അനാമിക 6 [Jeevan] [CLIMAX] 407

“നീ എന്തിനാ അനാമികയോട് ഇത് എല്ലാർക്കും അയക്കാൻ പറഞ്ഞത്… ”

 

” അത്… അത് കണ്ടാൽ കോളേജിലെ ഒരു പെണ്ണും ഇവനോട് അടുക്കില്ലല്ലോ എന്ന് കരുതി… ”

 

” ഈ ഫോട്ടോ നിനക്ക് എങ്ങനെ കിട്ടി…”.

 

” ശ്രീ കുളിക്കാൻ പോയപ്പോൾ അവളുടെ ഫോണിൽ നിന്നും എടുത്തതാ… ”

 

” അത് ഈ രണ്ടു ഫോട്ടോ അല്ലെ… ഈ ഫോട്ടോ എങ്ങനെ കിട്ടി… ” അവൻ ശ്രീ കെട്ടിപ്പിടിച്ചു ഉമ്മ വക്കുന്ന ഫോട്ടോ കാണിച്ചു ചോദിച്ചു.

 

” അത്… അത് അന്ന് എൻട്രൻസ് കഴിഞ്ഞ ദിവസം… ഇവന്റെ ഹോസ്റ്റലിലേക്ക് തിരിയുന്ന വഴിയിൽ ആണ് ഞാൻ പേയിങ് ഗസ്റ്റ് ആയി താമസിച്ചത്…,  ജഗൻ വരുന്ന ടൈം ആകുമ്പോൾ ഞാൻ എന്നും ബാൽക്കണി പോയി നിൽക്കും… അന്ന് ശ്രീ ആ റോഡിൽ വച്ചു അവനെ കെട്ടിപ്പിടിച്ചു… അപ്പോൾ എടുത്തതാ… ”

 

എനിക്ക് അത് കേട്ട് തല കറങ്ങുന്ന പോലെ തോന്നി.

 

” പാവം ശ്രീ… ഒന്നും അറിഞ്ഞിട്ടില്ല…. എന്നിട്ട് ആണ് ഞാൻ അവളെ തല്ലിയത്… ”

 

നിന്ന നില്പിൽ ഭൂമിയിൽ താഴ്ന്നു പോകാൻ ഞാൻ ആഗ്രഹിച്ചു പോയി.

 

” ശരി… ഇത്രയും നാളും ഈ ഫോട്ടോ കൈയിൽ ഉണ്ടായിട്ട് നീ എന്താ ആർക്കും കൊടുക്കാതെ ഇപ്പോൾ ഈ പണി കാണിച്ചത്… ”

 

“അത് ഓണം പ്രോഗ്രാം.. അന്ന് ജഗനും അനാമികയും വഴക് ഇടുന്നത് ഞാൻ കേട്ടു… ശ്രീയെ കാണാൻ അവൻ സുന്ദരി ആണെന്ന് പറഞ്ഞത് ഒക്കെ പറഞ്ഞ വഴക് ഇട്ടത്… അപ്പോൾ ശ്രീയും ആയുള്ള ഫോട്ടോ കൊടുത്താൽ അവർ തെറ്റി പിരിയും എന്ന് തോന്നി… ”

 

” നീ ശ്രീയെ പറ്റി ആലോചിച്ചോ… ഇങ്ങനെ ഒരു ഫോട്ടോ വന്നാൽ പിന്നെ ഇവന് അവളെ സ്വീകരിക്കേണ്ട വരില്ലേ… മാത്രം അല്ല ഇവൻ സ്വീകരിച്ചില്ല എങ്കിൽ വേറെ ഏതേലും ആണ് ഇതറിഞ്ഞാൽ അവളെ ഇഷ്ടപ്പെടുമോ… ”

132 Comments

  1. ༒☬SULTHAN☬༒

    ജീവേട്ട…. കഥ ഒരുപാട്ഒരുപാട് ഇഷ്‍ടയി…… ❤❤❤❤

  2. എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല കാരണം ക്ലൈമാക്സ്‌ ഒരു രെക്ഷേയും ഇല്ലാരുന്നു പൊളിയെ നമിച്ചണ്ണാ ???????

  3. Super story bro
    Thank you for this wonderful ???

  4. Jeevan bro കഥ ഇപ്പൊ വായിച്ചു കഴിഞ്ഞുള്ളു ഇപ്പോഴും ഈ കഥയുടെ ലോകത്ത് തന്നെ ആണ്….??…എന്താ പറയാ എനിക്ക് വളരെയധികം ഇഷ്ട്ടമായി….. ചെ എന്നാലും ഞാൻ എങ്ങനെയാണ് ഈ കഥ വായിക്കാതെ വിട്ടത് എന്നു എനിക്ക് ഇപ്പോഴും അങ് ആലോചിക്കാൻ വയ്യ….എന്തായാലും കഥ അതിമനോഹരം ആയിരുന്നു…… തുടക്കം തൊട്ടേ ശ്രീ തന്നെ ആയിരുന്നു നായിക ആയി എന്റെ മനസ്സിൽ…….. എന്തായാലും കഥ വായിച്ചു കഴിഞ്ഞപ്പോൾ മനസിന്‌ ഒരു പ്രത്യേക സന്തോഷവും ഉണർവും ലഭിച്ചു കേട്ടോ…..
    സ്നേഹത്തോടെ?????

  5. അടിപൊളി….???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

Comments are closed.