” T..thanks ” ഞാൻ ചെറിയ സ്വരത്തിൽ പറഞ്ഞു, അന്നേരം പുള്ളിയുടെ മുഖത്തും ഒരു പുഞ്ചിരി വിടർന്നു. ഇനി എന്താ പറയേണ്ടത് എന്ന് അറിയാത്ത പോലെ ഞങ്ങൾ പരസ്പരം നോക്കി കുറച്ച് നേരം നിന്നു. പെട്ടന്ന് എന്നെ പൊതിയുന്ന പോലെ ഒരു കോൾഡ് എയർ എനിക്ക് പുറകിൽ നിന്ന് വരുന്നതായി എനിക്ക് തോന്നി, ആരോ ഞങ്ങളെ നോക്കി പേടിപ്പിക്കും പോലെ, എനിക്ക് മാത്രമല്ല സിദ്ധാർതിനും അത് തോന്നി എന്ന് പുള്ളിയുടെ മുഖത്ത് നിന്ന് എനിക്ക് മനസിലായി. ഏതോ വന്യ മൃഗം ഞങ്ങളെ നോട്ടം ഇട്ടത് പോലെ ആണ് ഞങ്ങൾക്ക് തോന്നിയത്. ഞങ്ങൾ ചുറ്റും നോക്കിയെങ്കിലും ആരെയും കണ്ടില്ല. പക്ഷെ… ആ നോട്ടം വരുന്നത് എന്റെ നിഴലിൽ നിന്ന് ആണ് എന്ന് ഒരു നിമിഷം എനിക്ക് തോന്നി. പിന്നെ അത് സത്യമാവാൻ ഒരു സാധ്യതയും ഇല്ലാത്ത കൊണ്ട് ഞാൻ അത് വിട്ടു.
” ghum” കണ്ണൻ ഒരു കള്ള ചുമ ചുമച്ചപ്പോൾ ആണ് ഞങ്ങൾ രണ്ടുപേരും സ്വബോധം വീണ്ടെടുത്തത്. ഞാൻ ഒരു ചമ്മിയ രീതിയിൽ അവനെ നോക്കി.
” കണ്ണാ, ഇത് സിദ്ധാർഥ് സാർ, സ്റ്റാർ ബ്യൂറോയിലെ ഓഫീസർ ആണ്, എന്നെ അന്ന് ആ ഗേറ്റ് ൽ നിന്ന് റെസ്‌ക്യൂ ചെയ്തത് ഇദ്ദേഹം ആണ്. ” ഞാൻ കണ്ണനെ സിദ്ധാർഥ് സാറിനെ പരിചയപ്പെടുത്തി കൊടുത്തു. പിന്നെ പുള്ളിയുടെ നേരെ തിരിഞ്ഞു.
” സാർ, ഇത് തേജസ് സാഗർ, എന്റെ അനിയൻ ആണ് ”
” Hello, young man. Nice to meet you ”
ബാക്കി ഇടുന്നില്ലേ. അടുത്ത പാര്ടിനായി കുറെ നാളുകളായി വെയ്റ്റിംഗ് ആണ്. ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു
♥️♥️♥️♥️
Hai
Im a big fan of your work,
Your fantasy, never Stop please