ടന്നു തളർന്നുപോയി……. പെണ്ണുധേ….. ആ മുഖവും വീർപ്പിച്ചു കണ്ണുംനിറച്ചുകൊണ്ട് ഏങ്ങലടിച്ചു കരയുന്നു….

7 Comments

  1. പ്രണയ ദൂതൻ

    കുറെ കാലമായി കാത്തിരിക്കുവായിരുന്നു എത്രയും പെട്ടന്ന് അടുത്ത ഭാഗം ഇടുമോ
    ഏറെ ഇഷ്ട്ടത്തോടെ വായനക്കാരൻ

  2. എന്ത് പറ്റി late ayathu….
    Next part pettannu varuvo….
    Katta waiting for next part……..
    ????????????????????????????????????????????????????????????????????????

    1. കലിയുഗ പുത്രൻ കലി

      അൽപ്പം ബുദ്ധിമുട്ട് വന്നുചേർന്നു

    2. കലിയുഗ പുത്രൻ കലി

      വേറെ ഒരു കഥയും കൂടെ എഴുതുന്നുണ്ട്, അത് കൊണ്ട് ഇത് അൽപ്പം വൈകും എന്നാലും പെട്ടെന്ന് ഇടാൻ നോക്കാം

  3. ആഹാ കുറെകാലത്തിനു ശേഷം കണ്ടല്ലോ.
    Kk യിൽ ബാക്കി ഉടനെയുണ്ടാകുമോ

    1. കലിയുഗ പുത്രൻ കലി

      ഇല്ല ഇനി ഇവിടെ മാത്രമേ…. എഴുതുന്നുള്ളു

Comments are closed.