Category: Stories

യക്ഷയാമം (ഹൊറർ) – 17 33

Yakshayamam Part 17 by Vinu Vineesh Previous Parts മൂന്നുതവണ മുങ്ങിനിവർന്ന് സ്നാനത്തോടൊപ്പം ഗൗരിയെ മനസിൽ സങ്കൽപ്പിച്ച് സാമവേദത്തിലെ കാമദേവമന്ത്രം 7 തവണ ഉരുവിടാൻ തുടങ്ങി. “നമോ ഭഗവദേ കാമ ദേവായ ശ്രീ സർവ്വ ജന പ്രിയായ സർവ്വ ജന സംമോഹനായ ജ്യോല ജ്യോല പ്രജ്യോല പ്രജ്യോല….” അതേസമയം കീഴ്ശ്ശേരി മനയിൽ അമ്മുവിനൊപ്പം ഉറങ്ങുകയായിരുന്ന ഗൗരിയുടെ സ്വപ്നത്തിലേക്ക് നിറപുഞ്ചിരിതൂവി അനി കടന്നുവന്നു. സീതയെ വശീകരിച്ചപോലെ… പൂത്തുതളിർത്തുനിൽക്കുന്ന ആരാമത്തിനുള്ളിൽ നിന്നുകൊണ്ട് അനി ഗൗരിയെ മാടിവിളിച്ചു. ഏഴഴകുള്ള മാരിവില്ലിനേക്കാൾ […]

യക്ഷയാമം (ഹൊറർ) – 16 19

Yakshayamam Part 16 by Vinu Vineesh Previous Parts “അതെന്തുപൂജ, പൂജകഴിഞ്ഞപ്പോൾ സീതക്കെന്ത് സംഭവിച്ചു.? ചോദ്യത്തിനു പുറമെ മറുചോദ്യങ്ങളുമായി ഗൗരി അറിയാനുള്ള ആകാംക്ഷയിൽ വീണ്ടും ചോദിച്ചു. “ഷോഡസ പൂജ” ഇടറിയസ്വരത്തിൽ സച്ചിദാനന്ദൻ പറഞ്ഞു “ഷോഡസപൂജ ?..” സംശയത്തോടെ അവൾ വീണ്ടും ചോദിച്ചു. “ആഭിചാരകർമ്മങ്ങളിൽ വച്ച് ഏറ്റവും മോശപ്പെട്ട, അഴുക്കായ ഒരുപൂജയാണ് ‘ഷോഡസപൂജ’ ഏത് മന്ത്രികനും ചെയ്യാൻ അറക്കുന്നകർമ്മം. അതുചെയ്‌തുകഴിഞ്ഞാൽ ഭാവിയിൽ ഈശ്വരന്റെ ഇടപെടൽ മൂലം മൃത്യു വരിക്കേണ്ടിവരുമെന്ന് പൂർണ്ണ നിശ്ചയമാണ്. “അല്ല മാഷേ, അപ്പൊ സീതയെ […]

അക്ഷരോദകം 69

“അക്ഷരോദകം” Aurhor : സുനിൽ   “കുട്ടിയമ്മേ.. ടീ കുട്ടിയമ്മോ… ടീ നീലിമേ… നീയാ മൊളകുപൊടി എവിടെ വെച്ചെടീ…?” “ങും നീ മിണ്ടണ്ട! ഇന്നെന്താണാവോ മിണ്ടാതിരിക്കാൻ കാരണം…? തെരക്കിയാ കുറ്റം തെരക്കിയില്ലേ കുറ്റം നോക്കിയാ കുറ്റം നോക്കിയില്ലേ കുറ്റം ന്റെ പൊന്നോ! ഞാനൊന്നിനുവില്ലേ…” അതെങ്ങനാ വയ്യാത്തെടത്ത് അടുക്കളേ കേറരുതെന്നു പറഞ്ഞിട്ടൊള്ളതാ പറഞ്ഞാക്കേവലം അതില്ലാലോ…. തലയ്ക്കാ പരിക്ക് വല്ലോം സംഭവിച്ചാ എനിക്കുപിന്നാരാ ഒള്ളേ.. പറഞ്ഞാ കേക്കണ്ടേ.. ഇതൊക്കെ പറഞ്ഞാലും അത് പറഞ്ഞില്ലല്ലോ! ഞാൻ നന്ദകിഷോർ! നന്ദൻ എന്ന് വിളിക്കും. […]

