യക്ഷയാമം (ഹൊറർ) – 22 4

Yakshayamam Part 22 by Vinu Vineesh

Previous Parts

ജീവൻ നഷ്ട്ടപ്പെടാതെ അയാൾ ചെയ്ത നീചപ്രവർത്തികൾക്ക് ശ്രീദുർഗ്ഗാദേവിയുടെ ശിക്ഷണത്താൽ ഓരോ നിമിഷവും മരിച്ചു കൊണ്ടിരിക്കുകയായിരുന്നു.

വേദനകൊണ്ട് അയാൾ പുളഞ്ഞപ്പോളും ഒരു ദയപോലും അഗ്നികാണിച്ചില്ല.

“അമ്മേ, ദേവീ, പൊറുക്കണം..”
അയാൾ കൈകൾകൂപ്പികൊണ്ട് പറഞ്ഞു
ശരീരത്തിന്റെ ഓരോ ഭാഗങ്ങളും അടർന്ന് വീഴാൻ തുടങ്ങി.
വൈകാതെ മാർത്താണ്ഡൻ ആദിപരാശക്തിയിൽനിന്നുയർന്നുവന്ന അഗ്നിക്ക് പൂർണ്ണമായും ഇരയായി.

നിമിഷനേരം കൊണ്ട് വെന്തുവെണ്ണീറായ മാർത്താണ്ഡനെ ഒരുനിമിഷം ഗൗരി നോക്കിനിന്നു.

“ഗൗരി, ഓരോ ജനനത്തിനും ഒരു ലക്ഷ്യമുണ്ട്. മാർത്താണ്ഡൻ ആർജ്ജിച്ചെടുത്ത ശക്തി അഗ്നിയിലേക്ക് അർപ്പിച്ചുകൊണ്ട് നിന്റെ കർമ്മം നീ നിറവേറ്റി. ഇനി നിനക്ക് മടങ്ങാം.”

നീലജ്വാലയിൽനിന്നുംകേട്ട വാക്കുകളുടെ പരിശുദ്ധി അവളുടെ ഹൃദയത്തിലേക്കുപതിച്ചു. കൈകൾ കൂപ്പികൊണ്ട് ഗൗരി തൊഴുത്തുനിന്നു.

വൈകാതെ ജ്വലിച്ചുനിന്ന പ്രകാശം അപ്രത്യക്ഷമായതോടെ ഗൗരിയുടെ മിഴികളിൽ ഇരുട്ടുകയറി.
തലചുറ്റുന്നപോലെ തോന്നിയ അവൾ നിലത്തിരുന്നു. പക്ഷെ പെട്ടന്ന് അനുഭവപ്പെട്ട ബോധക്ഷയം
പതിയെ അവളെ പിന്നിലേക്ക് തള്ളിയിട്ടു.

അപ്പൂപ്പൻക്കാവുവരെ കാറിൽ സഞ്ചരിച്ച തിരുമേനി.
പിന്നീട് കാറുപേക്ഷിച്ച് വനത്തിലൂടെ നെല്ലികുന്നിലേക്ക് നടന്നു.

“രാമാ, ഒന്നുവേഗം വാര്യാ”
ഇരുണ്ട വെളിച്ചത്തിൽ ശങ്കരൻ തിരുമേനി മുൻപിൽ നടന്നു.
പിന്നിലേക്ക് നോക്കിയ തിരുമേനി രാമൻ എന്തൊനോക്കിയിരിക്കുന്നതാണുകണ്ടത്.

“ന്താ രാമാ..?”
തിരിഞ്ഞുനിന്ന് തിരുമേനി ചോദിച്ചു.

“മനുഷ്യന്റെ കാല് അറ്റുകിടക്കുന്നു.”

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels kadhakal.com Pdf stories
%d bloggers like this: