വിലവിവരപട്ടിക 36

Views : 17841

അകത്തേയ്‌ക്ക് പോയ പാൽപാത്രം ഒഴിഞ്ഞു കിട്ടുവാൻ എടുത്ത നേരം.പീടിയ്ക്കു മുന്നിൽ പലഹാരങ്ങൾ നിറഞ്ഞു കിടന്ന ചില്ല് അലമാരയ്ക്ക് താഴെ തൂക്കിയിരുന്ന ‘വിലവിവരപട്ടിക ‘ അച്ചു സൂക്ഷ്മം വായിച്ചു.

നിത്യക്കാഴ്ച്ചയായ അലിയാര് പീടികയുടെ അരമതിൽ ചാരിയിരുന്നു ബീഡി തെറുക്കുന്നുണ്ടായിരുന്നു.

“എന്താ അച്ചുവേ? അനക്ക് അതിൽ ഏതാ തെരിയാത്തത്. ഇത്ര സൂക്ഷ്മം നോക്കാൻ.

” ഒന്നൂല്ലഅലിയുപ്പാപ്പ “.(അലി എന്ന അലിയാരുടെ വിളി പേര് അച്ചുവടക്കം ചുരുക്കം ചിലർ മാത്രമേ വിളിക്കാറുള്ളു ഇന്ന്. ഒരു കാലത്ത് നെടുംമ്പുരയ്ക്കൽ കുട്ടിഹസ്സൻ മകൻ ‘അലംഘാൻ ‘ എല്ലാവരുടെയും അലി. ആ കഥ പറയാൻ എനിക്ക് ക്ഷമയില്ല.) തെറുപ്പിനിടയിലും അലിയാര് അച്ചുവിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

” അനക്ക് തെറുപ്പ് പഠിക്കണ്ണോച്ചുവേ..? ഒരു കുശലമെന്നോണം അലിയാര് ചോദിച്ചു.

“എന്തിനാ..?

“വെറുതെ “.

“വേണ്ട, എനിക്കു പഠിക്കണ്ട. എനിക്കു പഠിക്കാൻ പാഠബുസ്തകം ഉണ്ട്”.

“ഹാ.. ഹാ…. മിടുക്കൻ അലിയാര് ഊറി ഊറി ചിരിച്ചു.

ചിരി ഒടുക്കം ചുമയായി.ചുമച്ചു കാറി താഴെ കരുതിയ മണ്ണിട്ട ചിരട്ടയിൽ തുപ്പി.അലിയാരുടെ ചെയ്തികൾ അച്ചുവിന്റെ മുഖത്ത് നീരസം പടർത്തി.അതു മനസ്സിലാക്കിയട്ടെന്നോണം അലിയാര് പറഞ്ഞു

“അനക്കും ഒരു ഉപ്പാപ്പ ഉണ്ടാരന്നേൽ ഇങ്ങനെ ചുമച്ചും തുപ്പിയുമൊക്കെ കണ്ടേനേ.

“എനിക്ക് ഉപ്പാപ്പ ഇല്ലല്ലോ”.

” ഇങ്ങനെയൊരു ഉപ്പാപ്പ ഉണ്ടാവഞ്ഞതു നന്നായി “.

ജടപിടിച്ചു കഴിഞ്ഞ ഭൂതകാലസ്മരണകളുടെ ദൃഷ്ടാന്തമായിരുന്നു ആ വാക്കുകൾ.

നായര് ഒഴിഞ്ഞ പാത്രവുമായ് തിരികെ വന്നു.

പാത്രം തിരികെ വാങ്ങി മടങ്ങാൻ നേരം അച്ചു ചോദിച്ചു

“കൃഷ്ണേട്ടാ, ഈ പരിപ്പുവടയ്ക്ക് ‘വ’ ഇല്ലല്ലോ?

നായരുടെ മുഖത്ത് ശങ്ക. കാര്യം പിടികിട്ടിയില്ല.

Recent Stories

The Author

ByD

1 Comment

  1. സുദർശനൻ

    കഥ നന്നായി. ഇഷ്ടപ്പെട്ടു. ഇനിയും ഇത്തരം കഥകൾ എഴുതണം.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com