പാദസരം | Padasaram Author : ജിതേഷ് പൊതുപ്രവർത്തനം കഴിഞ്ഞു വീട്ടിലെത്തുമ്പോ രാവിലെ ഏഴുമണി….. ഇന്നലെ വൈകിട്ട് ചായ കുടിക്കാൻ നേരം വന്നു വിളിച്ചതിന്റെ പിറകെ ഇറങ്ങി ഓടി….. ഇന്ന് വരുന്നതിനു ഭാര്യയെന്ന മഹിളാ രത്നം ഒന്നും പറയില്ല…. പക്ഷെ അമ്മ വിടില്ല…. ഉള്ള ജോലിക്ക് പോയാൽ പോരെ….. പക്ഷെ അമ്മയ്ക്ക് അറിയില്ലല്ലോ നാട്ടില് ചില്ലറ കാര്യങ്ങളില് ഇടപെടുമ്പോളും നമ്മക്ക് ചില്ലറ തടയും…. പിന്നെ ജനസമ്മതി…. തിരഞ്ഞെടുപ്പ് ഒക്കെ അടുത്ത സമയവും…. ഒരു സീറ്റ് എങ്ങാനും കിട്ടിയാലോ…. […]
Category: Short Stories
MalayalamEnglish Short stories
നായാട്ട് 21
നായാട്ട് Naayattu Author : Samuel George പഴയ ചാരുകസേരയില്‍ കിടന്ന്, ചിതലെടുത്ത് ദ്രവിച്ചു തുടങ്ങിയ മച്ചിലേക്ക് ഒരു നെടുവീര്‍പ്പോടെ ഭാര്‍ഗ്ഗവന്‍ പിള്ള നോക്കി. തന്റെ മനസും ശരീരവും പോലെ ഈ വീടും ദ്രവിച്ചും നശിച്ചും തുടങ്ങിയിരിക്കുന്നു. ചുളിവുകള്‍ വീണ മുഖത്ത് ശുഷ്കിച്ച വിരലുകള്‍ കൊണ്ട് തടവി മങ്ങിത്തുടങ്ങിയ കണ്ണുകളില്‍ വിരുന്നെത്തിയ രണ്ടു തുള്ളി കണ്ണീര്‍ അയാള്‍ ഒപ്പിയെടുത്തു. മച്ചില്‍ അവിടവിടെ ചിലന്തികള്‍ മാറാലകള്‍ കെട്ടി ഇരയെയും കാത്ത് ഇരിപ്പുണ്ട്. താനിവിടെ ഇരയായി സ്വയം മാറി മരണത്തെയും […]
ആദ്യരാത്രിയിൽ പെയ്ത മഴക്കും പറയാനുണ്ട് 24
ആദ്യരാത്രിയിൽ പെയ്ത മഴക്കും പറയാനുണ്ട് Adyaraathriyil Peitha Mazhakkum Parayanundu Author : മനു ശങ്കർ പാതാമ്പുഴ ഇടവമാസ സന്ധ്യയിൽ പെയ്തിറങ്ങുന്ന മഴ ആ പഴയ തറവാടിനെ തണുപ്പിച്ചു തുടങ്ങിയിരിക്കുന്നു. പലനാളുകളായി ആ തറവാട് ചൂടുപിടിച്ച തിരക്കുകളിലായിരുന്നു. ഇന്ന് തിരക്കുകൾ തീർത്തു തറവാട്ട് മുറ്റത്തു നിന്നും അവസാന വണ്ടിയും ചെളി തെറിപ്പിച്ചു കടന്നു പോയിരിക്കുന്നു . മുല്ല പൂക്കളുടെ ഗന്ധം നിറഞ്ഞ ആ മുറിയിൽ പുറത്തു പെയ്യുന്ന മഴയെ നോക്കി നിൽക്കുകയാണ് ഉണ്ണി. അയാൾ എന്തോ വലിയ […]
സംഹാരരുദ്ര 17
