ഒട്ടും വൈകാതെ തന്നെ മുളക് അതിന്റെ പണി തുടങ്ങി.എരിവ് സഹിക്കാൻ വയ്യാതെ അവൻ കിടന്ന് പിടഞ്ഞു. ആ പിടച്ചിലിൽ രൂപ അവന്റെ ദേഹത്തുനിന്ന് താഴേക്ക് വീണു. പിന്നെ കണ്ടത് ഒരു ഓട്ടം ആയിരുന്നു. മൂടും വായും പുകഞ്ഞുള്ള ഓട്ടം. അത് കണ്ട് അവിടുള്ളവരെ പൊട്ടിച്ചിരിച്ചു.സമീറ ചിരിയടക്കാൻ വയ്യാതെ വയറിൽ മുറുകെ പിടിച്ചു.
സമീറ : അയ്യോ….. എന്റെ മനു…. ഇതുങ്ങൾ മിണ്ടാൻ തുടങ്ങിയപ്പോ വയറിന്ന് കയ്യെടുക്കാൻ പറ്റുന്നില്ല…. ചിരിച്ചു ചിരിച് ഞാൻ ചവുമെന്നാ തോന്നുന്നെ…..
മനു : ഹമ്മ്….. ഇതൊന്നും അല്ല മോളെ…. ഇതിന്റെയൊക്കെ ഹൈ ലെവൽ ഞാൻ കണ്ടതാ….
സമീറ : അയ്യോ…. എനിക്ക് വയ്യേ…. ഹോ….
അഞ്ജുവും ആതിയും സമീറയുടെ അടുത്തേക്ക് പോയി.
അഞ്ചു : ചേച്ചി…..
സമീറ : ഹാ…. പറ…. ഇനി എന്താ വേണ്ടേ….
അഞ്ചു ; സോറി ട്ടോ…. ഞാൻ അറിയാതെ…..
സമീറ : അതൊന്നും സരല്ല…..
ആതി: ചേച്ചി…..
സമീറ : ആഹ്…. ദേ അടുത്തത്….
ആതി : ഞാനും സോറി ട്ടോ….
ആതി ഇടം കണ്ണിട്ട് അവളെ നോക്കി ഒരു കള്ള ചിരിയോടെ പറഞ്ഞു.
സമീറ : ആഹ്…. വരവ് വച്ചിരിക്കുന്നു…. പിന്നെ ഡാ മനു…. ആതിയെ ഞാൻ കൊണ്ടോയിക്കോട്ടെ…..
മനു : എന്തിനാ ലോക്കപ്പിൽ ഇടാൻ ആണോ….
സമീറ : ഒന്ന് പോടാ…. ഈ സാധനത്തിനെ എനിക്ക് വല്ലാതെ ഇഷ്ട്ടയി….
അത് കേട്ട് ആതിയുടെ മുഖം ചുവന്നു.
ആതി : ചേച്ചി…..
സമീറ : ആഹ്…മോളെ….
ആതി ; ഞാനൊന്ന് കെടിപിടിച്ചോട്ടെ….
സമീറ : അത് ചോതിക്കാനുണ്ടോ…. വന്ന് കെട്ടിപിടിച്ചോ….
സമീറ ഇരു കയ്യും രണ്ടു വശത്തേക്ക് ആക്കി അവളെ ആലിംഗനം ചെയ്യാൻ ക്ഷണിച്ചു. ആതി ഓടിപ്പോയി അവളെ പുണർന്നു.
ആതി: അതേ….ചേച്ചി…. സോറി ട്ടോ…. ഞാൻ അറിയാതെ പറഞ്ഞതാ….
ആതി അവളെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു ….
സമീറ : സാരല്ലടാ…. ഇതൊക്കെ ഉണ്ടായൊണ്ടെന്താ… ഇനി എത്ര കാലം കഴിഞ്ഞാലും ഇതൊക്കെ ഓർത്ത് ചിരിക്കാല്ലോ….
അവൾ ആതിയുടെ കവിളിൽ സ്നേഹത്തോടെ പിച്ചിയിട്ട് പറഞ്ഞു.
ആതി: അപ്പൊ ചേച്ചി ഇനിയെന്നെ മറക്കില്ലല്ലേ….
സമീറ : മറക്കെ…. നിന്നെ ഒക്കെ മറക്കാൻ ഞാൻ വല്ല കോമായിലും പോകേണ്ടി വരും…
അവളുടെ വാക്കുകൾ കേട്ട് ആതി കുണുങ്ങി ചിരിച്ചു.
സമീറ : നിന്റെ ഏട്ടൻ മരയോന്തിന്റെ കയ്യിൽ എന്റെ നമ്പർ ഉണ്ട്… അത് വാങ്ങി ഇടക്ക് എന്നെ വിളിക്കണം ട്ടോ…..
ആതി ; ഹമ്മ്…..
സമീറ : നീ മനുവിനെ കാണുന്ന പോലെ എന്നേം കണ്ടോ…. സ്വന്തം ചേച്ചിയായി കരുതിക്കോട്ടോ….
ആതി : അതങ്ങനെ തന്നല്ലേ….
സമീറ : ഹമ്മ്… ഡീ അഞ്ചു… നിന്നോട് കൂടിയാ പറഞ്ഞേ…..
?????
Adipoli oru rakshayumilla kidilam
നന്നായിരിക്കുന്നു കൂട്ടുകാരാ
ഇനിയും നന്നായി എഴുതി മറ്റുള്ളവരുടെ മനം കവരാൻ ജഗദീശ്വരൻ സാക്ഷാൽ ശങ്കരൻ എല്ലാ വിധ ആഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
സ്വന്തം ഡ്രാഗൺ
Nannayittundu
angane 10 divasathine sheasham game of demons publish aayirikukayaane?????
ഞാൻ കൃതപ്തനായി
വന്നു അല്ലെ അവസാനം frst അടിച്ചു ഞാൻ