യക്ഷയാമം (ഹൊറർ) – 15 73

Yakshayamam Part 15 by Vinu Vineesh Previous Parts സച്ചിദാനന്ദൻ പറഞ്ഞുനിറുത്തിയതും ഘോരമായ ഇടിയോടുകൂടെ കാർമേഘങ്ങൾ ഇരുണ്ടുകൂടി. ശക്തമായകാറ്റ് നിലത്തുവീണ കരിയിലകളെ ചുറ്റിയെടുത്ത് പറന്നുയർന്നു ചുറ്റിലും ഇരുട്ടുകുത്താൻ തുടങ്ങി. “മഴ, താൻ പൊയ്ക്കോളൂ നമുക്ക് പിന്നെ കാണാം” അത്രേയും പറഞ്ഞ് സച്ചിദാനന്ദൻ തിരിഞ്ഞു നടന്നു. “മാഷേ, ഒന്നുനിൽക്കൂ, ബാക്കികൂടെ പറഞ്ഞിട്ട്….” ഗൗരിയുടെ വാക്കുകളെ വകവക്കാതെ അയാൾ വനത്തിനുള്ളിലേക്ക് ഓടിക്കയറി. “ശോ, ഇയ്യാളെന്ത് മനുഷ്യനാ, ഇപ്പോഴും സീതക്ക് എന്തു സംഭവിച്ചുയെന്നറിയാൻ കഴിഞ്ഞില്ലല്ലോ.” നിരാശയോടെ അവൾ ഒരുനിമിഷം അവിടെത്തന്നെ […]

യക്ഷയാമം (ഹൊറർ) – 14 49

Yakshayamam Part 14 by Vinu Vineesh Previous Parts ഗൗരി പുസ്തകത്തിൽനിന്നും കണ്ണെടുത്ത് ജാലകത്തിലൂടെ പുറത്തേക്കുനോക്കി. “ഇനി അനി വല്ല മന്ത്രവാദവും ചെയ്‌തോ?” അവൾ സ്വയം ചോദിച്ചു. ജാലകത്തിലൂടെ ഒഴുകിയെത്തിയ കാറ്റിന് പാലപ്പൂവിന്റെ ഗന്ധമുണ്ടായിരുന്നു. പെട്ടന്ന് പിന്നിലൊരു കൈ അവളുടെ ശിരസിനുസമമായി അന്ധകാരത്തിൽ നിന്നും പ്രത്യക്ഷപ്പെട്ടു. പതിയെ ആ കൈകൾ മുന്നോട്ട് ചലിച്ചു. അപ്പോഴും ഗൗരി സീതയെഴുതിയ വരികളിലായിരുന്നു ശ്രദ്ധിച്ചിരുന്നത്. പതിയെ ആ കരങ്ങൾ അവളുടെ തോളിൽ പതിഞ്ഞു. ഉടനെ ഗൗരി കസേരയിൽ നിന്നും ഞെട്ടിയെഴുന്നേറ്റു. […]

യക്ഷയാമം (ഹൊറർ) – 13 59

Yakshayamam Part 13 by Vinu Vineesh Previous Parts 10-10-2016 തിങ്കൾ. ഇന്ന് ശിവക്ഷേത്രത്തിൽനിന്നും മടങ്ങിവരുമ്പോൾ ആൽത്തറയിലിരിക്കുന്ന അനിയേട്ടനെ കണ്ടു. ഇന്നലെകണ്ടപ്പോൾ ഇന്ന് ഇവിടെ കാത്തുനിൽക്കാമെന്ന് പറഞ്ഞിരുന്നു. എന്താണ് കാര്യം എന്നറിയാൻ ഞാൻ അങ്ങോട്ട് ചെന്നുചോദിച്ചു.” “ഓഹോ, അപ്പൊ ആ ചേട്ടനും മുഖ്യ കഥാപാത്രമാണ്.” വായന ഇടക്കുവച്ചുനിർത്തി ഗൗരി സ്വയം പറഞ്ഞു. ശേഷം അവളുടെ അജ്ഞനമെഴുതിയ മാന്മിഴികൾ വീണ്ടും വരികളിലേക്ക് ചലിച്ചു. “എന്തോ പറയാനുണ്ടെന്ന് പറഞ്ഞിട്ട് അനിയേട്ടൻ കുറച്ചുനേരം മൗനം പാലിച്ചുനിന്നു വല്ലാതെ അസ്വസ്ഥനായിരുന്നു അയാൾ […]

