യക്ഷയാമം (ഹൊറർ) – 18 22

Views : 9284

“ന്താ ഗോപി, മരണത്തിൽ ഭയം തോന്നുന്നുണ്ടോ.? വേണം ഭയം വേണം ഒരിക്കൽ ഞാനും കെഞ്ചിയതാണ്.”

അത്രേയും പറഞ്ഞ് സച്ചിദാനന്ദൻ നീലനിറത്തിലുള്ള കുളത്തിലെ ജലത്തിലേക്ക് ലയിച്ചു.
ഉടനെ തിരമാലപോലെ കരയിലേക്ക് ജലം അടിച്ചുകയറി.
അടിതെറ്റിയ ഗോപി കുളത്തിലേക്ക് വഴുതിവീണു.

കുമിളകൾ വിശാലമായ കുളത്തിന്റെ പലഭാഗങ്ങളിലും ഉയർന്നുവന്നു.
ശക്തമായ കാറ്റ് കുളത്തിലേക്ക് ഒഴുകിയെത്തി.
ഗോപി പതിയെ കുളത്തിലേക്ക് താഴ്ന്നുകൊണ്ടിരുന്നു.

ചെറുമൽസ്യങ്ങളും ചെടികളും ജീവനും കൊണ്ട് പരക്കംപാഞ്ഞു.

നാസികയിലേക്ക് വെള്ളം കയറാൻ തുടങ്ങിയപ്പോൾ അയാൾ കൈകാലിട്ടടിച്ചു.

“ഹഹഹ.. പേടിക്കേണ്ട. ഒന്നു സംഭവിക്കില്ല്യാ, വൈകാതെത്തന്നെ അനിയും, മാർത്താണ്ഡനും നിന്റെ അരികിലേക്ക് എത്തിച്ചേരും.”

സച്ചിദാനന്ദൻ ആർത്തുചിരിച്ചു..”

പതിയെ പതിയെ ഗോപി കുളത്തിലേക്ക് താഴ്ന്നുപോയി.
കുളംശാന്തമായി. അല്പനിമിഷം കഴിഞ്ഞപ്പോൾ തെളിഞ്ഞ ജലത്തിന് മുകളിലേക്ക് ഗോപിയുടെ മൃതദേഹം പൊങ്ങിവന്നു.
ലക്ഷ്യം നിറവേറ്റിയെ സംതൃപ്തിയോടെ അയാൾ അമ്മുവിന്റെ രൂപത്തിൽ മനയിലേക്ക് കയറിവന്നു.

ഭയത്തോടെ നിദ്രയിൽനിന്നും ഞെട്ടിയെഴുന്നേറ്റ ഗൗരി അടുത്തുകിടക്കുന്ന അമ്മുവിനെനോക്കി.
ഇടതുകൈകൊണ്ട് മുഖത്തു തളിരിട്ട വിയർപ്പുതുള്ളികളെ തുടച്ചുനീക്കി.

“ഞാൻ കണ്ട സ്വപ്നത്തിന് ന്തേലും അർത്ഥമുണ്ടോ ഈശ്വരാ..?”

ശബ്ദമുണ്ടാക്കാതെ അവൾ കട്ടിലിൽനിന്നുമെഴുന്നേറ്റ് താഴെ മുത്തച്ഛന്റെ മുറിയിലേക്ക് ചെന്നു. അദ്ദേഹത്തെ അവിടെ കാണാത്തതുകൊണ്ട് പൂജാമുറിയിൽ ചെന്നുനോക്കി.

നിലവിളക്കിന്റെ വെളിച്ചത്തിൽ ചുവന്ന പട്ടിൽപൊതിഞ്ഞ താലിയോലകൾ മറച്ചുനോക്കുകയായിരുന്നു അപ്പോൾ തിരുമേനി.

ഗൗരി താൻ കണ്ടസ്വപ്നത്തെ കുറിച്ച് തിരുമേനിയോട് പറഞ്ഞു.

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com