? Fallen Star ? 6 [Illusion Witch] 1019

” ഇവിടെ നിന്ന് ഇറങ്ങി കഴിഞ് ഇത്‌ മീരക്ക് കൊടുക്കണം, ഞാൻ ഇപ്പൊ ഇത്‌ കൊടുത്താൽ ഒരുപക്ഷെ അവൾ പോവാൻ കൂട്ടാകില്ല ” അവൻ എന്തോ ഒന്ന് താരയുടെ കയ്യിലേക്ക് വെച്ച് കൊണ്ട് പറഞ്ഞു. താര നോക്കിയപ്പോ ഒരു മോതിരം ആണ്. അവൻ മീരയെ പ്രെപ്പോസ് ചെയ്യുകയാണ്. താര ഒന്ന് ചിരിച്ചു.

 

 

” ഗായ്സ് ” പെട്ടന്ന് റാം ഒച്ച വെച്ചു എല്ലാരും അങ്ങോട്ട് നോക്കി. നാലു Kobold warrior സ് അവരുടെ നേരെ പാഞ്ഞു വരുന്നു.

 

 

” നീ തന്നെ ഇത്‌ അവൾക്ക് കൊടുത്താ മതി ” താര ആ മോതിരം തിരികെ വരുണിന്റെ കയ്യിൽ വെച്ചു. പിന്നെ അവൾ മീരയുടെ നേരെ തിരിഞ്ഞു.

 

 

” മീര നിന്റെ വാൾ ഒന്ന് താ ” താര മീരയോട് പറഞ്ഞു. അത് കേട്ട് അമ്പരന്ന് നിന്ന മീരയുടെ കയ്യിൽ നിന്ന് ആ വാൾ വാങ്ങി താര ആ kobold കളുടെ നേരെ നടന്നു. അല്പം കഴിഞ്ഞാണ് അവർ അമ്പരപ്പിൽ നിന്ന് മാറിയത്. അവർ താരയെ തടയാൻ ശ്രമിച്ചു എങ്കിലും വൈകി പോയിരുന്നു. Kobold warrior നാലു പേരും താരയുടെ നേരെ ഉയർന്നു ചാടി വാൾ വീശിയിരുന്നു.

 

 

” താരാ ” മീര അലറി

 

 

‘ ഷാഡോ ‘ താര മനസ്സിൽ വിളിച്ചു. അന്നേരം നിമിഷത്തിന്റെ നൂറിൽ ഒന്ന് സമയം കൊണ്ട് താരയുടെ നിഴലിന്റെ ഒരു ഭാഗം അടർന്നു kobold കളുടെ നിഴളിൽ കൂടി കയറി ഇറങ്ങി താരയുടെ നിഴലിൽ തിരിച്ചു വന്നിരുന്നു. അവയുടെ വാളുകൾ താരയുടെ ശരീരത്തിന്റെ തൊട്ട് പറ്റെ എത്തി ചോര ചീറ്റി.

 

 

മീര ആ കാഴ്ച കാണാൻ പറ്റാതെ കണ്ണുകൾ ഇറുക്കി അടച്ചു. ബാക്കി ഉള്ളവർ മുഖം തിരിച്ചു. അല്പം കഴിഞ്ഞപ്പോൾ ആണ് അവർ ഒരു കാര്യം ശ്രദ്ധിച്ചത്, തെറിച്ച ചോരയുടെ നിറം ചുവപ്പ്  ആയിരുന്നില്ല പച്ച ആയിരുന്നു. അവർ വേഗം താരയെ നോക്കി. മീരയും കണ്ണ് തുറന്നിരുന്നു. അവർ കണ്ട കാഴ്ച…

 

 

നിലത്ത് തല അറ്റ് കിടക്കുന്ന നാലു Kobold warrior ന്റെ ശവങ്ങൾ. അതിനിൽ ഒന്നിന്റെ മുകളിൽ കയറി നിന്ന് തന്റെ വാൾ,  ഒരു വെല്ലുവിളി എന്നോളം സിംഹാസനത്തിൽ ഇരിക്കുന്ന kobold ചീഫ് ന്റെ നേരെ ചൂണ്ടി പിടിച്ചിരിക്കുന്ന താര…

 

 

?

