യക്ഷയാമം (ഹൊറർ) – 15 73

Views : 16472

“കഴിഞ്ഞ 3 ദിവസങ്ങളിലായി അസ്വാഭാവികമായ ന്തേലും സംഭവിച്ചോ
ഒരുമിന്നായം പോലെ രൂപമോ, വെളിച്ചമോ,
ശബ്ദമോ. എന്തെങ്കിലും. ഒന്നോർത്തു നോക്കൂ.”

“ഉവ്വ്, കഴിഞ്ഞ രാത്രിയിൽ നീല ജ്വലപോലെ ഒരു പ്രകാശം.
ഓരോ ജന്മത്തിനും ഓരോ കർത്തവ്യമുണ്ട്
അമാവാസിയിലെ കാർത്തിക നാളിൽജനിച്ച നിനക്ക് നിന്റെ കർത്തവ്യംചെയ്യാനുള്ള സമയമായി. ഒരുങ്ങിക്കൊള്ളുക. ഇത്രയും പറഞ്ഞിട്ട് അപ്രത്യക്ഷമായി.
എന്താണ് ഇതിനർത്ഥം. എനിക്ക് എന്തുകർത്തവ്യമാണ് ചെയ്യാനുള്ളത്.
ഒന്നുപറഞ്ഞതരൂ തിരുമേനി.”

“നമുക്ക് ഓരോരുത്തർക്കും ഓരോ കർമ്മങ്ങൾ ചെയ്യാനുണ്ട് കുട്ട്യേ നാമറിയാതെ അതു നമ്മൾതന്നെ ചെയ്തുതീർക്കുന്നു.
ആരും ചോദിക്കുന്നില്ല്യ, പറയുന്നില്ല്യാ.
ചിലതിൽ ഭഗവാന്റെ കരങ്ങൾ പതിയുന്നു.
അപ്പോൾ നമുക്ക് ചില അടയാളങ്ങൾ വച്ചുതരും. അതുമാത്രമാണ് മോളന്ന് കണ്ടത്. മനസിലായോ ?”

“ഉവ്വ്..”
ഗൗരി തലയാട്ടി.

“പേടിക്കാനൊന്നുല്ല്യാട്ടോ. ധൈര്യയി പൊക്കോളൂ..”

അമ്മുവും ഗൗരിയും അകത്തേക്കുപോയഉടനെ സ്നാനം കഴിഞ്ഞ് ശങ്കരൻ തിരുമേനി ഉമ്മറത്തേക്കുവന്നു.

“ശങ്കരാ , അമാവാസിയിലെ കാർത്തികയല്ലേ ആ പോയത്. ”
ശങ്കരൻ തിരുമേനിയെ നോക്കിക്കൊണ്ട് അദ്ദേഹം ചോദിച്ചു.

“അതെ..”

“മ്, സൂക്ഷിക്കണം.
സമയം മോശാണ്, ഒരുകണ്ണെപ്പോഴും ണ്ടാവണം. സീതയുടെ ബന്ധനത്തിന് മോൾടെ സാനിധ്യം നിർബന്ധമാണ് മനസിലായോ. ഈയൊരു കാര്യം പറയാനാ തിരുന്നാവായയിൽ നിന്നും ഞാനിത്രേം ദൂരം വന്നത്.
അപ്പോൾ കാര്യത്തിന്റെ ഗൗരവം മനസിലായിരുക്കുമല്ലോ.”

Recent Stories

The Author

2 Comments

  1. അടുത്ത ഭാഗതിനായി കാത്തിരിയ്ക്കുന്നു.

    ക്ഷമിയ്ക്കണം കൗതുകം ലേശം കൂടുതലാ……?

  2. interesting…. Keep writing…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com