അച്ഛൻ പോയി അമ്മ ഈ അവസ്ഥയിലാണ്. എനിക്ക് ഈ ലോകത്ത് ആകെ ഉള്ളത് ചേച്ചി മാത്രമാ, ചേച്ചി കൂടി ഇല്ലങ്കിൽ… ഞാൻ… ഞാൻ…. കഴിഞ്ഞ രണ്ടാഴ്ച ചേച്ചി ഹോസ്പിറ്റലിൽ കിടന്നപ്പോൾ ഞാൻ…. എനിക്ക്…. എന്താ…. ഏതാ… ഒന്നും ഒരു പിടി ഇല്ലാതെ… ” സങ്കടം വന്നിട്ട് കണ്ണന്റെ വാക്കുകൾ വിക്കി, തൊണ്ട ഇടറി. താരയും കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു. അവൾ അവനെ ചേർത്തു പിടിച്ചു.
‘ ഇത്രയും ഒക്കെ മനസ്സിൽ വെച്ചിട്ടാണോ ഇവൻ എന്റെ മുന്നിൽ ചിരിച്ചു കളിച്ചു നടന്നത്. ഒന്നും വേണം എന്ന് എന്നോട് ഇതേ വരെ പറഞ്ഞിട്ടില്ല, ഞാൻ വാങ്ങി കൊടുക്കുന്നത് എന്തും അവന് ഇഷ്ടമാണ്, ക്ലാസിൽ ഒക്കെ ഒന്നാമൻ ആണ് ആരും നിർബന്ധിക്കാതെ തന്നെ പഠിക്കും, അത് ഇനി ഒരു Starwalker ആയിലേൽ കൂടി guild മാനേജ്മെന്റിൽ കയറാൻ, എന്റെ ഭാരം കുറക്കാൻ വേണ്ടി ആയിരുന്നു എന്ന് ഞാൻ ഇപ്പോഴാ അറിയുന്നേ. Guild കളിൽ Starwalker ന് മാത്രമല്ല, guild അഫയർമാനേജ് ചെയ്യാൻ പറ്റുന്ന ഇന്റലിജെന്റ് ആയ ആളുകളേം എടുക്കും അവർക്ക് അത്യാവശ്യം നല്ല സാലറിയും ഒരു ഗേറ്റ് റൈഡ് ചെയ്യുമ്പോൾ കിട്ടുന്ന ഐറ്റംസിന്റെ ഒരു ശതമാനം ഐറ്റം ആയോ ഫണ്ട് ആയോകിട്ടും. എന്നേ ഇത്രയും കെയർ ചെയ്യുന്ന എന്നെക്കുറിച് ഓർത്ത് സങ്കടപ്പെടുന്ന എന്റെ കണ്ണനെ കുറിച്ച് ഒരു വട്ടം പോലും ഓർക്കാതെ ആണല്ലോ ഞാൻ അന്ന് അവരെ രക്ഷിക്കാൻ ശ്രമിച്ചത്. അന്ന് എനിക്ക് എന്തേലും പറ്റിയിരുന്നെങ്കിൽ കണ്ണൻ….. ‘ അത്രയും ആലോചിച്ചപ്പോഴേ താരയുടെ നെഞ്ചിൽ ഒരു കല്ല് കൊണ്ട് വെച്ചത് പോലെ ഒരു ഫീൽ തോന്നി. അവൾ കണ്ണീരോടെ അവനെ ഒന്നൂടെ ചേർത്ത് പിടിച്ചു.
” ചേച്ചി quit ചെയ്യുമോ?? ” അവൻ അവളുടെ കയ്യിന്റെ ഉള്ളിൽ നിന്ന് കൊണ്ട് പ്രതീക്ഷയിടെ ചോദിച്ചു. അവന്റെ നോട്ടവും ചോദ്യവും കേട്ടപ്പോ അവൾ അവനെ തന്റെ കയ്യിൽ നിന്ന് മോചിപ്പിച്ചു. പിന്നെ എന്ത് മറുപടി കൊടുക്കണം എന്ന് അറിയാതെ അവനെ നോക്കി. നേരത്തെ ആയിരുന്നേൽ ഉറപ്പായും അവൻ പറഞ്ഞത് പോലെ ചെയ്യുമായിരുന്നു. പക്ഷെ ഇപ്പൊ…
” ഇല്ല ” ഒന്ന് ശ്വാസം വലിച്ചു വിട്ടിട്ട് താര പറഞ്ഞു. അന്നേരം കണ്ണന്റെ പ്രതീക്ഷ കലർന്ന മുഖം വാടി. അത് കണ്ട് താര ഒന്ന് ചിരിച്ചു
ബാക്കി ഇടുന്നില്ലേ. അടുത്ത പാര്ടിനായി കുറെ നാളുകളായി വെയ്റ്റിംഗ് ആണ്. ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു
♥️♥️♥️♥️
Hai
Im a big fan of your work,
Your fantasy, never Stop please