യക്ഷയാമം (ഹൊറർ) – 25 (Last Part) 55

Views : 15864

സീതയുടെ വാക്കുകൾക്ക് പ്രസക്തി നൽകാതെ തിരുമേനി ഹോമകുണ്ഡത്തിലേക്ക് നെയ്യും, ദുർഗ്ഗാ ദേവിക്ക് ചുവന്നപൂക്കളും വെളുത്ത പൂക്കളും അർപ്പിച്ച്
സീതയെ ആവാഹിക്കാൻ തയ്യാറായി നിന്നു.

“ഓം കാളീം മേഘസമപ്രഭാം ത്രിണയനാം
വേതാളകണ്ഠസ്ഥിതാം
ഖഡ്ഗം ഖേട കപാല ദാരുക ശിര:
കൃത്വാ കരാഗ്രേ ഷുച
ഭൂതപ്രേതപിശാചമാതൃസഹിതാം
മുണ്ഡസ്രജാലംകൃതാം
വന്ദേ ദുഷ്ടമസൂരികാദിവിപദാ
സംഹാരിണീമീശ്വരീം…..”

മന്ത്രങ്ങൾ ജപിച്ച് ആവാഹന മുദ്രകാണിച്ചപ്പോൾ സീത താഴേക്കിറങ്ങിവന്ന് നവഗ്രഹങ്ങൾക്ക് തയ്യാറാക്കിയ കളത്തിനരികിൽ ചെന്നുനിന്നു.

ഉടനെ അമ്മുവും ഗൗരിയും കളത്തിനരികിലേക്കുവന്നു.

“ഗൗരി.. ഇനികാണുമെന്നറിയില്ല. നീ കാരണം, നീ കാരണംമാത്രമാണ് ഇന്നെനിക്ക് എല്ലാവരെയും കാണാൻ കഴിഞ്ഞത്.
ഒരു വിഷമം മാത്രമേയുള്ളൂ, എന്റെ മാഷ്…”
സീതയുടെ കണ്ണിൽ നിന്നും രക്തത്തുള്ളികൾ അടർന്നുവീണു.

“കണ്ടുകൊതിതീർന്നില്ല.. അടുത്തജന്മത്തിലെങ്കിലും….”

“മ്… വേഗം,
ബ്രഹ്മയാമം തുടങ്ങുന്നതിന് മുൻപേ നീ പോകണം സീതേ, ഇനിയധികം സമയമില്ല.”
പറഞ്ഞു മുഴുവനാക്കാൻ അനുവദിക്കാതെ കൃഷ്ണമൂർത്തിയദ്ദേഹം പറഞ്ഞു.

തളർന്നിരിക്കുന്ന അമ്മമാരെ നോക്കിക്കൊണ്ട് അവൾ കൈകൾകൂപ്പി.

“മുത്തശ്ശാ, നിക്ക് സച്ചിമാഷിനെ കാണണംന്നുണ്ട്.”

ശങ്കരൻതിരുമേനിയുടെ അടുത്തേക്ക് വന്നിരുന്നുകൊണ്ട് ഗൗരി ചോദിച്ചു.

“സാധ്യമല്ല മോളെ. ആവഹിക്കുന്നതിനുമുൻപാണെങ്കിൽ കാണാമായിരുന്നു ഇനിയിപ്പോൾ പറ്റില്ല.”

ഗദ്ഗദത്തോടെ അവൾ എഴുന്നേറ്റു.

Recent Stories

The Author

3 Comments

  1. First of all, thanks a lot for this second wonderful experience.
    Good write up’s, visualising the experiences
    May I request you to kindly refrain from sharing certain manthras (you know what I meant) which are dangerous, if someone try them.
    Please keep on writing
    God bless

  2. സാധാരണ സിനിമയിലെ climax പോലെ ആണെന്ന് കരുതി bt താങ്കൾ അത് തിരുത്തി ഓരോ ആസ്വാദകനും കരുതിയ പോലെ ഉള്ള ഒരു പ്രേത കഥ

    Thank you 👍

  3. super! Thank you very much for this wonderful story!

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com