വിലവിവരപട്ടിക 36

Views : 17841

“വഴിക്കെങ്ങാണം ഓതമ്മേ കണ്ടാൽ ഇവിടം വരെ ഒന്നു വരാൻ,അമ്മ പറഞ്ഞൂന്ന് പറയ്യ് “.

അർദ്ധയോക്തിയിൽ നോക്കുക മാത്രം ചെയ്യത് അച്ചു പടിയിറങ്ങി.ഓതമ്മ വരാൻ പറഞ്ഞത് എന്തിനാണെന്ന് അച്ചൂനറിയാം. അച്ചൂന്റെ പേടി ഉഴിയാൻ.

ചെറു പള്ളം കടന്ന് വരമ്പു കേറി അച്ചു മെല്ലെ ഓട്ടം തുടങ്ങി.

ഈ ഓട്ടം അച്ചൂവിന് പതിവ് വിനോദമാണ്.ഇത് അവസാനിക്കുന്നത് നായരുടെ പീടികയിൽ ചെന്നാണ്. തിരികെ പോരുംമ്പോഴും ഓടിയെ

വീട്ടിലെത്തു. തിരികെ പോരുമ്പോൾ ഒഴിഞ്ഞ പാത്രമായതിനാൽ കാലുകൾക്ക് വേഗത കൂടും.

“വലതും വാങ്ങണോ പത്മം”?

ചന്ത കൂടാൻ പോകുന്ന പോക്കിൽ താഴെ,വഴിവക്കിൽ നിന്ന് ലീലയേട്ത്തി വിളിച്ചു ചോദിക്കുമ്പോഴാ, വരമ്പിൽ ഓടിയകലന്ന അച്ചുവിൽ നിന്ന് പത്മിനിയുടെ നോട്ടം അകന്നത്.

” വേണ്ട ഏട്ത്തി.അത്യാവശ്യം എല്ലാം ഉണ്ട്”.

“ശരിയെന്നാ ഞങ്ങളു പോയേച്ചും വരാം “.

” ശരിയേച്ചി”.വിളക്കു വെക്കാൻ വാഴപിണ്ഡി നാട്ടിയ പോലെ അവർ ചേലയും ചുറ്റി വരമ്പിലൂടെ ഒറ്റവരിയായി നടന്നകന്നു.

ചന്തമുക്കിലെ അരയാലിൻ തണലിലാണ് നായരുടെ ചായ പീടിക.’ശ്രീകൃഷ്ണവിലാസം റ്റിസ്റ്റാൾ ‘. ധാന്യങ്ങൾ പൊടിക്കുന്ന മില്ലും ലോക്കൽ കമ്മറ്റിയാഫിസും കൂടി ചേരുന്ന വരിക്കടകൾ. കടമൂടുന്ന നിരപലകകൾ അക്കങ്ങൾ ഇട്ട് അരമതിലിനോട് ചേർത്ത് വെച്ചിരിക്കുന്നു.

Recent Stories

The Author

ByD

1 Comment

  1. സുദർശനൻ

    കഥ നന്നായി. ഇഷ്ടപ്പെട്ടു. ഇനിയും ഇത്തരം കഥകൾ എഴുതണം.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com