യക്ഷയാമം (ഹൊറർ) – 12 53

Yakshayamam Part 12 by Vinu Vineesh Previous Parts കിഴക്കേ ജാലകപ്പൊളി തുറന്നുനോക്കിയ ഗൗരി ഭയംകൊണ്ട് രണ്ടടി പിന്നിലേക്കുവച്ചു. നിലാവിന്റെ വെളിച്ചത്തിൽ കറുത്തുരുണ്ട് മഞ്ഞക്കണ്ണുകളുമായി ഒരു കരിമ്പൂച്ച ജാലകത്തിനടുത്തുവന്നിരുന്ന് ഗൗരിയെ വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ചുറ്റിലും പാലപ്പൂവിന്റെയും അരളിയുടെയും ഗന്ധമൊഴുകാൻതുടങ്ങിയിരുന്നു. പെട്ടന്നുതന്നെ അവൾ ജാലകപ്പൊളി കൊട്ടിയടച്ചു. “എന്താ ഗൗര്യേച്ചി..” എഴുന്നേറ്റിരുന്ന് അമ്മു ചോദിച്ചു. “ഒന്നുല്ല്യാ അമ്മൂ. നീ കിടന്നോളൂ. എനിക്കൽപ്പം വായിക്കാനുണ്ട്.” ഗൗരി തിരിച്ച് കിടക്കയിൽ ടേബിൾലൈറ്റ് കത്തിച്ച് ചുമരിനോട് ചാരിയിരുന്നു. കിളിവാതിലിലൂടെ തണുത്തകാറ്റ് അകത്തേക്ക് ഒഴുകിയെത്തി. മേലാസകലം […]

യക്ഷയാമം (ഹൊറർ) – 11 69

Yakshayamam Part 11 by Vinu Vineesh Previous Parts സീതയുടെ നെറ്റിയിൽ എന്തോ മുറിവ് രൂപപ്പെട്ടിരിക്കുന്നു. അതിൽനിന്നും രക്തം പൊടിയുന്നുണ്ട്. അടിച്ചുണ്ടിനെ പിന്നിലാക്കി അവളുടെ ദ്രംഷ്ടകൾ വളരാൻ തുടങ്ങിയിരുന്നു കണ്ണുകളിൽ നിന്നും ചുടുരക്തം ഒലിച്ചിറങ്ങി. അമ്മു പിന്നിലേക്ക് തന്റെ ഓരോ കാലുകൾ വച്ചു. ഗൗരി അവളുടെ കൈയ്യിൽ മുറുക്കെ പിടിച്ചുകൊണ്ട് പറഞ്ഞു. “പേടിക്കേണ്ട ഒന്നും ചെയ്യില്ല്യാ..” പതിയെ സീതയുടെ രൂപം വളരാൻ തുടങ്ങി. ആകാശംമുട്ടിനിൽക്കുന്ന കരിമ്പനയുടെ ശിരസുവരെ അവൾ വളർന്നു. സീതയുടെ അട്ടഹാസം ആ പ്രദേശം […]

യക്ഷയാമം (ഹൊറർ) – 10 55

Yakshayamam Part 10 by Vinu Vineesh Previous Parts ഘോരമായ ഇടിയും മിന്നലും ഭൂമിയിലേക്ക്‌ ഇറങ്ങിവന്നു. അമ്മുവിനെ മാറിലേക്ക് ചേർത്തുപിടിച്ചുകൊണ്ട് ഗൗരി കണ്ണുകളടച്ച് നാമങ്ങൾ ഉരുവിട്ടു. “സിന്ദൂരാരുണ വിഗ്രഹാം ത്രിനയനാം, മാണിക്യ മൌലി സ്ഫുരത്, താരാനായക ശേഖരാംസ്മിത മുഖീ, മാപീന വക്ഷോ രുഹാം പാണിഭ്യാംമളി പൂര്‍ണരത്ന ചഷകം, രക്തോല്പലം ബിഭ്രതീം സൌമ്യാം രത്ന ഘടസ്‌ഥ രക്തചരനാം, ധ്യായേത്‌ പരാമംബികാം ” ഗൗരിയുടെ പ്രാർത്ഥനകേട്ട സീത വീണ്ടും ഉച്ചത്തിൽ ആർത്തട്ടഹസിച്ചു. അപ്പോഴാണ് രാവിലെ തിരുമേനി ഗൗരിയുടെ കൈയ്യിൽകെട്ടികൊടുത്ത […]