സംഹാരരുദ്ര Story Name : SamharaRudhra Author : രോഹിത ഓരോ തവണ ഗംഗയെന്ന ഈ മഹാനദിയിൽ, ഈ പാപനാശിനിയിൽ മുങ്ങി നിവരുമ്പോഴും അറിയപ്പെടാത്ത വശ്യമായ ഒരനുഭൂതി എന്നിൽ നിറഞ്ഞു കവിയും.. അതൊരിക്കലും പാപം കഴുകി കളഞ്ഞതിനാലല്ല, ഈ പുണ്യ നദിയിൽ മറ്റൊരു പുണ്യകർമം അനുഷ്ടിച്ചെത്തിയതിന്റെ പരിണിതഫലമായുണ്ടായ ഗൂഢ മന്ദസ്മിതം… അതെ !!!മറ്റൊരു നീചജന്മത്തെ കൂടി ഈ ഭൂമിയിൽ നിന്നും അവസാനിപ്പിച്ചതിന്റെ അവസാന തെളിവും കൂടി ഈ ഗംഗയിൽ ഒഴുക്കി കളഞ്ഞു.. പാപത്തിന്റെ ചോരക്കറ ഈ പുണ്യനദിയിലൂടെ […]
ഒരു ചുംബനം 18
ഒരു ചുംബനം Oru Chumbanam Author : അന്ന ബെന്നി രാവിലത്തെ തിരക്കിൻ ഇടയിൽ കാൽ വിരൽ ഒന്നു തട്ടി. ചെറിയ പൊള്ളലുകൾ….. ഇടതു കൈയിലെ ചൂണ്ടു വിരളിലെ മുറിവുകൾ….. ഒക്കെ ഒരു വീട്ടമ്മക്കു പുത്തരിയല്ല… പലപ്പോഴും ഇങ്ങനെ ഓരോന്ന് കിട്ടുമ്പോൾ മാത്രമാണ്. ആ ചെറിയ അവയവങ്ങളെ കുറിച്ചു ആലോചിക്കാറുള്ളത് പോലും. എന്നാലോ അതും അവയുടെ കുറ്റമായി കരുതി- “ഹോ! ഈ നാശം പിടിച്ച വിരലിനു മുറിയാൻ കണ്ടൊരു നേരം.” എന്ന് പിറുപ്പിറുക്കും. കാൽ വിരൽ […]
തിരമാലകളുടെ കഥ 34
തിരമാലകളുടെ കഥ Thiramalakalude kadha Author : Arjun പെയ്തൊഴിഞ്ഞ മഴയുടെ ശേഷിപ്പുകൾ ഇലപ്പടർപ്പുകളിൽ നിന്ന് തുള്ളികളായി ഭൂമിയിലേക്ക് അടര്‍ന്ന്‍ വീണുകൊണ്ടിരുന്നു. മറ്റൊരു മഴയുടെ വരവ് തിരിച്ചറിഞ്ഞ അന്തരീക്ഷം തണുപ്പിന്‍റെ ആവരണം ചേർത്തുടുത്ത്,ഇരുട്ടിനെ പതിയെ പുണരുവാന്‍ തുടങ്ങി. കമ്പിളിപുതപ്പിന്‍റെ ഒരുതുമ്പ് തോളിലേക്ക് മടക്കിയിട്ട് കൊണ്ട് ബാല്‍ക്കണിയില്‍ നിന്ന്‍ കാഴ്ചകള്‍ കാണുകയായിരുന്നു ശകുന്തള ടീച്ചർ. സ്കൂൾ കഴിഞ്ഞെത്തി കുളിയും പ്രാത്ഥനയും കഴിഞ്ഞാല്‍ നേരെ ബാൽക്കണിയിലേക്ക് പോകുന്നതാണ് ടീച്ചറിന്‍റെ പതിവ്. ഇവിടെ ബാൽക്കണിയിൽ ഇരിക്കുപ്പോൾ വിശാലമായ ലോകത്ത് […]
രണ്ടു പനിനീർപൂക്കൾ 25
