യക്ഷയാമം (ഹൊറർ) – 22 25

Views : 8450

രാമൻ പൂജക്കുള്ള ഏർപ്പാട് ചെയ്ത് അമ്മുവിനെയും കൊണ്ട് വളരെപ്പെട്ടന്നുതന്ന കീഴ്ശ്ശേരിയിലേക്ക് മടങ്ങിയെത്തി.

കാറിന്റെ ഡോർതുറന്ന് അമ്മു അകത്തേക്ക് ഓടിക്കയറി.

ഗൗരിയുടെ മുറിയിലേക്ക് ഓടിക്കിതച്ചുചെന്നു.

അംബികചിറ്റ ഒപ്പമിരുന്നു കഞ്ഞിമുക്കികൊടുക്കുകയായിരുന്നു.

“ന്തുപറ്റി ഗൗര്യേച്ചി..”
അമ്മുവിന്റെ മിഴികൾ നിറഞ്ഞൊഴുകി.

“ഏയ്‌ ഒന്നുല്ല്യാ മോളേ, ചേച്ചിക്ക് ഒരു തെറ്റുപറ്റി, അനിയേട്ടനെ കണ്ണടച്ചു വിശ്വസിച്ചു.”

“ഞാൻ പറഞ്ഞിട്ടില്ലേ ദുഷ്ട്ടനാണെന്ന്.” നിറഞ്ഞൊഴുകുന്ന മിഴികൾ തുടച്ചുകൊണ്ട് അമ്മു പറഞ്ഞു.

“മ്..”

അമ്മു ഗൗരിയുടെ അടുത്തേക്ക് ചേർന്നിരുന്നു.

വൈകാതെ മുറ്റത്ത് മൂന്നാല് ആളുകൾ വന്ന് മുളയും മറ്റു കാലുകളും നാട്ടി ഓലകൊണ്ട് മേഞ്ഞ് ചെറിയ പന്തലിട്ടു.

തിരുമേനിയുടെ സഹായി ഉണ്ണിയും സുഹൃത്തുക്കളും വന്ന് മുറ്റത്ത് ചാണകമെഴുകി മണ്ണിന്റെ കട്ടകൊണ്ട് ഹോമകുണ്ഡം തയ്യാറാക്കി.
കൂടാതെ വാഴകോളകൊണ്ട് വലിയൊരു കളം നിർമ്മിച്ച് അതിനുള്ളിൽ 9 ചെറുകളങ്ങളും, 9 കളങ്ങൾക്കും 9 പന്തവും അതിൽ നടുവിലത്തെ കളത്തിലെ പന്തം മറ്റേതിനെക്കാൾ വലിപ്പത്തിലും തയ്യാറാക്കി.
മുറ്റത്തെ പന്തലിന്റെ നാലുഭാഗവും കുരുത്തോലതൂക്കി അലങ്കരിച്ചു.

“എല്ലാകാര്യങ്ങളും ആയില്ലേ രാമാ..”
ഉമ്മറത്തെ കസേരയിൽ ഇരുന്നുകൊണ്ട് ശങ്കരൻ തിരുമേനി ചോദിച്ചു.

“ഉവ്വ്, ഇനി കൃഷ്ണമൂർത്തിഅദ്ദേഹം വന്നാൽ തുടങ്ങാം.”

“മ്, എവിടെയെത്തി, വിളിച്ചിരുന്നോ?”

“ഉവ്വ്, അര മണിക്കൂർ കൂടെ,”

“അംബികേ,..”
തിരുമേനി അകത്തേക്കുനോക്കിക്കൊണ്ട് നീട്ടിവിളിച്ചു.

“ഗൗരിമോളോട് കുളിച്ച് ഈറനോടെ വരാൻ പറയണം തിരുമേനി വന്നാൽ”

ഉമ്മറത്തേക്കുവന്ന അംബികചിറ്റയോട് ശങ്കരൻ തിരുമേനി പറഞ്ഞു.

ശരിയെന്നഭാവത്തിൽ തലയാട്ടികൊണ്ട് ചിറ്റ അകത്തേക്കുപോയി.

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com