യക്ഷയാമം (ഹൊറർ) – 9 35

Yakshayamam Part 9 by Vinu Vineesh Previous Parts “ഹഹഹ, എല്ലാം അറിയണം ലേ ?..” “മ്, എന്തായാലും ഇവിടെ ഞാൻ തീരെ പ്രതീക്ഷിച്ചില്ല്യാ, ഇത് സർപ്രൈസ് ആയിപ്പോയി.” “ഞാൻ ഇവിടെതന്നെയാണ് ഉണ്ടാവാറ്. പിന്നെ ജോലിയെന്നുപറഞ്ഞാൽ…. പട്ടാമ്പി എസ് എൻ ജി എസ് കോളേജിലെ മലയാളം അധ്യാപകനാണ്. പേര് സച്ചി സച്ചിദാനന്ദൻ. “ഓഹ്.. അധ്യാപകൻ ആണല്ലേ, അപ്പൊ മാഷേയെന്ന് വിളിക്കലോ ?.” “അതിനെന്താ, വിളിക്കാലോ. ഇവിടെ എവിടാ കുട്ടിടെ വീട് ?..” കൈയിലുള്ള പുസ്തകം മടക്കിവച്ചുകൊണ്ട് […]

യക്ഷയാമം (ഹൊറർ) – 8 59

Yakshayamam Part 8 by Vinu Vineesh Previous Parts നിമിഷനേരംകൊണ്ട് അഗ്നി നീലനിറത്തിൽ ആളിക്കത്തി. അഗ്നിക്കുമുകളിലുള്ള ആ ഭീകരമായ കാഴ്ച്ചകണ്ട ഗൗരിയുടെകണ്ണുകൾ മങ്ങി. തൊണ്ട വരണ്ടു. താൻ കാണുന്നത് സത്യമാണോയെന്നുപോലും വിശ്വസിക്കാൻ അവൾക്ക് കഴിഞ്ഞില്ല. കൈകൾ മുകളിലേക്ക് ഉയർത്തി ശങ്കരൻതിരുമേനി എന്തോ മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടിരുന്നു. നീലനിറത്തിൽ കത്തുന്ന അഗ്നിക്കമുകളിൽ ഒരു സ്ത്രീരൂപം. ഗൗരി തന്റെ കണ്ണുകളെ വലതുകൈകൊണ്ട് തിരുമ്മി പതിയെ ആ രൂപം വളരാൻതുടങ്ങി. ഭയംകൊണ്ട് ഗൗരിയുടെ കാലുകൾവിറച്ച് കുഴഞ്ഞുപോകുന്നപോലെ തോന്നി. ഭീകരമായ ശബ്ദത്തോടുകൂടി ആ […]

യക്ഷയാമം (ഹൊറർ) – 7 35

Yakshayamam Part 7 by Vinu Vineesh Previous Parts “മാർത്താണ്ഡൻ..” തിരുമേനിയുടെ കണ്ണുകൾ വികസിച്ചു. നെറ്റിയിൽനിന്നും ഒരുതുള്ളി വിയർപ്പ് അടർന്ന് കവിളിലേക്കൊലിച്ചിറങ്ങി. “അവൻ നിന്നെ സ്പർശിച്ചോ ?..” ഗൗരിയുടെ മുഖത്തേക്കുനോക്കാതെ കണ്ണുകളടച്ചുകൊണ്ട് ശങ്കരൻതിരുമേനി ചോദിച്ചു. “ഇല്ല്യാ, പക്ഷെ എന്തോ അയാളാകെ അസ്വസ്ഥനായിരുന്നു.” “മ്, അറിയാം.” തിരുമേനി പതിയെ നീലനിറമുള്ള ജലത്തിലേക്കിറങ്ങി. കൈകുമ്പിൾ തെളിനീരെടുത്ത് തലവഴി പുറകിലേക്കൊഴിച്ചു. “മുത്തശ്ശനറിയോ അയാളെ ?..” ഈറനോടെ അവൾ കല്പടവുകളിലേക്ക് കയറിയിരുന്നുകൊണ്ട് ചോദിച്ചു. “ഉവ്വ്, വർഷങ്ങൾക്കുമുൻപ് ഞാനും മഹാമാന്ത്രികനായ ചന്ദനക്കാവ് കൃഷ്ണമൂർത്തിയും […]