രണ്ടു പനിനീർപൂക്കൾ Randu panineerpookkal | Author : രചന-അബ്ബാസ്.കെ.എം,ഇടമറുക് പുലർകാലത്തെപ്പോഴോ ആ റോസാപ്പൂമൊട്ടിന് കുളിരുകോരി .പൂവിന്റെ മനസ്സാകെ സന്തോഷത്തിലാറാടി . മൊട്ടിട്ട അന്നുമുതൽ താൻ സ്വപ്നം കണ്ട ആ ദിനം ഇതാ വന്നെത്തിയിരിക്കുന്നു .എത്രയോ ദിവസങ്ങളായി തന്റെ ഇതളുകളെല്ലാം വിടർന്നു താനൊരു പൂവായിമാറുന്നതിനുവേണ്ടി കാത്തിരുന്നു .ഇന്നിതാ താൻ ഇതളുകളെല്ലാം വിടർത്തി സുഗന്ധം പടർത്തിക്കൊണ്ട് പൂർണമായൊരു സുന്ദരപുഷ്പമായിമാറിയിരിക്കുന്നു . ഈ സമയം പൂച്ചെടികളുടെ പരിചാരകയായ ഖദീജയും സന്തോഷവതിയായിരുന്നു . ഇന്നലെ താനൊരു പെണ്ണായിമാറിയിരിക്കുന്നു .തന്റെ പനിനീർപ്പൂവിനെപോലെ എല്ലാം […]
മാലിനി 59
മാലിനി Malini Author : Ismail Oduparayil ഇന്നലെ കോളേജിലെ അവസാനത്തെ ദിവസവും പൊഴിഞ്ഞു പോയി… ഇന്നലെയും എനിക്ക് എൻറെ പ്രണയത്തെ തുറന്ന് കാണിക്കാൻ സാധിച്ചില്ല… സാധിച്ചില്ല എന്നല്ല തുറന്ന് കാണിക്കാൻ അവൻ എന്നിക്ക് ഒരു അവസരം തന്നില്ല എന്ന് പറയുന്നത് ആകും നല്ലത്… കോളേജ് വരാന്തയിൽ നിന്ന് തോരാത്ത മഴയെ കൺകുളിർക്കെ നോക്കിനിൽക്കെ എന്നിലേക്ക് പ്രണയാർദ്രമായ ആ പഴയ നിമിഷങ്ങൾ ഒന്നുകൂടെ മടങ്ങി വന്നു…. അവനെ കുറിച്ച് പറയാൻ തുടങ്ങിയാൽ ഞാൻ ഈ കലാലയത്തിൽ കാല് […]
മകരധ്വജൻ 21
മകരധ്വജൻ Makaradwajan Author : സജി.കുളത്തൂപ്പുഴ 1993 വാരണാസി °°°°°°°°°°°°°°°°°°°°° രാത്രി അതിന്റെ അവസാന യാമത്തിലേക്ക് കടക്കുന്നു..ഡിസംബറിന്റെ കുളിരിൽ തണുത്തുറഞ്ഞു കിടക്കുന്ന ഗംഗയുടെ കരയിലൂടെ പൂർണ്ണ ഗർഭിണിയായ രാഗിണി ഇരുകൈകളാലും തന്റെ നിറവയർ താങ്ങിക്കൊണ്ട് കഴിയുന്നത്ര വേഗത്തിൽ ഓടുന്നുണ്ട്.മഴപോലെ പെയ്തിറങ്ങുന്ന മഞ്ഞ് ദൂരക്കാഴ്ച്ച അവ്യക്തമാക്കി തീർക്കുന്നു.ഏറെ ദൂരം മുന്നോട്ട് പോകാനായില്ലവൾക്ക്.പിന്നാലെ കുതിച്ചെത്തിയ നിഴൽ രൂപങ്ങളിലൊരാൾ കൈയിലിരുന്ന നീളൻ വടികൊണ്ട് യുവതിയെ അടിച്ചു വീഴ്ത്തി.തണുപ്പിന്റെ ആധിക്യത്താൽ ആവിപൊന്തുന്ന ഗംഗയിൽ മുങ്ങി നിവർന്ന ഒരു ജോഡി വജ്ര ശോഭയുള്ള കണ്ണുകൾ […]
ഓര്‍മകളില്‍ വീണ്ടും 15
