? ശ്രീരാഗം ? 13 [༻™തമ്പുരാൻ™༺] 2702

അപ്പോഴേക്കും ഏകദേശം വൈകുന്നേരം ആയിരുന്നു ,.. .,.,. അതിനിടക്ക് ഇന്ദു പോയി ചായ വച്ചിരുന്നു.,. അവർ മൂന്നുപേരും ഒരുമിച്ചിരുന്ന് ചായ കുടിച്ചു.,..,,.,

” സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല മോളെ..,.,

” അതിനെന്താ രാധമ്മേ,..,.,.. അവിടെ പോയിട്ട് ഇപ്പോൾ എന്താ പ്രത്യേകിച്ച് ചെയ്യാനുള്ളത്.,.,.,

” പോയിട്ട് കുളിച്ച് റെഡിയായിട്ട് വേണം പൂജാമുറിയിൽ വിളക്ക് വെയ്ക്കാനും അച്ഛന്റെ ( മുത്തച്ഛന്റെ ) അസ്ഥി തറയിൽ തിരികൊളുത്താനും..,,.,.

” എന്നാൽ ഏട്ടത്തി ഇവിടെ ഇരിക്കട്ടെ.,.,..,.,

” ഞാൻ പോയിട്ട് വരാം ഇന്ദുക്കുട്ടി.,…, മുത്തച്ഛന്റെ അസ്ഥിത്തറയിൽ എന്നും വിളക്ക് വയ്ക്കുന്നത് ഞാനാണ്.,..,.,

” എന്നാൽ ശരി.,,.., ഏട്ടത്തി പോയിട്ട് വായോ.,.,.,.

രാധമ്മ ഇന്ദുവിനോട് പോകുന്നു എന്ന് കൈകാണിച്ച് ശ്രീനിലയത്തിലേക്ക് നടന്നു,.,.,.,. ശ്രീദേവി ആകട്ടെ ഇന്ദുവിനെ കൈയും പിടിച്ച് ഒരു നിമിഷം കൂടി അവിടെ നിന്നു.,..,

” നീ ഇതെല്ലാം എന്നോട് പറഞ്ഞുവെന്ന് ശ്രീയേട്ടനോട് പറയരുത്..,,.  ,

” അതെന്താ.,…,.

” എനിക്കും ഉണ്ട് വാശി.,.,.,  ഒന്ന് വട്ട് കളിപ്പിച്ചിട്ടേ ഞാൻ പിടി കൊടുക്കൂ.,..,

” ഏട്ടനും കൊള്ളാം ഏട്ടത്തിയും കൊള്ളാം.,.,

അതും പറഞ്ഞു അവളും ശ്രീനിലയത്തിലേക്ക് നടന്നു.,..,, ഇന്ദു ഔട്ട്ഹൗസിന്റെ അകത്തേക്ക് കയറിപ്പോയി,.,..,.,

ഉമ്മറത്തേക്ക് കയറുന്നതിന് മുൻപ് കേട്ട് പരിചയമില്ലാത്ത ഒരു ഹോൺ ശബ്ദം ശ്രീദേവിയുടെ കാതുകളിൽ പതിച്ചു,.,..,,.

അവൾ പെട്ടെന്നു തിരിഞ്ഞു നോക്കി.,.,..,.

 

************** തുടരും ***************

 

പ്രിയ സുഹൃത്തുക്കളെ.,.,.,

 

നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവുമാണ് ആകെ ലഭിക്കുന്ന പ്രതിഫലം.,.,.,. അതുകൊണ്ട് തന്നെ കഥ നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ ഹൃദയം ചുവപ്പിക്കാൻ മറക്കരുത് അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും.,…,.,

 

” ? ഓർമ്മത്താളുകൾ ?

{ Click to read }

സമയം ഉണ്ടെങ്കിൽ ഈ കഥ കൂടി വായിച്ചു ഒരു അഭിപ്രായം അറിയിക്കുക.,.,( സമയം ഉണ്ടെങ്കിൽ മാത്രം )

 

അത് ഇപ്പോൾ രണ്ട് വരിയിൽ ആയാലും ഇരുപത് വരിയിൽ ആയാലും സന്തോഷം മാത്രേ ഉള്ളു.,.,., നിങ്ങൾ എല്ലാവരുടെയും അഭിപ്രായങ്ങൾ ഞാൻ ഉറപ്പായും വായിക്കുന്നതാണ്.,.,., അതിൽ നിന്നും മാത്രമേ എന്റെ എഴുത്തിൽ ഉള്ള തെറ്റുകൾ എനിക്ക് അറിയാൻ സാധിക്കു.,., ഏകദേശം  24 ആം ( ഡിസംബർ 24 ) തിയ്യതിയിൽ ആയിരിക്കും അടുത്ത പാർട്ട് വരിക.,.,.

 

ഒരിക്കൽ കൂടി പറയുന്നു ഹൃദയം ചുവപ്പിക്കാൻ മറന്നാലും അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.,.,.,