? Fallen Star ? 5 [Illusion Witch] 897

” its സിദ്ധു. I മീൻ, സാർ എന്ന് ഒന്നും വിളിക്കണ്ട, എന്നെ അടുത്തറിയാവുന്നവർ ഒക്കെ സിദ്ധു എന്നാ വിളിക്കുന്നെ, താനും അങ്ങനെ വിളിച്ച മതി ” നേരത്തെ സിദ്ധാർഥ് താരയോട് പറഞ്ഞ വാക്കുകൾ അവനെ അനുകരിച് അതേ ടോണിൽ കണ്ണൻ താരയോട് പറഞ്ഞു. അത് കേട്ടപ്പോൾ താരയുടെ മുഖം ചമ്മലും നാണവും കൊണ്ട് ചുവന്നു. അത് കൂടി കണ്ടതോടെ കണ്ണൻ വലിയ വായിൽ ചിരിക്കാൻ തുടങ്ങി.

 

 

” കണ്ണാ ” അവസാനം ഇത്തിരി കെർവിക്കുന്ന ഭാവത്തിൽ താര അവനെ വിളിച്ചപ്പോൾ ആണ് കണ്ണൻ ചിരിയും അവളെ കളിയാക്കുന്നതും നിർത്തിയത്. ചമ്മലും നാണവും ഒക്കെ ഉണ്ടെകിലും താരയുടെ ചുണ്ടിലും ഒരു ചിരിഉണ്ടായിരുന്നു. നാളുകൾക്ക് ശേഷം ആണ് കണ്ണൻ ഇങ്ങനെ മനസ്സ് തുറന്ന് ചിരിച്ചവൾ കാണുന്നത്.

 

 

” ഞാൻ ഇന്ന് ശരിക്കും ഹാപ്പി ആണ് ചേച്ചി ” കഴിച്ചുകഴിഞ്ഞ് ആ റെസ്റ്റോറന്റിൽ നിന്ന് ഇറങ്ങി നടക്കുന്നതിന് ഇടയിൽ കണ്ണൻ പറഞ്ഞു. താര അവനെ നോക്കി വെറുതെ പുഞ്ചിരിച്ചു.

 

 

” നമ്മൾ ഇങ്ങനെ ഒരുമിച്ച് സമയം ചിലവഴിച്ചിട്ട് എത്ര നാളായി?? എത്ര നാളുകൾക്ക് ശേഷമാ ചേച്ചിയുടെ ചുണ്ടിൽ ഈ പുഞ്ചിരി ഞാൻ കാണുന്നത്. അവൻ ആ ജീവൻ ചേച്ചിയെ അർഹിക്കുന്നില്ല. സത്യം പറഞ്ഞാൽ അന്നത്തെ ആ ഇൻസിഡന്റ്ന് ശേഷം ചേച്ചിയെ ഗ്ലൂമിയായി കണ്ടപ്പോൾ അവനെയും ആ നീതുവിനെയും കൊല്ലാൻ ഉള്ള കലി ഉണ്ടായിരുന്നു എനിക്ക്. പക്ഷെ ഇപ്പൊ ചേച്ചി അതൊക്ക മനസ്സിൽ നിന്ന് കളഞ്ഞില്ലേ, I’m really happy ” കണ്ണൻ ഗൗരവത്തിൽ പറഞ്ഞത് കേട്ട് ആദ്യം താര ഒന്ന് ഞെട്ടി, പിന്നെ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരിവിടർന്നു. അവൾ കൂടുതൽ ഒന്നും പറയാതെ അവന്റെ തലയിൽ പതിയെ തലോടി.

 

 

” ചേച്ചി ഞാൻ ഒരു കാര്യം പറഞ്ഞാൽ അനുസരിക്കുമോ?? ” കണ്ണൻ നല്ല ഗൗരവത്തിൽ അവളോട് ചോദിച്ചു.

 

3 Comments

  1. ബാക്കി ഇടുന്നില്ലേ. അടുത്ത പാര്ടിനായി കുറെ നാളുകളായി വെയ്റ്റിംഗ് ആണ്. ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു

  2. ♥️♥️♥️♥️

  3. Hai
    Im a big fan of your work,
    Your fantasy, never Stop please

Comments are closed.