ഓര്‍മകളില്‍ വീണ്ടും Ormakalil Veendum Author : Sanu Malappuram മഴ പെയ്തു തുടങ്ങി.. മണ്ണും മഴയും പ്രണയിക്കുകയാണ്.. കുളിർക്കാറ്റ് സന്തോഷം കൊണ്ട് തുള്ളിച്ചാടുകയാണ്.. മരങ്ങൾ ആനന്ദ ലഹരിയിൽ ചാഞ്ചാടുകയാണ്..മണ്ണ് തന്റെ പരിഭവങ്ങൾ മഴയോട് മൊഴിയുകയാണ്..മണ്ണിന്റെയും മഴയുടെയും പ്രണയം ആരംഭിച്ചു.. അവരുടെ പ്രണയത്തിന് സാക്ഷികളായ് കാറ്റ്, മരങ്ങൾ,മറ്റു ജീവജാലകങ്ങളെല്ലാം ഉണ്ട്… തിമിര്‍ത്ത് പെയ്യുന്ന മഴത്തുള്ളികളെ വകഞ്ഞു മാറ്റി ഞാന്‍ ബൈക്കുമായി മുന്നോട്ട് കുതിച്ചു റോഡ് മുഴുവന്‍ വെള്ളമായിരുന്നു.സുഹൃത്തിന്‍റെ കൈവശമുള്ള ഹാള്‍ഫ് ഗേള്‍ഫ്രണ്ട് നോവല്‍ വാങ്ങാന്‍ പോയതായിരുന്നു […]
ഒരു മലയോര ഗ്രാമം [ജിതേഷ്] 23
ഒരു മലയോര ഗ്രാമം Oru Malayora gramam Author: ജിതേഷ് നേരം സന്ധ്യയോട് അടുക്കുന്ന നേരത്തും മാറാത്ത കോട….. ചുണ്ടിൽ ഒരു ബീഡിയും… കയ്യിലൊരു കട്ടൻ ചായയും… (പുകവലിയും മദ്യപാനവും ആരോഗ്യത്തിന് ഹാനികരം )…. അതൊക്കെ ആസ്വദിച്ചു ദാസേട്ടന്റെ ചായക്കടയിൽ ഇരിക്കുകയായിരുന്നു മനോജ്…. മുന്നിൽ ഇരുട്ടിൽ അകലുന്ന മലയുടെ ചിത്രം…. നല്ല തണുപ്പുണ്ട്…. കുറെ കാലത്തിനു ശേഷമാണ് നാട്ടിലെത്തിയത്….. പട്ടണത്തിൽ ആയതിൽ പിന്നെ ഇവിടുത്തെ ഈ ഇരുത്തം ഒരുപാട് മിസ്സ് ചെയ്തിരുന്നു…. ഇടയ്ക്ക് ഒരു മഴ ചെറുതായി […]
വിലവിവരപട്ടിക 36
വിലവിവരപട്ടിക സേതു. രാധാകൃഷ്ണൻ രാവ് പുലർന്ന് കഴിഞ്ഞപ്പോൾ ഒരാണ്ടിലെ ഉത്സവം കഴിഞ്ഞു. കാവിലെ ഭഗവതിയുടെ ഉത്സവം. പുലരുവോളം നീണ്ടു നിന്ന ആകാശപൂരം അതിന് തെളിവാണ്. ഒടുക്കം ആറാട്ടും,കൊടിയിറക്കവും.അബലംകുന്ന് ഗ്രാമവാസികൾക്ക് ഒരാണ്ട് കടന്നു പോയ്. എല്ലാം കണ്ട് കണ്ണും മനസ്സും കുളിർത്ത് വനദുർഗ്ഗയായ ദേവി നിദ്രയിലാണ്ടു. രണ്ടു നാൾ നീളുന്ന സുഖനിദ്ര. “അമ്മേ!! അച്ചു കിടക്കപ്പായയിൽ നിന്ന് ഞെട്ടിയെണീറ്റു. ഉച്ചത്തിലുള്ള വിളികേട്ട് മെഴുകാൻ എടുത്ത പാത്രങ്ങൾ ഇട്ടെറിഞ്ഞു പത്മിനി മുറിയിലേയ്ക്ക് പാഞ്ഞു വന്നു.”എന്താ അച്ചു? പേടിച്ചോ നീയ്.. […]
ഓഫര്‍ 58