യക്ഷയാമം (ഹൊറർ) – 6 42

Yakshayamam Part 6 by Vinu Vineesh Previous Parts ഒരുനിമിഷം ശ്വാസംനിലച്ചുപോയ ഗൗരി മുകളിലേക്ക് തന്റെ ശിരസുയർത്തി. ആകാശംമുട്ടെവളർന്ന വൃക്ഷത്തിന്റെ ശിഖരത്തിൽ ഒരു മൃതദേഹം കാട്ടുവള്ളിയിൽ കിടന്നാടുന്നു. രക്തം പിന്നെയും തുള്ളികളായി ഗൗരിയുടെ കഴുത്തിലേക്ക് ഇറ്റിവീണു. ഭയത്തോടെ അവൾ സർവ്വശക്തിയുമെടുത്ത് അലറിവിളിച്ചു. “മുത്തശ്ശാ ” ഗൗരിയുടെ നിലവിളികേട്ട് ശങ്കരൻതിരുമേനിയും, രാമനും അപ്പൂപ്പൻക്കാവിനുള്ളിലേക്ക് ഓടിവന്നു. രണ്ടുകൈകളും തന്റെ ചെവിയോട് ചേർത്ത് മിഴികളടച്ചു നിൽക്കുകയായിരുന്നു ഗൗരി. “എന്താ മോളേ ?” തിരുമേനി അവളുടെ തോളിൽതട്ടി ചോദിച്ചു. മുകളിലേക്കുനോക്കാതെ ഗൗരി […]

യക്ഷയാമം (ഹൊറർ) – 5 57

Yakshayamam Part 5 by Vinu Vineesh Previous Parts പകൽവെളിച്ചത്തിലും പ്ലാറ്റ്‌ഫോമിന്റെ മുകളിലെ കമ്പിയുടെ ഇടയിലിരുന്നുകൊണ്ട് ഒരു മൂങ്ങ അദ്ദേഹത്തെതന്നെ വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. കഴുത്തിൽകെട്ടിയ രക്ഷകളെ അദ്ദേഹം വലതുകൈകൊണ്ട് ചേർത്തുപിടിച്ചു. “മഹാദേവാ… അപശകുനമാണല്ലോ.” തിരുമേനി പതിയെ തന്റെ മിഴികളടച്ച് ഉപാസനാമൂർത്തികളെധ്യാനിച്ചു. “എന്താ മുത്തശ്ശാ…” സംശയത്തോടെ ഗൗരി ചോദിച്ചു. അല്പനിമിഷം ധ്യാനത്തിലാണ്ട തിരുമേനി തന്റെ കണ്ണുകൾ തുറന്ന് പിന്നിലേക്കുനോക്കി. തന്നെ തീക്ഷ്ണമായിനോക്കിയിരുന്ന മൂങ്ങ അപ്പോൾ അപ്രത്യക്ഷമായിരുന്നു. ശേഷം മുൻപിൽവന്നുനിന്ന കരിമ്പൂച്ചയെ നോക്കി അതെങ്ങോട്ടോ ഓടിയൊളിച്ചു. ഗൗരി തന്റെ ചോദ്യം […]

യക്ഷയാമം (ഹൊറർ) – 4 48

Yakshayamam Part 4 by Vinu Vineesh Previous Parts ഗൗരിയുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളുമായി ബ്രഹ്മപുരത്ത് കീഴ്ശ്ശേരി മനക്കലെ ശങ്കരൻതിരുമേനി തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു. തിരിച്ച് സീറ്റിൽവന്നിരുന്ന ഗൗരിയുടെ മനസുമുഴുവൻ കമ്പിളിപുതച്ചുവന്നയാളെകുറിച്ചായിരുന്നു. വൈകാതെ രാത്രിയുടെലാളനം അവളെ നിദ്രയിലേക്ക് നയിച്ചു. ജാലകത്തിലൂടെ ഒഴുകിയെത്തിയ തണുത്തകാറ്റേറ്റ് അഴിഞ്ഞുവീണ അവളുടെ മുടിയിഴകൾ മൃദുലമായ കവിൾതടത്തിൽ മുട്ടിയുരുമ്മിക്കളിക്കുന്നുണ്ടായിരുന്നു. രാത്രിയുടെ യാമങ്ങൾ കടന്നുപോയി. അഴിഞ്ഞുകിടക്കുന്ന കേശത്തിനുള്ളിലൂടെ അരുണകിരണങ്ങൾ അവളെ തട്ടിവിളിച്ചു കണ്ണുതുറന്ന് ഗൗരി ചുറ്റിലുംനോക്കി. പേരറിയാത്ത ഏതോ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയിട്ടിരിക്കുന്നു. “ചേച്ചീ…ഏതാ ഈ സ്റ്റേഷൻ.” […]

