? Fallen Star ? 5 [Illusion Witch] 897

‘ ɩ᷇ ?́ɩ́ⅿ ɩ᷇? ꞇ̇ꝙλꞃ᛫ ꝑꞇ́ɩ᪴ⳋ́  ꞇ́ꞃ ?᷇ɩ̉? ꞇ̇ꝙλꞃ λ̇ⅿ́ ɩ̉ꝑ᷇ⅿ ?̇ሪ ʖ̇ϻ᛫ ɩ᪴ϻ ɥ̉ỿ́ λ́?  ‘ മെലഡി അത് പറഞ്ഞു കഴിഞ്ഞതും മെലഡിയുടെ കൈയിൽ നിന്നും ഒരു പ്രകാശം നാറ്റ് ന്റെ ദേഹത്തു പതിച്ചു. അവല്ലാത്ത ഒരു കുളിരും ഒപ്പം ഒരു ചൂടും ഒരേപോലെ അവളുടെ ദേഹത്തു കൂടി കടന്ന് പോയി. പെട്ടന്ന് ഒരു കാര്യം അവൾ തിരിച്ചറിഞ്ഞു, അവളുടെ കാലുകൾ ജന്മനാ തളർന്നു പോയ അവളുടെ കാലുകൾ ഇപ്പൊ അവൾക്ക് ഫീൽ ചെയ്യുന്നുണ്ട്. അവളുടെ കാലുകൾ അവൾക്ക് അനക്കാം. അവളുടെ കണ്ണുകൾ നിറഞ്ഞു അവൾ മെലഡിയെ നോക്കി. അവർ ഒരു പുഞ്ചിരിയോടെ അവളെ കൈ കാട്ടി അവരുടെ അരികിലേക്ക് വിളിച്ചു. നാറ്റ് പതിയെ വീൽചെയറിൽ നിന്ന് എഴുന്നേറ്റു വിറക്കുന്ന കാലുകളാൽ നടന്ന് അവരുടെ അടുത്ത് എത്തി.

 

 

അന്നേരം മെലഡിയുടെ വലത്തേ കയ്യിന്റ ചുറ്റും ഒരു ഗോൾഡൻ ലൈറ്റ് വന്നു, അത് അവളുടെ ചൂണ്ട് വിരലിനുചുറ്റും നിക്കുന്ന കത്തിപോലെയായി മാറി, ആ കത്തി കൊണ്ട് മെലഡി തന്റെ ഇടത് കയ്യിൽ ഒരു മുറിവ് ഉണ്ടാക്കി അതിലിൽ നിന്ന് ചോര ഒഴുകി.

 

 

” ഇത് കുടിക്ക് ” ആ ചോര ഒഴുകുന്ന കൈ നാറ്റ് ന്റെ നേരെ നീട്ടി കൊണ്ട് മെലഡി പറഞ്ഞു. നാറ്റ് ഒന്ന് മടിച്ചു, പിന്നെ വാ തുറന്നു അവളുടെ വായിലേക്ക് ആ ചോര മെലഡി ഇറ്റിച്ചു. ഒപ്പം വലത് കൈ അവളുടെ നെഞ്ചിൽ വെച്ചു അന്നേരം ആ കയ്യിൽ നിന്ന് ഗോൾഡൻ ലൈറ്റ് അവളുടെ ദേഹത്തു കടന്നു. വേദന കൊണ്ട് നാറ്റ് നിലത്ത് കിടന്ന് ഉരുണ്ടു, അവളുടെ ശരീരത്തെ അകത്തു നിന്നും പുറത്ത് നിന്നും ആരോ ആക്രമിക്കുന്ന പോലെ ഉള്ള വേദന. അവളുടെ ഓരോ ഞരമ്പുകളിൽ കൂടിയും സൂചി കുത്തി കയറ്റുന്ന പോലെ. കുറെ നേരത്തിനു ശേഷം അവൾ എഴുന്നേറ്റ് ഇരുന്നു. അന്നേരം അവൾ ചോര തുപ്പി. ടാർ പോലെ കറുത്ത ചോര. അത് കണ്ട് അവൾ അമ്പരന്നു.

 

 

” പേടിക്കണ്ട, അത് നിന്റെ ദേഹത്ത് ഉണ്ടായിരുന്ന ഇൻപൂരിറ്റികൾ ആയിരുന്നു. ഇപ്പൊ നിന്റെ ശരീരം ഞാൻ തന്ന പവരുകൾ സ്വീകരിക്കാൻ സജ്ജമായിരിക്കുന്നു. നിന്റെ ശരീരത്തിൽ വന്ന മാറ്റങ്ങൾ നിനക്ക് തിരിച്ചറിയാൻ പറ്റുന്നുണ്ടോ?? “

3 Comments

  1. ബാക്കി ഇടുന്നില്ലേ. അടുത്ത പാര്ടിനായി കുറെ നാളുകളായി വെയ്റ്റിംഗ് ആണ്. ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു

  2. ♥️♥️♥️♥️

  3. Hai
    Im a big fan of your work,
    Your fantasy, never Stop please

Comments are closed.