ഓഫര്‍ Story Name : Offer | രചന: കൃഷ്ണനുണ്ണി കിള്ളിക്കുറുശ്ശിമംഗലം നേരം രാത്രി 9 മണിയായിട്ടും അവൻ പുലർച്ചെ 5 മണിക്ക് മൊബൈലിൽ വന്ന ആ സന്ദേശം നോക്കിയിരിക്കുകയാണ്. ” പുതുമയുള്ളതും വളരെ വ്യത്യസ്തമായതും ആകാംഷയാർന്നതുമായ ഒരു ലൈംഗികാനുഭവത്തിന് ഈ നമ്പറിൽ സമീപിക്കുക “.ശെടാ ഇതൊരു വല്ലാത്ത ഒരു ഓഫറായിപ്പോയല്ലോ . പക്ഷേ തിരിച്ച് വിളിച്ചപ്പോ നമ്പറാണെങ്കിൽ സ്വിച്ച് ഓഫ്..! ഓ പറ്റിക്കാൻ വേണ്ടി ആരെങ്കിലും അയച്ചതായിരിക്കും. അല്ലെങ്കിൽ കൊച്ചിയിലൊക്കെ സ്ത്രീവേശ്യകളേ പോലെ കൂത്താടികൾ […]
Jathakadosham [Honey Shivarajan] 1341
Jathakadosham [Honey Shivarajan] ”അളിയന്‍ എന്തായീ പറയുന്നത്… കൊച്ചിലെ മുതല്‍ അവരുടെയുളളില്‍ മോഹം നിറച്ചിട്ട് ഇപ്പോള്‍ കല്ല്യാണം നടക്കില്ലെന്നോ…” രാമചന്ദ്രന് ഹൃദയം വിലങ്ങുന്നത് പോലെ തോന്നി… അയാള്‍ ഞെട്ടലോടെ നില്‍ക്കുന്ന ഭാര്യ സാവിത്രിയെ നോക്കി… ”എന്ത് ചെയ്യാം രാമേന്ദ്രനളിയാ… ഭാസ്കര കണിയാന്‍ പറഞ്ഞാല്‍ അച്ചിട്ടാ… മധുവിനെയും രേണുവിനെയും ചേര്‍ത്ത് വച്ചാല്‍ രണ്ടിലൊരാള്‍ മരണപ്പെടുമെന്നാണ് ഇരുവരുടെയും ജാതകം തമ്മില്‍ ചേര്‍ത്ത് നോക്കിയപ്പോള്‍ ഭാസ്കര കണിയാന്‍ പറഞ്ഞത്…” പരമേശ്വരന്‍ നിസ്സഹായനായി പറഞ്ഞു.. ”ഇതൊന്നും ചേര്‍ത്ത് നോക്കിയിട്ടല്ലല്ലോ അളിയാ കുട്ടികളായിരിക്കുമ്പോള്‍ രേണു […]
പ്രേതം 51
പ്രേതം | Pretham Author : Sanal SBT സർ, എന്താ വിളിപ്പിച്ചത്? ആ സനൽ നീ നാളെ കോട്ടയത്ത് പോണം. കോട്ടയത്തോ? അതിന് drawing ഒന്നും ശരിയായിട്ടില്ല. അതല്ല ഇത് വെറെ ഒരു വർക്കാണ് സ്വാമിയുടെ പഴയ ഒരു ഫ്ലാറ്റ് അത് ഇപ്പോൾ ഒരു പത്ത് വർഷം ആയി പൂട്ടിക്കിടക്കുകയാണ് അതൊന്ന് നമ്മൾ ചെയ്തു കൊടുക്കണം. അല്ല സർ ഈ drawing ഒന്നും ഇല്ലാതെ എങ്ങനെയാണ്. പത്ത് വർഷം മുൻപ് ഉള്ളതാണ് drawing ഒന്നും […]
ഋതുമതി 50
