യക്ഷയാമം (ഹൊറർ) – 17 14

Yakshayamam Part 17 by Vinu Vineesh

Previous Parts

മൂന്നുതവണ മുങ്ങിനിവർന്ന് സ്നാനത്തോടൊപ്പം ഗൗരിയെ മനസിൽ സങ്കൽപ്പിച്ച് സാമവേദത്തിലെ കാമദേവമന്ത്രം 7 തവണ ഉരുവിടാൻ തുടങ്ങി.

“നമോ ഭഗവദേ കാമ ദേവായ ശ്രീ
സർവ്വ ജന പ്രിയായ
സർവ്വ ജന സംമോഹനായ
ജ്യോല ജ്യോല പ്രജ്യോല പ്രജ്യോല….”

അതേസമയം കീഴ്ശ്ശേരി മനയിൽ അമ്മുവിനൊപ്പം ഉറങ്ങുകയായിരുന്ന ഗൗരിയുടെ സ്വപ്നത്തിലേക്ക് നിറപുഞ്ചിരിതൂവി അനി കടന്നുവന്നു.

സീതയെ വശീകരിച്ചപോലെ…

പൂത്തുതളിർത്തുനിൽക്കുന്ന ആരാമത്തിനുള്ളിൽ നിന്നുകൊണ്ട് അനി ഗൗരിയെ മാടിവിളിച്ചു.
ഏഴഴകുള്ള മാരിവില്ലിനേക്കാൾ തേജ്ജസോടെനിൽക്കുന്ന അനിയുടെ അടുത്തേക്ക് ഗൗരി പതിയെ നടന്നുവന്നു.
നെറ്റിയിൽ ചാലിച്ച കളഭത്തിനെ മറച്ചുപിടിച്ചുകൊണ്ട് അനി അവളുടെ നെറ്റിയിൽ ചുംബിച്ചപ്പോൾ നിദ്രയിൽനിന്നും ഗൗരി ഞെട്ടിയെഴുന്നേറ്റു.

കിതക്കുന്നഹൃദയത്തെ അവൾ വലതുകൈകൊണ്ട് അമർത്തിപിടിച്ചു.

“ദേവീ, ഞാനെന്താ ഈ കണ്ടത്.”
അടുത്തുള്ളമേശയുടെ മുകളിൽവച്ച മൺകൂജയിൽനിന്നും ഒരുഗ്ലാസ് വെള്ളമെടുത്തുകുടിച്ചുകൊണ്ട് അവൾ സ്വയം ചോദിച്ചു.

“അയാളെന്റെ കണ്മുൻപിൽ വന്നാൽ മുഖത്തുനോക്കി തുപ്പും. അത്രക്ക് ദേഷ്യണ്ട്.”

“അമ്മേ നാരായണ
ദേവീ നാരായണ
ലക്ഷ്മി നാരായണ
ഭദ്രേ നാരായണ.”

നാമം ജപിച്ചുകൊണ്ട് ഗൗരി വീണ്ടും പുതപ്പ് തലവഴിമൂടി.

അന്തിച്ചോപ്പുമായി മടങ്ങിയ അരുണൻ പതിവുപോലെ കിഴക്കേ ജാലകത്തിലൂടെ അകത്തേക്കുപ്രവേശിച്ച് നിദ്രയിൽ നിന്നും ഗൗരിയെ തട്ടി വിളിച്ചു.

ശരീരമാസകലം വേദനതോന്നിയ ഗൗരി അല്പനേരംകൂടെ മിഴികൾ തുറന്ന് കട്ടിലിൽ മലർന്നുകിടന്നു.

കുളികഴിഞ്ഞ് മുറിയിലേക്കുവന്ന അമ്മുവിന്റെ വേഷംകണ്ട് ഗൗരിയൊന്ന് പകച്ചു.

വെള്ളമുണ്ടും കറുത്ത കുർത്തയുമണിഞ്ഞ് വലതുകൈയ്യിൽകെട്ടിയ കറുപ്പും ചുവപ്പും നിറമുള്ള ചാരടുകളുമായി, മുഖത്ത് കണ്ണട വച്ച് അതിനെ തന്റെ ചൂണ്ടുവിരൽ കൊണ്ട് സ്ഥാനം ശരിയാക്കി ഗൗരിയെ നോക്കിനിൽക്കുകയായിരുന്നു അമ്മു.

ഒരുനിമിഷം സച്ചിദാനന്ദൻ വന്നുനിൽക്കുന്നപോലെ തോന്നിയ ഗൗരി അമ്മുവിന്റെ കണ്ണുകളിലേക്കു സൂക്ഷിച്ചുനോക്കി.

“കൊള്ളാമോ ഗൗര്യേച്ചി..”

“ഇതെവിടന്നാ അമ്മു..”
സംശയത്തോടെ ഗൗരി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels kadhakal.com Pdf stories
%d bloggers like this: