” ഒരു പ്രത്തേകതയും ഇല്ല, നമ്മൾ ഒരുമിച്ചു ഇത് പോലെ ഒക്കെ പുറത്തു പോയിട്ട് കുറച്ചായില്ലേ എന്നൊക്കെ ഓർത്ത് പറഞ്ഞതാ, ഇനി ഇപ്പോ സാറിന് വരാൻ താല്പര്യം ഇല്ലാ….. ”
” ആര് പറഞ്ഞു താല്പര്യം ഇല്ലന്ന്, നമുക്ക് പോവാം” ഞാൻ ആ വാചകംപൂർത്തി ആക്കുന്നതിന് മുന്നേ തന്നെ അവൻ ചാടി കേറി പറഞ്ഞു.
” എന്നാ വേഗം പോയി റെഡിയാക് ” ഞാൻ പറഞ്ഞു തീർന്നതും tv ഓഫ് ആക്കി അവൻ റൂമിലേക്ക് ഓടിയിരുന്നു. നേരത്തെ സാധനം വാങ്ങാൻ പോയപ്പോ ആ ക്രാക്ക് ഗേറ്റ് ബ്രേക്ക് കാരണം ഒന്നും വാങ്ങാൻ പറ്റിയില്ല. എന്തായാലും അവനെ സന്തോഷിപ്പിക്കാൻ തീരുമാനിച്ചു, അപ്പൊ ഇന്ന് ഫുഡ് ഒക്കെ പുറത്തു നിന്ന് ആക്കാം. സന്തോഷത്തോടെ ഉള്ള അവന്റെ ഓട്ടം നോക്കി കൊണ്ട് ഞാനും റെഡിആവാൻ എന്റെ റൂമിലേക്കു നടന്നു.
” ചേച്ചി.. ചേച്ചി.. ” കുറച്ചു കഴിഞ്ഞപ്പോഴെ അവൻ എന്റെ റൂമിന്റെ വാതിലിൽ താളം കൊട്ടാൻ തുടങ്ങി.
” എന്താടാ?? ”
” റെഡിയായില്ലേ?? “
ബാക്കി ഇടുന്നില്ലേ. അടുത്ത പാര്ടിനായി കുറെ നാളുകളായി വെയ്റ്റിംഗ് ആണ്. ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു
♥️♥️♥️♥️
Hai
Im a big fan of your work,
Your fantasy, never Stop please