ഋതുമതി തച്ചാടന് നേരം പാതിരാത്രി ആയിരിക്കുണു .അശ്രീകരം പിടിക്കാനായിട്ട് നിനക്കിത് നേരത്തെ അറിയാമായിരുന്നില്ലേ പെണ്ണേ…രണ്ടീസം മുമ്പേ കല്ല്യാണീടെ അവടെ പോയി നിക്കാരുന്നില്ല്യേ ?” കെട്ടഴിഞ്ഞ് അലങ്കോലമായ മുടി ഉച്ചിയില് വാരിക്കെട്ടി അച്ഛമ്മ പിറുപിറുത്തു.”ഇനിയിപ്പൊ അവിടേം ഇവിടേമൊക്കെ കൂട്ടിത്തൊട്ട് അശുദ്ധാക്കണ്ട.ചായിപ്പിലെ തട്ടിന്റെ മോളീന്നൊരു ചൂട്ടെടുത്തോ ഞാന് വെളക്കു കത്തിക്കാം”അമ്മുക്കുട്ടിക്ക് കരച്ചില് വന്നു.ഇന്നലെവരെ കാച്ചിയ എണ്ണ തേപ്പിച്ച് കുളിപ്പിച്ച് മുടി മാടിക്കെട്ടി തന്നിരുന്ന അച്ഛമ്മയാണ് ഇന്നിപ്പൊ പടിക്കലെ ചെറുമികളോടെന്നോണം പെരുമാറുന്നത്.ചൂട്ടുമെടുത്ത് ഉമ്മറത്തെത്തിയപ്പോഴേക്കും അച്ഛമ്മ വിളക്ക് കൊളുത്തി ഉമ്മറപ്പടിയില് വച്ചിരുന്നു. അച്ഛമ്മ […]
അമ്മ മനസ്സ് 61
അമ്മ മനസ്സ് ഉമ വി എൻ സേതു…..അമ്മയുടെ തുടരെത്തുടരെയുള്ള വിളി കേട്ടാണ് അവൻ ഉറക്കമുണർന്നത്. ‘എന്തൊരുറക്കമാടാ ഇത്…ഓഫീസിലൊന്നും പോകുന്നില്ലേ? ഇപ്പോഴും കൊച്ചുകുട്ടിയാണെന്നാ ഭാവം! എല്ലാത്തിനും ഞാൻ വേണം…’ അവൻ ഇതൊക്കെ കേട്ട് ചിരിച്ചുകൊണ്ട് അമ്മയുടെ അടുത്തേക്ക് ചെന്നു..’അമ്മേ..അമ്മയ്ക്ക് മടുക്കുന്നില്ലേ…ഒരേ ഡയലോഗ് എപ്പോഴും ഇങ്ങനെ പറയാൻ? ഏതെങ്കിലും പുതിയത് പറ…എനിക്കും ഇത് കേട്ടു മടുത്തു’ അമ്മ പറഞ്ഞു..’ഹും….വൈകി എണീറ്റതും പോരാ..ചെക്കൻ കൊഞ്ചാൻ വന്നിരിക്കുകയാ… പോ..പോയി കുളിച്ചിട്ടു വാ…..’ അയാൾ കുളിച്ചിട്ടു വന്നപ്പോൾ അമ്മ അയാളുടെ നെറ്റിയിൽ ചന്ദനക്കുറി […]
വിസിറ്റിംഗ് കാർഡ് 22
വിസിറ്റിംഗ് കാർഡ് സ്മിത്ത് കെ “ഡാ സ്റ്റണ്ട് കിടിലാണല്ലേ..??”എം ജി റോഡിലെ പി വി ആർ സിനിമാസ്സിൽ നിന്നും ഒരു മലയാള സിനിമ കണ്ടറിങ്ങുമ്പോൾ വായ്നോക്കുന്നത് ഒരു രസമാണ്.അതുകൊണ്ടുതന്നെ നിധിൻ പറഞ്ഞതോന്നും ഞാൻ അപ്പോൾ കേട്ടില്ല.ശനിയാഴിച്ചയതുകൊണ്ടാവാം തീയേറ്ററിൽ മലയാളി തരുണീമണികളുടെ നല്ല തിരിക്കും.. “ഹേ.. നീ എന്താ പറഞ്ഞേ..?” “ഡാ..സ്റ്റണ്ട് കിടിലനാക്കിയില്ലേ..?”മോഹൻലാൽ ഫാനായ അവന്റെ മുഖത്തെ പ്രസാദം കണ്ടു ഞാനൊന്നും ചിരിച്ചു.പകുതിമനസ്സ് തിയേറ്ററിൽ നിന്നിറങ്ങുന്ന പെണ്പടകളിലും പകുതിമനസ്സു അവനു കൊടുത്തുകൊണ്ടായിരുന്നു എന്റെ ചോദ്യം. ‘അല്ല,മോനെ..ശെരിക്കും പുലിയായിട്ട് […]
