” നമുക്ക് പ്രതീക്ഷിക്കാം. A റാങ്ക് with ടുവൽ പവർസ്. മൈൻഡ് റീഡിങ് and കണ്ട്രോൾ.നോട്ട് bad. S റാങ്ക് ആയിരുന്നേൽ ഉറപ്പായും നമുക്ക് അവളെ നമ്മുടെ guild ൽ എടുക്കാമായിരുന്നു. ബട്ട് A റാങ്ക് and പാരലൈസ്ഡ് നമ്മുടെ guild ന് ഇവൾ ഒരു ഭാരമേ ആവുകയുള്ളു. പക്ഷെ ഇവൾക്ക് ആ സ്ത്രീയുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാൻ സാധിച്ചാൽ….. എങ്കിൽ കഥ മാറും. ഇവൾ നമുക്ക് ഒരു അസറ്റ് ആവും ” എഡി ഒരു പുഞ്ചിരിയോടെ മറുപടി കൊടുത്തു. Hae in എഡിയുടെ പുഞ്ചിരിയുടെ അർഥം മനസ്സിലാക്കിയിട്ട് എന്നോണം തലയാട്ടി.
ഈ സമയം റൂമിന്റെ ഉള്ളിൽ എത്തിയ നാറ്റ് ആ സ്ത്രീയെ കണ്ട് അമ്പരന്നു. സുന്ദരി എന്ന് പറഞ്ഞാൽ കുറഞ്ഞു പോവും അത്രക്ക് സുന്ദരി. അവൾ കണ്ണിമ ചിമ്മാതെ അവരെ തന്നെ നോക്കി ഇരുന്നുപോയി. നാറ്റിന് എതിരായി നിലത്ത് ലോട്ടസ് പൊസിഷനിൽ കണ്ണുകൾ അടച്ചു മെഡിറ്റേഷനിൽ എന്നോണം ഇരിക്കുകയായിരുന്ന അവർ. പെട്ടന്ന് അവർ അവരുടെ കണ്ണുകൾ തുറന്നു. അതിമനോഹരമായ ഗോൾഡൻ കണ്ണുകൾ കൊണ്ട് അവർ അവളെ നോക്കി. വല്ലാത്ത ഒരു വാംനസ് അവളിളൂടെ കടന്ന് പോയി. അവർ ഒന്ന് പുഞ്ചിരിച്ചു. പെട്ടന്ന് നാറ്റ് തന്റെ ഡൂട്ടി എന്താണ് എന്ന് ഓർത്തു. അവൾ തല ഷേക്ക് ചെയ്തിട്ട്, തന്റെ പവർ ആക്ടിവേറ്റ് ചെയ്തു.
നാറ്റ് ന്റെ നീല കൃഷ്ണമണി തൂവെള്ള ആയി മാറി, അടുത്ത നിമിഷം അവൾ അവളുടെ മൈൻഡ് വേൾഡിൽ എത്തി. പക്ഷെ അവിടെ കണ്ട കാഴ്ച്ച അവളെ ഞെട്ടിച്ചു. ആ സ്ത്രീ അവളെ തന്നെ നോക്കി നിൽക്കുന്നു.
സാധാരണ അവൾ പവർ യൂസ് ചെയ്യുമ്പോൾ അവൾ അവളുടെ ടാർഗറ്റ്നെ അവളുടെ മൈൻഡ് വേൾഡ്ലേക്ക് കൊണ്ട്പോവും, അവിടെ എത്തുന്നവർക്ക് അവളെ കാണാനോ അവളുടെ സാനിധ്യം അറിയാണോ പറ്റില്ല, ആ മൈൻഡ് വേൾഡ്ൽ വെച്ച് ടാർഗറ്റ് അവരുടെ ജീവിതത്തിലെ ഏറ്റവും മോശമായ അവരെ ഏറ്റവും വേട്ടയാടുന്ന ഒരു മെമ്മറി വീണ്ടും കാണും അത് ഒരിക്കൽ കൂടി അനുഭവിക്കും, അന്നേരം മെന്റലി തളർന്ന് പോവുന്ന ടാർഗറ്റ് നെ അവൾ ഈസി ആയി മനുപുലേറ്റ് ചെയ്യും, അവരുടെ മൈൻഡ് ലേക്ക് ഇറങ്ങി ചെന്ന് അവളുടെ രഹസ്യങ്ങൾ മുഴുവൻ വായിക്കാനും അവരെ ഒരു പരുതി വരെ കൺട്രോൾ ചെയ്യാനും അവൾക്ക് പറ്റും.
ബാക്കി ഇടുന്നില്ലേ. അടുത്ത പാര്ടിനായി കുറെ നാളുകളായി വെയ്റ്റിംഗ് ആണ്. ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു
♥️♥️♥️♥️
Hai
Im a big fan of your work,
Your fantasy, never Stop please