യക്ഷയാമം (ഹൊറർ) – 3 46

Yakshayamam Part 3 by Vinu Vineesh Previous Parts ഭയം ഉള്ളിൽ കിടന്ന് താണ്ഡവമാടുമ്പോഴും മുത്തശ്ശൻ പറഞ്ഞ വാക്കുകളായിരുന്നു അവളുടെ മനസ്സിൽ. കണ്ണുകളടച്ച് ഗൗരി മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കാൻ തുടങ്ങി. “ഓം ത്ര്യംബകം യജാമഹെ സുഗന്ധിം പുഷ്ടി വര്‍ദ്ധനം ഉര്‍വാരുകമിവ ബന്ധനാത് മൃത്യോര്‍ മുക്ഷീയ മാമൃതാത്.” “ഗൗരി, ഗൗരീ….” അഞ്ജലി നീട്ടി വിളിക്കുന്നതുകേട്ട ഗൗരി അഞ്ജനം വാൽനീട്ടിയെഴുതിയ മിഴികൾ ഭയത്തോടെ പതിയെ തുറന്നു. “താര… അവൾ… ഞാൻ… ” ഭയം ഉടലെടുത്ത ഗൗരി വാക്കുകൾക്കുവേണ്ടി പരതി. […]

യക്ഷയാമം (ഹൊറർ) – 2 54

Yakshayamam Part 2 by Vinu Vineesh Previous Parts “ഗൗരി…. ക്യാൻ യൂ ടെൽ മീ… അബൗട് യൂർ വില്ലേജ്..” കൂട്ടത്തിലുള്ള ആസാംകാരി ഹെന്ന ചോദിച്ചു. “മ്…. ഇറ്റ് ഈസ് എ ട്രഡീക്ഷണൽ പ്ലൈസ്. വീ ഹാവ് എ ലോട്ട് ഓഫ് ടെമ്പിൾ,പഡ്ഢി ഫാം, പൂള്സ്, ആൻഡ്‌ അതെർ അൺബിലീവബിൾ സീക്രട്‌സ്..” “വാഹൂ…. ഇറ്റ്സ് വെരി ഇന്റർസ്റ്റിംഗ്.” ഹെന്ന പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. “ആൻഡ് യൂ നോ സംതിംങ് , ഞാനിതുവരെ അവിടെ പോയിട്ടില്ല ഇത്തവണ ഞാൻ […]

യക്ഷയാമം (ഹൊറർ) – 1 59

Yakshayamam Part 1 by Vinu Vineesh ഗൗരീ….. അഞ്ജലി നീട്ടിവിളിക്കുന്നതുകേട്ട് ഗൗരി പുതപ്പിനുള്ളിൽനിന്ന് തല പുറത്തേക്കിട്ടുകൊണ്ട് അവളെ തീക്ഷ്ണമായിനോക്കി. പുറത്തുനിന്ന് അരുണരശ്മികൾ ജാലകത്തിലൂടെ ഫ്ലാറ്റിനകത്തേക്ക് ഒരു വിരുന്നുകാരനെപോലെ ഒഴുകിയെത്തി. മേശക്കുമുകളിൽ ആവിപറക്കുന്ന കട്ടൻചായ ഗൗരിയെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. ഇളംവെയിൽ അവളെ തഴുകിതലോടിയപ്പോൾ കിടക്കയിൽ നിന്നുമെഴുന്നേറ്റ് തന്റെ മേശപ്പുറത്തുവച്ച കൃഷ്ണന്റെ ചെറിയ വിഗ്രഹത്തെ തൊഴുത് വീണ്ടും അഞ്ജലിയെത്തന്നെ നോക്കി. “ന്തടി.., നോക്കി പേടിപ്പിക്കുന്നോ, കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും. പോയി കുളിച്ചിട്ട് വാടി” നനഞ്ഞ കാർകൂന്തൽ ഫാനിന്റെ മുൻപിൽ […]