ഏകാന്തതയിലെ തിരിച്ചറിവ് 11
ഏകാന്തതയിലെ തിരിച്ചറിവ് ദിവസങ്ങൾ തള്ളിനീക്കുന്നത് ഒരു അലിയാത്ത വീർപ്പുമുട്ടലായിട്ടാണ് അയാൾക്കനുഭവപ്പെട്ടത് .എന്തിനൊ വേണ്ടി എഴുന്നേൽക്കുന്നു ..ഒന്നിനും.വേണ്ടി ആയിരുന്നില്ല എന്ന സത്യം മനസ്സിലാക്കി അ ദിവസം വിട വാങ്ങി പിരിയുന്നു…. ദിവസങ്ങൾ ഒരു പതിറ്റാണ്ടു മുൻപ് ഇങ്ങിനെ ഒന്നും അല്ലായിരുന്നു .ജീവിതത്തിൽ സ്നേഹവും ദുഃഖവും പങ്കിടാൻ ഒരു വാമ ഭാഗം ഉണ്ടായിരുന്നു .പക്ഷെ അന്നയാൾ അ സ്നേഹത്തിന്റെ വില തിരിച്ചറിഞ്ഞിരുന്നില്ല .കുടുംബം വിട്ടു നിന്നാഘോഷങ്ങൾ മെനെഞ്ഞെടുത്തു . ഒരു പാട് കാര്യങ്ങൾ അറിഞ്ഞിട്ടും അറിഞ്ഞില്ലാന്നു നടിച്ചു .സുഖിക്കാൻവേണ്ടി […]
നിന്നരികിൽ 11
നിന്നരികിൽ സൂര്യൻ കിഴക്കു വെള്ള കീറിയപ്പോൾ ഉറക്കച്ചടവോടെ ഞാൻ ചുറ്റും നോക്കി .ഒരു പുതിയ ദിവസം തുടങ്ങുകയായി .അതിന്റെ മുന്നോടിയായി കുരുവികളും കാക്കകളും ചകോരങ്ങളും അവരുടെ പതിവ് പല്ലവികൾ പാടി തുടങ്ങി .അതെല്ലാം കേട്ടുണരാനും കുറെ നല്ല നിമിഷങ്ങൾ ഇഷ്ടമുള്ളവരുടെ കൂടെ പങ്കു വയ്ച്ചുറങ്ങാനും പറ്റുന്നതൊക്കെ ഏതോ ജന്മ സുകൃതം ! ഒന്നോർത്താൽ ഞാൻ എന്ത് ഭാഗ്യവതിയാണ് ! കാരണം എന്റെ പരിമിതികളിൽ ഞാൻ ആഗ്രഹിക്കുന്നതിലും സ്നേഹമാണ് എന്റെ വളർത്തച്ഛനും കുടുംബവും എനിക്ക് നൽകുന്നത് . […]
Love Speaks 61
Love Speaks An early marriage had turned me in to a disappointed and dejected person. A kind of callous mentality slowly developed in me. But I won’t blame Sunanda, my wife for it. She was a sweet person, from anybody`s point of view. But not mine. !! My mind was still meandering on Saakshi .Our […]
സ്മരണിക 19