 

58 Comments

  1. ഇമേജ്നേഷൻ കൊള്ളാം കുറച്ചു സ്ലോ ആയി പോകണം എന്നാലേ വർണ്ണനകൾ കൊണ്ട് വായനക്കാരുടെ ഉള്ളിൽ ക്യാരക്ടറുകൾ പൂർണ്ണമാകു

  2. നിധീഷ്

    ♥️♥️♥️♥️♥️♥️

  3. 12 wing ഉള്ള angel അല്ലെ thare പുറകില്‍ നിന്ന് കുത്തിയേ

  4. കൊള്ളാം, എല്ലാം വായിച്ചു. സ്റ്റാർ വാർസ് മൂവിയിൽ ആണ് ഇത്തരം സംഭവങ്ങൾ കണ്ടിട്ട് ഉള്ളത്. Anim കാണാറില്ല. നല്ല റിസർച്ച് നടത്തിട്ട് ഉണ്ടല്ലേ. മങ്കി കിങ് ന്റെ സിനിമയും കണ്ടിട്ട് ഉണ്ട്. നല്ല ഫ്ലോ ഉണ്ട എഴുത്തിനു. വായിച്ചാൽ തുടർന്ന് അങ്ങ് വായിച്ച പോകും. അടുത്ത പാർട്ട്‌ ഉണ്ടനെ ഉണ്ടാകുമല്ലോ. വെയ്റ്റിംഗ്. ?

  5. Bro,
    നെക്സ്റ്റ് പാർട്ട് എപ്പോഴാണ്?. ഐ.ഡി കിട്ടിയാൽ നെക്സ്റ്റ് പാർട്ട് തരാം എന്ന് പറഞ്ഞതാണ് .

  6. വളരെ നന്നായിട്ടുണ്ട് ?❤️❤️❤️❤️
    താര യെ സ്വപ്നം കണ്ടപ്പോള്‍ പിറകില്‍ നിന്നും കുത്തിയ സ്ത്രീ യുടെ ആണോ ആ പന്ത്രണ്ട് ചിറകുകള്‍ ഉള്ള പ്രതിമ? ?
    വളരെ നല്ല എഴുത്ത്. ?
    രണ്ട് സ്ഥലങ്ങളില്‍ Suspense ആണ്‌ കഥ നില്‍ക്കുന്നത് കൂടുതല്‍ അറിയാന്‍ ഉള്ള ആകാംക്ഷയോടെ കാത്തിരിക്കുന്നു

  7. ????
    അടുത്ത ഭാഗം എപ്പോഴാ വരാ???

  8. ?♥️നർദാൻ?♥️

    എവിടെ ഒരു വിവരവും ഇല്ലല്ലോ?

  9. evide evide ente thara
    next part enna ente witchee

  10. കാണാൻ വൈകിപ്പോയി. Great effort. പറയാൻ വാക്കുകളില്ല. ഇനിയും പ്രതീക്ഷിക്കുന്നു ❤❤??

  11. ഒരോ പാര്‍ട്ടും അടിപൊളിയാnu????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤സഹോ, അടുത്ത പാര്‍ട്ട് എന്നാണ്???

  12. അടുത്ത ഭാഗം എന്നായിരിക്കും ?

  13. Manu Sukumaran
    അടിപൊളി ❤

  14. കുളൂസ് കുമാരൻ

    Super aayitund , innanu ee kadha vaayikunnathu. Ella partum otta irupunu theeethu. Super interesting. Adutha part adhikam vaikipikande idum ennu karuthunnu.

  15. More interesting??

  16. Super.njan fantacy story kalude fan Anu. Adutha partinu vendi kattta waiting valare vegan tharanam

  17. പാവം പൂജാരി

    Interesting,
    Kidilan ?

Comments are closed.