ഒരു പെണ്ണിന്റെ കഥ 22

Oru Penninte Kadha by Mini Saji Augustine ഹോട്ടലിന്റെ മുറ്റത്ത് കാർ പാർക്ക് ചെയ്തു ഞാൻ ഇറങ്ങി നേരെ റിസ്പ്ഷനിൽ ചെന്നു പേരെഴുതി ഒപ്പിട്ട് അഡ്വാൻസ് എണ്ണി കൊടുക്കുമ്പോൾ റിസപ്ഷണിസ്റ്റ് ശങ്കരേട്ടാ ആ കീ ഒന്ന് എടുത്തേ എന്ന് പറയുന്നത് കേട്ടു. ഓഫ്സീസണായതുകൊണ്ട് റൂം കിട്ടാൻ വലിയ ബുദ്ധിമുട്ട് ഒന്നും ഉണ്ടായില്ല. ശങ്കരേട്ടൻ എന്ന മനുഷ്യന് ഒരു അറുപത് അറുപത്തഞ്ച് വയസ് തോന്നും. കഷണ്ടി കയറിയ തല. മീശ ഡൈ ചെയ്തിരിക്കുന്നു. വൃത്തിയുള്ള വേഷം. അപ്സ്റ്റെയറിലാണ് […]

കള്ളൻ 65

Kallan by Viswan Kottayi “എനിക്ക് പോലീസ്കാരനാവണം…. ” “വലുതാകുബോൾ നിങ്ങൾക്ക് ആരാവണം.? ” എന്ന ടീച്ചറിന്റെ ചോദ്യത്തിന് മൂട് കീറാറായാ ട്രൗസറും അവിടവിടെ നൂലെണീറ്റ ഷർട്ടിൽ മുകളിൽ നിന്നും രണ്ടാമത്തെ ബട്ടൺസ് പൊട്ടിയ ഭാഗത്തു കുത്തിയ അമ്മയുടെ താലി ചരടിൽ കോർത്തിട്ടിരുന്ന തുരുമ്പ് വീണ സൂചിപിന്നിൽ പിടിച്ചു എണീറ്റു പറഞ്ഞപ്പോൾ ക്‌ളാസ്സിലെ സകല കുട്ടികളുടെയും കണ്ണ് എന്റെ മേലെ പതിക്കുന്നത് കണ്ടപ്പോൾ ഞാനൊരു പോലീസുകാരൻ ആയ പ്രതീതി ആയിരുന്നു…. എനിക്ക് ഡോക്ടർ, എനിക്ക് ടീച്ചർ, എനിക്ക് […]

വൃന്ദാവനം 15

Vrindavanam by Jayaraj Parappanangadi സബിതാമേഢത്തിന്റെ എഴുത്തുകളോടുള്ള പ്രിയം കാരണം ഞാൻ തന്നെയാണവരോട് സൗഹൃദം ചോദിച്ചു വാങ്ങിയത്…. വാക്കുകളില്‍ സംസ്കാരത്തനിമയും സഹോദര്യവും നിലനിർത്തിയ അവരുടെ കവിതകളും ലേഖനങ്ങളും വായനക്കാർ സഹൃദയം സ്വീകരിച്ചിരുന്നു. ചാറ്റിങ്ങിനോടെനിയ്ക്ക് താൽപ്പര്യമില്ലെന്നും പറ്റുമ്പോള്‍ വിളിയ്ക്കണമെന്നും പറഞ്ഞൊരു സന്ദേശമയച്ചപ്പോൾ ആ നിമിഷം തന്നെ അവരെന്നെ വിളിയ്ക്കുകയുണ്ടായി… പിന്നെ എന്റെ കഥകളും അവരുടെ കവിതകളും തമ്മിലായി ചർച്ച… ബിസിനസ് മേനായ ഭർത്താവും അഞ്ചിൽപഠിയ്ക്കുന്നൊരു മകനുമായിരുന്നു അവരുടെ കുടുംബം… ഏതാണ്ടൊരേക്കറോളം തോന്നിയ്ക്കുന്ന സ്ഥലത്ത് അപ്പെക്സിന്റെ പരസ്യത്തിലെ വർണ്ണമണിമാളിക കണക്കേയുള്ള […]