സ്മരണിക July 7 1988 ആ യാത്രയിൽ ആണ് ഞാൻ അന്തോണി ചേട്ടനെ പരിചയപ്പെടുന്നത് . ട്രെയിനിലെ വിന്ഡോ സീറ്റിൽ ഇരുന്ന ഞാൻ യാത്രയയുടെ ആദ്യ പകുതിയിലെ കാൽ ഭാഗവും പുറത്തുള്ള കാഴ്ചകൾ ആസ്വദിച്ച് ഇരുന്നു.എന്റെ മുൻപിലൂടെ കടന്നു പോയ ഓരോ മരത്തിനും പാടത്തിനും പാലത്തിനും പറയാൻ ഒരുപാടു കഥകൾ കാണും .പക്ഷെ മൂകരായി ജീവിക്കുന്ന അവരുടെ കഥകൾ അറിയാനുള്ള ഭാഗ്യം നമ്മൾ മനുഷ്യർക്ക് ഇല്ലല്ലോ എന്നുള്ള സങ്കടം ഉള്ളിൽ ഒതുക്കി വിന്ഡോ സീറ്റിൽ ഇരുന്നുള്ള വീക്ഷണം […]
പച്ചത്തുരുത്ത് 9
പച്ചത്തുരുത്ത് സ്കൂൾവിട്ട് ഫ്ലാറ്റിലെത്തിയുടൻതന്നെ പ്രണവ് തന്റെ ചുമലിൽ തൂങ്ങുന്ന കനത്തഭാരം ബെഡിലേക്കു വലിച്ചെറിഞ്ഞു.ഡ്രെസ്സ്പോലും മാറാതെ അവൻ ടി വി ഓൺ ചെയ്തു . റിമോട്ട് എടുത്തു തനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട കാർട്ടൂൺചാനൽ തിരഞ്ഞു . അത്കണ്ടുമടുത്തപ്പോൾ അവൻ ചെന്ന് ടി വി ഓഫ് ചെയ്തു. അമ്മ ജോലിക്കുപോകുമ്പോൾ മേശപ്പുറത്തു എടുത്തുവെച്ചിരിക്കുന്ന തണുത്തറഞ്ഞ ഭക്ഷണം കുറച്ചെടുത്തു കഴിച്ചെന്നുവരുത്തി . ബാക്കി അവൻ വേസ്റ്റ്ബോക്സിലേക്ക് തട്ടി . അമ്മയുണ്ടാക്കിയ ഭക്ഷണമൊന്നും ഇപ്പോൾ അവനിഷ്ടമല്ല. അടുക്കളയിൽ ചെന്ന് ഒരു പാക്കറ്റ് ചിപ്സും,ഫ്രിഡ്ജ് തുറന്നു […]
പ്രണയമുന്തിരി വള്ളികള്‍ 9
പ്രണയമുന്തിരി വള്ളികള്‍ ഇത് ഒരു ദ്വീപിന്‍റെ കഥയാണ്,അറബിക്കടലിനോടു ചേര്‍ന്ന് കിടന്ന ഒരു ദേശത്തിന്‍റെ കഥ.1960 കാലഘട്ടത്തില്‍ യാത്രാ സൗകര്യങ്ങള്‍ പരിമിതമായ ആ സ്ഥലത്ത് പ്രധാനമായും രണ്ടു തരത്തിലുള്ള ആളുകളാണുണ്ടായിരുന്നത്.ഒന്ന് കടലിനോടും കായലിനോടും ഒക്കെ മല്ലിട്ടു ജീവിച്ച കുറേ മുക്കുവന്മാര്‍,പിന്നെ അവരെ ചൂഷണം ചെയ്തു ജീവിതം നയിച്ച കുറേ മുതലാളിമാര്‍.സാമ്പത്തികമായുള്ള ഒരു വേര്‍തിരിവ് എല്ലാ കാര്യങ്ങളിലും മുഴച്ചു നിന്നിരുന്നെങ്കിലും ഒരേ ഒരു കാരണത്താല്‍ എല്ലാവരും ബന്ധിക്കപ്പെട്ടിരുന്നു.ഒരു വേര്‍തിരിവുമില്ലാത്ത ഒരു സ്ഥലത്ത് അവര്‍ ഒന്നിച്ചു.ആത് സെബസ്ത്യാനോസ് പുണ്യാളന്‍റെ പള്ളിയിലായിരുന്നു.പള്ളി […]