” റാങ്ക് ടെസ്റ്റ് ചെയ്താലേ അറിയാൻ പറ്റൂ. പിന്നെ പവർ…. ” താര ഒന്ന് നിർത്തി ചുറ്റും നോക്കി. അവർ നടന്ന് ഒരു പുഴയുടെ സൈഡിൽ എത്തിയിരുന്നു. രാത്രി ആയത് കൊണ്ടും രാവിലെ ഒരു ഗേറ്റ് ബ്രെക്ക് ഉണ്ടായത് കൊണ്ടും ചുറ്റുപാടും ആരും ഉണ്ടായിരുന്നില്ല.
‘ snow ‘ താര മനസ്സിൽ വിളിച്ചു. അന്നേരം അവളുടെ കയ്യിലെ സ്റ്റാർ സിംബൽ തെളിഞ്ഞു. SnowWhite അവളുടെ മുന്നിൽ വന്നു. പെട്ടന്ന് മുന്നിൽ ഒരു വലിയ wolf നെ കണ്ട് കണ്ണൻ ഞെട്ടി. അവൻ വേഗം തന്നെ wolf നും താരക്കും ഇടയിൽ നിന്നു.
” ചേച്ചി ഇത് ഒരു wolf king ടൈപ്പ് മോൺസ്റ്റർ ആണെന്ന് തോന്നുന്നു. വേഗം ഓട് ” രാവിലത്തെ ഗേറ്റ് ബ്രെക്ക് ൽ നിന്ന് വന്ന മോൺസ്റ്റർ ആണെന്ന് തെറ്റ്ധരിച്ചു കണ്ണൻ പറഞ്ഞു. പെട്ടന്ന് ഉള്ള കണ്ണന്റെ മൂവ് കണ്ട് താര ഒന്ന് അമ്പരന്നു.
‘ Déjà vu??? ഈ സീൻ ഞാൻ നേരത്തെ കണ്ടിട്ടുണ്ടല്ലോ?? ഹാ നേരത്തെതെ ആ പട്ടാളക്കാരൻ, അയാളും ഇതേപോലെ ആ മോൺസ്റ്റർ വന്നപ്പോ എന്റെ മുന്നിൽ കയറി നിന്നിട്ട് എന്നോട് രക്ഷപെടാൻ പറഞ്ഞില്ലേ.’ താര മനസ്സിൽ ഓർത്തു. അപ്പോഴും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരിഉണ്ടായിരുന്നു. തന്റെ ജീവൻ കളഞ്ഞും ചേച്ചിയെ രെക്ഷപെടുത്താൻ നോക്കുന്ന അനിയന്റെ ധൈര്യത്തെകുറിച്ചും സ്നേഹത്തെകുറിച്ചും ഓർത്ത് ഉള്ള അഭിമാനം നിറഞ്ഞ പുഞ്ചിരി. അവൾ കണ്ണന്റെ തലയിൽ പതിയെ ഒന്ന് അടിച്ചു. അവൻ വേദനകൊണ്ട് തിരിഞ്ഞവളെ നോക്കി.
” ഇതാണ് എന്റെ പവർ, എനിക്ക് ഇവളെ സമൻ ചെയ്യാൻ പറ്റും. ” താര snow യെ തലോടി കൊണ്ട് പറഞ്ഞു. കണ്ണൻ ശരിക്കും ഞെട്ടി എന്ന് അവന്റെ മുഖത്തു നിന്ന് വ്യക്തം. അവൻ അവളെയും snow വിനേം മാറി മാറി നോക്കി.
ബാക്കി ഇടുന്നില്ലേ. അടുത്ത പാര്ടിനായി കുറെ നാളുകളായി വെയ്റ്റിംഗ് ആണ്. ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു
♥️♥️♥️♥️
Hai
Im a big fan of your work,
Your fantasy, never Stop please