ചാമുണ്ഡി പുഴയിലെ യക്ഷി – 2 2549

Chamundi Puzhayile Yakshi Part 2 by Chathoth Pradeep Vengara Kannur Previous Parts ഒറ്റകൊമ്പൻ പതിയെ പതിയെ എന്റെ അടുത്തേക്ക് ചുവടുവയ്ക്കുകയാണ്…! ചാടിയെഴുന്നേൽക്കുവാൻ നോക്കിയപ്പോൾ അതിനു വയ്യ ….! “ഈശ്വരാ…. ഈ കൊടുംകാട്ടിൽ അവസാനിക്കുവാനാണോ എന്റെ വിധി….! ഇവനിപ്പോൾ തുമ്പിക്കൈകൊണ്ടു തന്നെ ചുരുട്ടിയെടുത്തു കാലിനിടയിലിട്ടശേഷം തണ്ണിമത്തൻ ചവട്ടിപൊട്ടിക്കുന്നതുപോലെ പൊട്ടിക്കും….! അതിന്റെ ബാക്കിയുള്ള ഭാഗം രാത്രിയിൽ തന്നെ കടുവയും പുലിയും കുറുനരിയും തിന്നുതീർക്കും…..! അവൾക്കും മക്കൾക്കും കാണുവാൻ ഒരു എല്ലിന്റെ കഷണം പോലും ബാക്കിയുണ്ടാവില്ല…. എന്തൊരു […]

ഒരു പ്രേതകഥ 2587

Oru Prethakadha by Pradeep Vengara എരിപുരത്തു ബസിറങ്ങിമ്പോൾ സമയം ഏഴരയായിക്കാണും സൂര്യനസ്തമിച്ചു ഇരുട്ടുപരക്കുവാൻ തുടങ്ങി. വേഗം കയററംകയറി മാടായിപ്പാറയിലെത്തുമ്പോഴേക്കും ചെറിയനിലാവെട്ടം ഉണ്ടായിരുന്നു. പതിവുപോലെ കുറെ പകൽ കിനാവുകളുമായി ഏഴിമലയെ ചുംബിച്ചു വന്നെത്തിയ ഇളങ്കാററിന്റ തഴുകലുകളുമേററുവാങ്ങിക്കൊണ്ടു പതിയെ മാടായിപ്പാറ അളന്നളന്നു നടന്നുതീർത്തു. മാടായിപ്പാറയുടെ വിജനതകഴിഞ്ഞാൽ കശുമാവിൻതോട്ടങ്ങളാണ്.അതുകഴിഞ്ഞയുടനെ വീണ്ടും ഒരു ഭീതിതമായ നിശബ്ദ വിജനത. അവിടെയാണെങ്കിൽ ഒന്നുരണ്ടു ശ്മശാനങ്ങളുമുണ്ട് അതുകൂടെ കടന്നുവേണം മാടായിപ്പാറയുടെ ചരിവിലുളള വീട്ടിലേക്കെത്തുവാൻ. വീടിന്റ വറാന്തയിലിരുന്നു മുകളിലോട്ടുനോക്കിയാൽ അവിടെ മൃതദേഹങ്ങൾ ചിതയിലെരിയുന്ന വെളിച്ചവും കുത്തിയിളക്കുമ്പോൾ ആകാശത്തേക്കു […]

പുനഃർജ്ജനി – 4 36

Punarjani Part 4 by Akhilesh Parameswar Previous Part ഗുരുക്കളെ,ഇനിയുമൊരു യുദ്ധം താങ്ങാനുള്ള ശേഷി ഈ ശരീരത്തിന് ഉണ്ടോടോ? പണിക്കരുടെ മുഖത്തെ തളർച്ച ഗുരുക്കളെ കൂടുതൽ അസ്വസ്ഥനാക്കി. എവിടെയാടോ പിഴച്ചത്.നീതി യുക്തമല്ലാത്ത ഒന്നും ഞാൻ ചെയ്തിട്ടില്ല്യ. ഒരു ദീർഘ നിശ്വാസത്തോടെ പണിക്കർ ചുവരിലെ പൂർണ്ണകായ ചിത്രത്തിലേക്ക് നോക്കി. കാഴ്ച്ചയിൽ അതീവ സുന്ദരിയായ ഒരു സ്ത്രീരത്നം ചിരിച്ചു കൊണ്ട് നിൽക്കുന്നു. പതിയെ ഗുരുക്കളുടെ മുഖത്ത് ഗൗരവം നിറഞ്ഞു.ഇല്ലെടോ എനിക്ക് എവിടേയും തെറ്റിയിട്ടില്ല്യാ. ചോരയുടെ മണമുള്ള പഴയകാലത്തിൻറെ കണക്ക് […]